image

17 Sep 2022 4:22 AM GMT

Banking

ബാങ്കുകൾ വ്യവസായത്തിന് കൂടുതൽ വായ്പ നൽകണം:കേന്ദ്രം

MyFin Desk

ബാങ്കുകൾ വ്യവസായത്തിന് കൂടുതൽ വായ്പ നൽകണം:കേന്ദ്രം
X

Summary

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് നൽകുന്ന  ആനുകൂല്യങ്ങൾ കണക്കിലെടുത്ത്  വ്യവസായ മേഖലക്ക് വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ബാങ്കുകളോട് അഭ്യർത്ഥിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) ബാങ്കുകൾക്കായുള്ള ഉപഭോക്തൃ സേവനത്തെക്കുറിച്ച് ഒരു സർവേ നടത്താനും ബാങ്കുകളുടെ റാങ്കിംഗുകൾ പുറത്തുകൊണ്ടുവരാനും ആലോചിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, ബാങ്കുകൾ നൽകിയ മൊത്ത വായ്പയിൽ വ്യവസായങ്ങൾക്കായി നൽകിയ വായ്പയുടെ വിഹിതം 16 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. ഈ വർഷങ്ങളിൽ […]


രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് നൽകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്ത് വ്യവസായ മേഖലക്ക് വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ബാങ്കുകളോട് അഭ്യർത്ഥിച്ചു.

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) ബാങ്കുകൾക്കായുള്ള ഉപഭോക്തൃ സേവനത്തെക്കുറിച്ച് ഒരു സർവേ നടത്താനും ബാങ്കുകളുടെ റാങ്കിംഗുകൾ പുറത്തുകൊണ്ടുവരാനും ആലോചിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ, ബാങ്കുകൾ നൽകിയ മൊത്ത വായ്പയിൽ വ്യവസായങ്ങൾക്കായി നൽകിയ വായ്പയുടെ വിഹിതം 16 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. ഈ വർഷങ്ങളിൽ റീട്ടെയിൽ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വായ്പാ വളർച്ച ഉണ്ടായതെന്നും ബാങ്കുകൾ കൂടുതലായും ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, വ്യാവസായിക വിഭാഗത്തിന് ഇത്രയധികം വായ്പകൾ നൽകരുതെന്ന് നയ നിർമ്മാതാക്കൾ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.

വ്യവസായ ലോബി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങളായി വ്യവസായങ്ങൾക്കുള്ള വായ്പ കുറഞ്ഞു വരുന്നുണ്ടെന്നും, അതിൽ മാറ്റമുണ്ടാകണമെന്നും, സ്വകാര്യ മേഖലയിലെ വായ്പ ദാതാക്കളും ഇതിനായി സർക്കാരിനെ സഹായിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.