image

10 Oct 2022 2:57 AM GMT

Cement

അദാനി വീണ്ടും ഏറ്റെടുക്കലിന്, ജയ്പ്രകാശ് സിമന്റ്സും സ്വന്തമാക്കിയേക്കും

MyFin Desk

അദാനി വീണ്ടും ഏറ്റെടുക്കലിന്, ജയ്പ്രകാശ് സിമന്റ്സും സ്വന്തമാക്കിയേക്കും
X

Summary

മുംബൈ: സ്വിസ് കമ്പനിയായ ഹോള്‍സിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു അംബുജ, എസിസി എന്നീ സിമന്റ് ബ്രാന്‍ഡുകളെ സ്വന്തമാക്കി മാസങ്ങള്‍ക്കകം അദാനി ഗ്രൂപ്പ് മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്താനൊരുങ്ങുന്നുവെന്ന് സൂചന. ജയ്പ്രകാശ് പവര്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന് കീഴിലുള്ള ജയ്പ്രകാശ് സിമന്റ്സ് ഏറ്റെടുക്കാനുള്ള ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി കമ്പനി 5,000 കോടി രൂപ നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കടബാധ്യത മൂലം ജയ്പ്രകാശ് സിമന്റ്സ് ഏറെ പ്രതിസന്ധിയിലാണ്. ഏറ്റെടുക്കല്‍ സംബന്ധിച്ച് അദാനി ഗ്രൂപ്പില്‍ നിന്നും ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. […]


മുംബൈ: സ്വിസ് കമ്പനിയായ ഹോള്‍സിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു അംബുജ, എസിസി എന്നീ സിമന്റ് ബ്രാന്‍ഡുകളെ സ്വന്തമാക്കി മാസങ്ങള്‍ക്കകം അദാനി ഗ്രൂപ്പ് മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്താനൊരുങ്ങുന്നുവെന്ന് സൂചന. ജയ്പ്രകാശ് പവര്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന് കീഴിലുള്ള ജയ്പ്രകാശ് സിമന്റ്സ് ഏറ്റെടുക്കാനുള്ള ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി കമ്പനി 5,000 കോടി രൂപ നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കടബാധ്യത മൂലം ജയ്പ്രകാശ് സിമന്റ്സ് ഏറെ പ്രതിസന്ധിയിലാണ്. ഏറ്റെടുക്കല്‍ സംബന്ധിച്ച് അദാനി ഗ്രൂപ്പില്‍ നിന്നും ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

അദാനി ഗ്രൂപ്പിന്റെ പക്കലുള്ള അംബുജ സിമന്റ്സിന്റെയും, എസിസിയുടേയും മുഴുവന്‍ ഓഹരികളും ഡ്യൂഷെ ബാങ്കിന് ഒരു ലക്ഷം കോടിയിലേറെ രൂപയ്ക്ക് പണയം വെച്ചുവെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അറിയിച്ചിരുന്നു. ഡ്യൂഷേ ബാങ്കിന്റെ ഹോംങ്കോഗ് ശാഖയില്‍ നിന്നാണ് കമ്പനി കടമെടുത്തത്. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിമന്റ് കമ്പനികളായി അംബുജയും എസിസിയും മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ അറിയിച്ചിരുന്നു.

നിലവില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരാണ് അദാനി ഗ്രൂപ്പ്. ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് ഏഴ് മടങ്ങ് വരെ വളരാനുള്ള സാഹചര്യമുണ്ടെന്ന് ഗൗതം അദാനി ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം എസിസിയ്ക്കും അംബുജ സിമന്റ്സിനും സംയോജിതമായി ഏകദേശം 67.5 എംടിപിഎ (വാര്‍ഷിക ശേഷി) ഉത്പാദന ശേഷിയാണുള്ളത്.