image

20 Sep 2022 8:30 PM GMT

Cement

സൗദി അറേബ്യയില്‍ $4 ബില്യണ്‍ നിക്ഷേപവുമായി എസ്സാര്‍ ഗ്രൂപ്പ്

MyFin Desk

സൗദി അറേബ്യയില്‍ $4 ബില്യണ്‍ നിക്ഷേപവുമായി എസ്സാര്‍ ഗ്രൂപ്പ്
X

Summary

ഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ ഒരു സംയോജിത ഫ്‌ലാറ്റ് സ്റ്റീല്‍ വര്‍ക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിനായി എസ്സാര്‍ ഗ്രൂപ്പ് 4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 2025 അവസാനത്തോടെ പണി പൂര്‍ത്തിയാകുമെന്നും എസ്സാറിലെ കോര്‍പ്പറേറ്റ് പ്ലാനിംഗ് ജനറല്‍ മാനേജര്‍ അമര്‍ കപാഡിയ പറഞ്ഞു. 2021 ഒക്ടോബറില്‍ സൗദി അറേബ്യയുടെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്ററുമായി (എന്‍ഐഡിസി) എസ്സാര്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഡിസംബറില്‍ ഭൂമി വിതരണത്തിനായി റോയല്‍ കമ്മീഷന്‍ […]


ഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ ഒരു സംയോജിത ഫ്‌ലാറ്റ് സ്റ്റീല്‍ വര്‍ക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിനായി എസ്സാര്‍ ഗ്രൂപ്പ് 4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു.

ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച് 2025 അവസാനത്തോടെ പണി പൂര്‍ത്തിയാകുമെന്നും എസ്സാറിലെ കോര്‍പ്പറേറ്റ് പ്ലാനിംഗ് ജനറല്‍ മാനേജര്‍ അമര്‍ കപാഡിയ പറഞ്ഞു.

2021 ഒക്ടോബറില്‍ സൗദി അറേബ്യയുടെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്ററുമായി (എന്‍ഐഡിസി) എസ്സാര്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഡിസംബറില്‍ ഭൂമി വിതരണത്തിനായി റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍ ആന്‍ഡ് യാന്‍ബു (ആര്‍സിജെവൈ) യുമായി കരാറില്‍ ഒപ്പുവച്ചു.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. ഊര്‍ജ്ജം, ലോഹങ്ങള്‍, ഖനനം, അടിസ്ഥാന സൗകര്യങ്ങള്‍, ഇപിസി വെര്‍ട്ടിക്കല്‍സ് എന്നീ നാല് മേഖലകളില്‍ എസ്സാര്‍ ഗ്രൂപ്പിന് അന്താരാഷ്ട്ര നിക്ഷേപമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് 13 ബില്യണ്‍ യുഎസ് ഡോളറിലധികം വാര്‍ഷിക വിറ്റുവരവുണ്ട്.

എസ്സാര്‍ അതിന്റെ ആസൂത്രിത അസറ്റ് മോണിറ്റൈസേഷന്‍ പ്രോഗ്രാം അവസാനിപ്പിക്കുകയും 25 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് ലക്ഷം കോടി രൂപ) കടം തിരിച്ചടവ് പ്ലാന്‍ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.