image

24 Sep 2022 11:27 PM GMT

Education

ബ്ലാക്ക് സ്‌റ്റോണിന് 23 കോടി ഡോളര്‍ കുടിശ്ശിക നല്‍കിയെന്ന് ബൈജൂസ് ആപ്പ്

MyFin Bureau

ബ്ലാക്ക് സ്‌റ്റോണിന് 23 കോടി ഡോളര്‍ കുടിശ്ശിക നല്‍കിയെന്ന് ബൈജൂസ് ആപ്പ്
X

Summary

മുംബൈ: ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ ഓഹരികള്‍ വാങ്ങിയതിന് സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് നല്‍കേണ്ടിയിരുന്ന 230 മില്യണ്‍ (23 കോടി) ഡോളര്‍ കൊടുത്തുവെന്നറിയിച്ച് എഡ്ടെക് സ്ഥാപനമായ ബൈജൂസ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 950 മില്യണ്‍ ഡോളറിനാണ് ബൈജൂസ് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസി സ്വന്തമാക്കിയത്. ആകാശിന്റെ പഴയ പ്രൊമോട്ടർമാർക്കും ബ്ലാക്ക് സ്റ്റോണിനു ഇനിയും ആകാശിൽ ന്യുനപക്ഷ ഓഹരി ബാക്കിയുണ്ട്. 200 കോടി ഡോളറിന്റെ വരുമാന വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബൈജൂസ് ആപ്പ് സ്ഥാപകനും […]


മുംബൈ: ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ ഓഹരികള്‍ വാങ്ങിയതിന് സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് നല്‍കേണ്ടിയിരുന്ന 230 മില്യണ്‍ (23 കോടി) ഡോളര്‍ കൊടുത്തുവെന്നറിയിച്ച് എഡ്ടെക് സ്ഥാപനമായ ബൈജൂസ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ 950 മില്യണ്‍ ഡോളറിനാണ് ബൈജൂസ് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസി സ്വന്തമാക്കിയത്. ആകാശിന്റെ പഴയ പ്രൊമോട്ടർമാർക്കും ബ്ലാക്ക് സ്റ്റോണിനു ഇനിയും ആകാശിൽ ന്യുനപക്ഷ ഓഹരി ബാക്കിയുണ്ട്.

200 കോടി ഡോളറിന്റെ വരുമാന വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബൈജൂസ് ആപ്പ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ അടുത്തിടെ അറിയിച്ചിരുന്നു.

2021 സാമ്പത്തിക വര്‍ഷം 4,564 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ജീവനക്കാര്‍ക്ക് എഴുതിയ വിശദ്ദീകരണകത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 4,588 കോടി രൂപയുടെ നഷ്ടമാണ് ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബൈജൂസ് രേഖപ്പെടുത്തിയത്.

18 മാസത്തെ കാലതാമസത്തിന് ശേഷമാണ്, കമ്പനി 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള നിര്‍ബന്ധിത സാമ്പത്തിക സ്റ്റേറ്റ്‌മെന്റും വാര്‍ഷിക റിട്ടേണുകളും സമര്‍പ്പിച്ചത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,428 കോടി രൂപ വരുമാനം നേടിയതായും 4,588 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-20 വര്‍ഷത്തേക്കാള്‍ 15 മടങ്ങ് കൂടുതലാണ് നഷ്ടം. 2019-20 ല്‍, കമ്പനിക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടായി.

കഴിഞ്ഞ 5 മാസങ്ങളില്‍ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. 2023 സാമ്പത്തിക വര്‍ഷം മുതല്‍ ലാഭക്ഷമതയുള്ള സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുമെന്നും ബൈജു കത്തില്‍ പറഞ്ഞു.