image

8 Oct 2022 10:00 PM GMT

Oil and Gas

2026ലെ ലോക പെട്രോളിയം കോണ്‍ഗ്രസ് റിയാദില്‍

MyFin Desk

2026ലെ ലോക പെട്രോളിയം കോണ്‍ഗ്രസ് റിയാദില്‍
X

Summary

പ്രധാന എണ്ണ ഉത്പാദന രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന ലോക പെട്രോളിയം കോണ്‍ഗ്രസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. റിയാദിലാണ് കോണ്‍ഗ്രസ് നടക്കുക. ഏറ്റവും കൂടുതല്‍ എണ്ണയുത്പാദനവും കയറ്റുമതിയും ചെയുന്നതിനാലാണ് സൗദി അറേബിയയെ ആതിഥേയത്വം വഹിക്കുന്നതിനായി തിരഞ്ഞെടുത്തത്. 1933 ല്‍ സ്ഥാപിതമായ വേള്‍ഡ് പെട്രോളിയം കൗണ്‍സിലാണ് കോണ്‍ഗ്രസിന്റെ സംഘാടകര്‍. ഊര്‍ജ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും, ഈ മേഖലയുടെ വെല്ലുവിളികളെ നേരിടുന്നതിള്ള പരിഹാരം കണ്ടെത്തുന്നതിനുമാണ് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും രാജ്യങ്ങളും, അന്താരാഷ്ട്ര സംഘടനകളും ഈ സമ്മേളനം […]


പ്രധാന എണ്ണ ഉത്പാദന രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന ലോക പെട്രോളിയം കോണ്‍ഗ്രസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. റിയാദിലാണ് കോണ്‍ഗ്രസ് നടക്കുക.

ഏറ്റവും കൂടുതല്‍ എണ്ണയുത്പാദനവും കയറ്റുമതിയും ചെയുന്നതിനാലാണ് സൗദി അറേബിയയെ ആതിഥേയത്വം വഹിക്കുന്നതിനായി തിരഞ്ഞെടുത്തത്. 1933 ല്‍ സ്ഥാപിതമായ വേള്‍ഡ് പെട്രോളിയം കൗണ്‍സിലാണ് കോണ്‍ഗ്രസിന്റെ സംഘാടകര്‍.

ഊര്‍ജ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും, ഈ മേഖലയുടെ വെല്ലുവിളികളെ നേരിടുന്നതിള്ള പരിഹാരം കണ്ടെത്തുന്നതിനുമാണ് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും രാജ്യങ്ങളും, അന്താരാഷ്ട്ര സംഘടനകളും ഈ സമ്മേളനം നടത്തുന്നത്. യോഗത്തിന്റെ 24 ാമത് പതിപ്പ് 2023 സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ കാനഡയിലെ കാല്‍ഗരിയില്‍ നടക്കും.