9 Jun 2026 5:23 PM IST
Maruti Car Upcoming Launches : മാരുതി മാസാകും; പുതിയ ഒൻപത് മോഡലുകൾ പുറത്തിറക്കുന്നു
MyFin Desk
Summary
മാരുതിയുടെ പുതിയ മോഡലുകൾ പുറത്തിറങ്ങാൻ ഇനി വലിയ കാലതാമസം വരില്ല. ഒൻപത് മോഡലുകളുടെ ലോഞ്ച് വരുന്നു.
വാഹന വിപണിയിൽ തകർപ്പൻ മുന്നേറ്റം ലക്ഷ്യമിടുകയാണ് മാരുതി. ഹ്യൂണ്ടായിയോട് കിട പിടിക്കുന്ന പ്രവർത്തന പ്ലാനുമായി എത്തുകയാണ് കമ്പനി. ഇനി പുതിയ മോഡലുകൾക്കായുള്ള കാത്തിരിപ്പ് കുറയും. വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി വേണ്ടി വരുന്ന കാലാവധി കുറയ്ക്കുന്നു. നാല് വർഷങ്ങൾ വേണ്ടി വരുന്ന കാത്തിരിപ്പ് ഇനി 36 മാസമായി ചുരുങ്ങും. മാരുതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഷ്കാരങ്ങളാണ് കമ്പനി നടപ്പാക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ മോഡലുകൾ കമ്പനി പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട് .അതിൽ ഏഴും മാരുതി പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവി മോഡലുകളാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മോഡലുകൾ പുറത്തിറക്കാൻ ആകുന്നത് മാരുതിക്ക് നേട്ടമാകും. വേഗത്തിലും കാര്യക്ഷമതയിലും മുന്നിലെത്തിയാൽ നിലവിലെ വിപണി വിഹിതം ഉയർത്താം.
എഐ കൊണ്ടുവരും മാറ്റങ്ങൾ
കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എഐയെ കൂട്ടുപിടിക്കുകയാണ് കമ്പനി. എഐ , മെഷീൻ ലേണിംഗ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കും. എഐ വ്യാപകമാക്കുന്നത് എഞ്ചിനീയറിംഗ് ടീമുകൾക്ക് ഡിസൈൻ ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നതാണ് വേഗതയിലും സഹായകരമാകുമെന്ന് കരുതുന്നത്. എഐ നവീകരണം കമ്പനിയുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കും. വമ്പൻ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മാരുതി വാഗൺ ആർ, ഫ്രോങ്ക്സ് എന്നിവയുടെ ഫ്ലെക്സ് ഫ്യൂവൽ മോഡലുകളുടെ ലോഞ്ചാണ് ഉടൻ പ്രതീക്ഷിക്കുന്നത്. 2026 പകുതിയോടെ തന്നെ ഇവ പുറത്തിറക്കിയേക്കും. സ്റ്റാൻഡേർഡ് പെട്രോൾ മോഡലുകളേക്കാൾ 40,000 രൂപ മുതൽ 50,000 രൂപ മുതൽ വില വർധന വാഗൺ ആർ ഫ്ലെക്സി ഫ്യൂവൽ മോഡലിൽ പ്രതീക്ഷിക്കാം. മാരുതിയുടെ ഫ്ലെക്സ്-ഇന്ധന സാങ്കേതികവിദ്യ ഔദ്യോഗികമായി കമ്പനി നേരത്തെ തന്നെ പ്രദർശിപ്പിച്ചിരുന്നു. 85 ശതമാനം എഥനോൾ മിശ്രിതം അല്ലെങ്കിൽ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന മോഡലുകളാകും പുറത്തിറക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
