image

21 Aug 2022 2:00 AM GMT

Banking

ഇന്ത്യയില്‍ നിന്ന് 1,000 കോടി രൂപ വില്‍പ്പന ലക്ഷ്യമിട്ട് ജപ്പാനിലെ ലിക്സില്‍ കോർപ്

PTI

Lixil
X

Summary

ന്യൂഡല്‍ഹി: ജപ്പാന്‍ ആസ്ഥാനമായുള്ള നിര്‍മാണ സാമഗ്രികളുടെയും ഭവന ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ലിക്സില്‍ കോര്‍പ്പറേഷന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1,000 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. ഗ്രോഹെ, അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നീ ബ്രാന്‍ഡുകളിലൂടെയാണ് ലിക്‌സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.


ന്യൂഡല്‍ഹി: ജപ്പാന്‍ ആസ്ഥാനമായുള്ള നിര്‍മാണ സാമഗ്രികളുടെയും ഭവന ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ലിക്സില്‍ കോര്‍പ്പറേഷന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1,000 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു.

ഗ്രോഹെ, അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നീ ബ്രാന്‍ഡുകളിലൂടെയാണ് ലിക്‌സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

ലിക്സിലിനെ സംബന്ധിച്ചിടത്തോളം ജപ്പാന്‍, യുഎസ്, ചൈന എന്നിവയ്ക്ക് പിന്നാലെ ഇന്ത്യ-പസഫിക് മേഖലയിലെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്നും വിപുലീകരണത്തിനായി ഇവിടെ നിക്ഷേപം തുടരുമെന്നും ലിക്സില്‍ വാട്ടര്‍ ടെക്നോളജി-ഇന്ത്യ വക്താവ് ബോബി ജോസഫ് പറഞ്ഞു.

ഇന്ത്യയ്ക്ക് ഏറ്റവും വലിയ വിപണികളിലൊന്നാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 സാമ്പത്തിക വര്‍ഷത്തില്‍ ലിക്സില്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 20 ശതമാനത്തിലധികം വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തിയതായി ബോബി ജോസഫ് പറഞ്ഞു.

ലിക്സിലിന് വിജയവാഡയില്‍ (ആന്ധ്രപ്രദേശ്) ഒരു സെറാമിക് പ്ലാന്റ് ഉണ്ട്. അതിന് ഒരു ദശലക്ഷം യൂണിറ്റ് ശേഷിയുണ്ടെന്നും ഇത് രണ്ട് ദശലക്ഷം യൂണിറ്റായി വികസിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ലിക്സില്‍ ജലസംഭരണി നിര്‍മ്മാണത്തിലും നിക്ഷേപം നടത്തുന്നുണ്ട്. ഈ വര്‍ഷാവസാനം അത് സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗ്രോഹെയ്ക്ക് 500 റീട്ടെയില്‍ ഔട്ട്ലെറ്റുകളുണ്ട്. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡിന് 3,000-ലധികം ഔട്ട്ലെറ്റുകളുമുണ്ട്. രണ്ട് ബ്രാന്‍ഡുകളുടെയും റീട്ടെയില്‍ ശൃഖലകള്‍ ഇനിയും വിപുലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.