image

26 March 2022 10:45 AM GMT

Travel & Tourism

ചേലമ്പ്രയിൽ കെഫ് വെല്‍നസ് സെന്റര്‍; 400-ലേറെ പേർക്ക് ജോലി സാധ്യത

ചേലമ്പ്രയിൽ കെഫ് വെല്‍നസ് സെന്റര്‍; 400-ലേറെ പേർക്ക് ജോലി സാധ്യത
X

Summary

കോഴിക്കോട്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ്സ് കോഴിക്കോട് ആരംഭിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന റിസോര്‍ട്ടിന്റെ ലോഞ്ചിങ്ങും രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് (27ന്) വൈകിട്ട് ആറ്‌ മണിക്ക് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ബന്നയും ചേര്‍ന്ന് നിര്‍വഹിക്കും. കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയില്‍ 30 ഏക്കറിലാണ് 800 കോടി രൂപ മുതല്‍ മുടക്കില്‍ പദ്ധതി ഒരുങ്ങുന്നത്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെല്‍നസ് റിസോര്‍ട്ട്. ഇതില്‍ 50 […]


കോഴിക്കോട്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ്സ് കോഴിക്കോട് ആരംഭിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന റിസോര്‍ട്ടിന്റെ ലോഞ്ചിങ്ങും രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് (27ന്) വൈകിട്ട് ആറ്‌ മണിക്ക് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ബന്നയും ചേര്‍ന്ന് നിര്‍വഹിക്കും.

കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയില്‍ 30 ഏക്കറിലാണ് 800 കോടി രൂപ മുതല്‍ മുടക്കില്‍ പദ്ധതി ഒരുങ്ങുന്നത്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെല്‍നസ് റിസോര്‍ട്ട്. ഇതില്‍ 50 മുറികള്‍ ഉള്‍പ്പെടുന്ന ആദ്യ ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

2024 മാര്‍ച്ചില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ പദ്ധതി പൂര്‍ണമായും സജ്ജമാകും. ആധുനിക വൈദ്യ ശാസ്ത്രം, ആയൂര്‍വേദം, ടിബറ്റന്‍ പരമ്പരാഗത ചികില്‍സകള്‍ എന്നിവ റിസോര്‍ട്ടില്‍ ഒരുക്കും. ഇത്തരത്തിലൊന്ന് ലോകത്ത് തന്നെ ആദ്യത്തേതായിരിക്കുമെന്ന് കെഫ് ഹോള്‍ഡിങ്സ് സ്ഥാപകന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ പറഞ്ഞു.

യോഗ, ധ്യാനം, ഹീലിങ്, എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന ചികില്‍സാ രീതിയായിരിക്കും റിസോര്‍ട്ടില്‍. സ്പോര്‍ട്സ് റീഹാബിലിറ്റേഷന്‍, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവയ്ക്കും അത്യാധുനിക വിഭാഗമുണ്ടാകും.

യൂറോപ്പ്, ദക്ഷിണേഷ്യ, ജിസി.സി രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിച്ച് സംസ്ഥാന ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും 400 -ലേറെപ്പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.

ടിബറ്റന്‍ ചികില്‍സയ്ക്കായി ധരംശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൊണ്ടു വരും. കൂടാതെ പൂണെയിലെ വേദാന്ത അക്കാദമിയുടെ സഹകരണവുമുണ്ടാകും. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികില്‍സയും സമന്വയിപ്പിച്ച് വേഗത്തിലും സമാധാന പൂര്‍ണവുമായ ശുശ്രൂഷയൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകർഷിക്കാനും വെള്ളപ്പൊക്കത്തിലും കോവിഡിലും തളര്‍ന്ന ടൂറിസത്തിന് ഉണര്‍വ് നൽകാനും ഇത് വഴിയൊരുക്കുമെന്ന് ഫൈസല്‍ പറഞ്ഞു.

കെഫ് ഹോള്‍ഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയെ കൂടി ബന്ധിപ്പിക്കുന്നതോടെ മെഡിക്കല്‍ വാല്യൂ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിപ്പുണ്ടാക്കാന്‍ സാധിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരെ സമൂഹകൃഷി രീതികള്‍ അവലംബിക്കുക എന്ന ലക്ഷ്യത്തോടെ റിസോര്‍ട്ടിനൊപ്പം ഒരു ജൈവ ഫാമും വികസിപ്പിച്ചിട്ടുണ്ട്.