image

17 Jan 2022 3:55 AM GMT

Banking

അറിയാം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സിര്‍മൗര്‍

MyFin Desk

അറിയാം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സിര്‍മൗര്‍
X

Summary

ഐഐഎം സിര്‍മൗര്‍ 2015 ല്‍ മുഴുവന്‍ സമയ റസിഡന്‍ഷ്യല്‍ എംബിഎ പ്രോഗ്രാമുമായി പ്രവര്‍ത്തനം ആരംഭിച്ചു.


2015 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച ദേശീയ പ്രാധാന്യമുള്ള കേന്ദ്ര ധനസഹായമുള്ള സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

2015 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച ദേശീയ പ്രാധാന്യമുള്ള കേന്ദ്ര ധനസഹായമുള്ള സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സിര്‍മൗര്‍ (ഐഐഎം സിര്‍മൗര്‍). ഐ ഐ എം കുടുംബത്തിന്റെ രാജ്യത്തെ ഏറ്റവും പുതിയ സ്ഥാപനങ്ങളിലൊന്നാണ് ഇത്.

ഉയര്‍ന്ന നിലവാരമുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസം നല്‍കാനും വിജ്ഞാനത്തിന്റെ അനുബന്ധ മേഖലകളെയും ഇന്റര്‍-ഡിസിപ്ലിനറി പഠനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഐ ഐ എം ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലഖ്നൗവിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

മാനേജ്‌മെന്റ് വിദ്യാഭ്യാസം എന്നത് മത്സരാധിഷ്ഠിതമായ തൊഴിലവസരങ്ങള്‍ തേടുന്നത് മാത്രമല്ല, ധാര്‍മ്മികവും ദര്‍ശനപരവുമായ കോര്‍പ്പറേറ്റ് നേതൃത്വത്തിലൂടെ സാമൂഹിക-സാമ്പത്തിക ആശങ്കകള്‍ പരിഹരിക്കാന്‍ പഠിക്കുക എന്നതാണ് ഐ ഐ എം സിര്‍മൗറിന്റെ 'ദര്‍ശനം'.

"മാനേജ്‌മെന്റ് മികവിന് ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന സ്ഥാപനമാകുക" എന്നതാണ് ലക്ഷ്യം. ഹിമാചല്‍ പ്രദേശിലെയും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ജോലിയുടെ നൈതികവും മാനുഷികവുമായ ഉന്നത നിലവാരങ്ങള്‍ പാലിച്ചുകൊണ്ട് സുസ്ഥിര വളര്‍ച്ചയ്ക്കായി ഭാവിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍
സൃഷ്ടിക്കുന്നതിലും നയിക്കുന്നതിലും കഴിവുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഐ ഐ എം സിര്‍മൗറിന്റെ 'ദൗത്യം'.

ഐ ഐ എം സിര്‍മൗര്‍ 2015 ല്‍ മുഴുവന്‍ സമയ റസിഡന്‍ഷ്യല്‍ എം ബി എ പ്രോഗ്രാമുമായി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് 2019-20 വര്‍ഷത്തില്‍ എംബിഎ (ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്) യില്‍ മുഴുവന്‍ സമയ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമും മുഴുവന്‍ സമയ പി എച്ച്ഡിയും അവതരിപ്പിച്ചു.

നിലവില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ട് വര്‍ഷത്തെ എം ബി എ, എം ബി എ (ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്), ഡോക്ടറല്‍ പ്രോഗ്രാമും (പി എച്ച്ഡി) രണ്ട് മുഴുവന്‍ സമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു.

മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് ആഗോളതലത്തില്‍ ആദരണീയമായ ഒരു സ്ഥാപനമായി മാറാനുള്ള കാഴ്ചപ്പാടിന് അനുസൃതമായി, 6 വര്‍ഷത്തിനുള്ളില്‍, അധ്യാപന-ഗവേഷണ രംഗത്ത് അതിന്റെ സ്ഥാനം നേടിയെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു.

പാസായ നാല് ബാച്ചുകളും കാമ്പസ് പ്ലേസ്മെന്റ് വഴി മികച്ച കമ്പനികളില്‍ ഇടം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ പോണ്ട സാഹിബിലെ താല്‍ക്കാലിക കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരം കാമ്പസിന്റെ നിര്‍മ്മാണവും വികസനവും സര്‍ക്കാര്‍ അനുമതി പ്രകാരം ഘട്ടംഘട്ടമായി പുരോഗമിക്കുന്നു, 2022 ജൂണില്‍ അത് പൂര്‍ത്തീകരിക്കും.