image

5 Feb 2022 4:07 AM GMT

Tech News

മെറ്റാവേഴ്സിനെ പുണർന്ന് വിപണി ഉയർത്താൻ ഇന്ത്യന്‍ ഐ ടി കമ്പനികള്‍

MyFin Desk

മെറ്റാവേഴ്സിനെ പുണർന്ന് വിപണി ഉയർത്താൻ ഇന്ത്യന്‍ ഐ ടി കമ്പനികള്‍
X

Summary

ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ കണക്കനുസരിച്ച്, മെറ്റാവേഴ്സ്‌ ടെക്നോളജിയെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഐ ടി കമ്പനികള്‍. ഇതിനായി ഏകദേശം $8 ട്രില്ല്യന്‍ മൂല്യം വരുന്ന പദ്ധതികളാണ് ഇവർ തയ്യാറാക്കുന്നത്. ഇന്ത്യയുടെ സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങളാണ് പരമ്പരാഗതമായി നൽകിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോൾ Web3.0, മെറ്റാവേർസ് (Metaverse) എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ […]


ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ കണക്കനുസരിച്ച്, മെറ്റാവേഴ്സ്‌ ടെക്നോളജിയെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഐ ടി കമ്പനികള്‍. ഇതിനായി ഏകദേശം $8 ട്രില്ല്യന്‍ മൂല്യം വരുന്ന പദ്ധതികളാണ് ഇവർ തയ്യാറാക്കുന്നത്.

ഇന്ത്യയുടെ സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങളാണ് പരമ്പരാഗതമായി നൽകിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോൾ Web3.0, മെറ്റാവേർസ് (Metaverse) എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ വ്യാപ്തി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യയുടെ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍ എന്നിവ കൂടുതലായും റിമോട്ട് മാതൃകയിലാണ്. ഈ ഒരു സാഹചര്യത്തില്‍ ഐ ടി കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ഓള്‍ട്ടര്‍നേറ്റ് റിയാലിറ്റി നിര്‍മ്മിക്കുന്നതിലൂടെ കമ്പനികള്‍ക്കും അവരുടെ മൂല്യം ഇതിലൂടെ ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി സി എസ്) ഇതിനോടകം തന്നെ തങ്ങളുടെ പ്രാരംഭ നിക്ഷേപം മെറ്റാവേഴ്സില്‍ നടത്തിയിട്ടുണ്ട്.

ടെക്നോളജി മേഖലയില്‍ അടുത്ത യുഗം ഇനി മെറ്റാവേഴ്സാണ് എന്ന തിരിച്ചറിവിലാണ് ഈ നിക്ഷേപം. അതിനാല്‍ തന്നെ ഇതിലേക്ക് ധാരാളം നിക്ഷേപം നടത്തുന്നു. കൂടാതെ ഈ സാങ്കേതികവിദ്യക്കുറിച്ചുള്ള വളരെ ശക്തമായ ഗവേഷണ-വികസന സ്ഥാപനങ്ങളും പ്രവര്‍ത്തനം നടത്തുന്നുവെന്ന് ടി സി എസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍ ഗണപതി സുബ്രഹ്‌മണ്യം പറഞ്ഞു. 5G, 6G സാങ്കേതികവിദ്യകള്‍ക്കൊപ്പം തന്നെ മെറ്റാവേര്‍സും ബിസിനസ്സ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടി സി എസിന്റെ എതിരാളിയായ ഇന്‍ഫോസിസും ഡിജിറ്റല്‍ സേവനങ്ങളില്‍ വലിയ ചുവടുവയ്പ്പുകള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ്. നേറ്റീവ് ക്ലൗഡിങിന് രൂപം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആധുനികവല്‍ക്കരണത്തിലേക്ക് കമ്പനി വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഇന്‍ഫോസ് സി ഇ ഒ സലില്‍ പരേഖ് പറയുന്നു..

ഡിജിറ്റല്‍ പ്ലാറ്റ്ഫോം കേന്ദ്രമാക്കിയാണ് ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ നടത്തുന്നത്. ഇതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇന്‍ഫോസിസിന്റെ ശക്തി. ക്ലൗഡിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കഴിവ് തങ്ങളുടെ പക്കലുണ്ടെന്നും ഇത് ക്ലയന്റുകളുടെ ട്രാന്‍സ്ഫറുകള്‍ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എച്ച് സി എല്‍ ടെക്നോളജീസ് ഏതാനും വർഷങ്ങളായി എക്സ്റ്റെന്‍ഡഡ്‌റിയാലിറ്റി (എക്സ് ആര്‍) സാങ്കേതിക വിദ്യയില്‍ വലിയ തോതില്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.

ഫേസ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികള്‍ക്ക് വെബ് 2.0 വിജയകരമാണ്. ഇത് ഇന്റര്‍നെറ്റ് പ്രവര്‍ത്തന രീതി തന്നെ മാറ്റിമറിച്ചു.

എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന ഒരു പ്രശ്നം, എല്ലാ കമ്പനികളും ഇപ്പോഴും ഇതില്‍ തന്നെയാണ് കേന്ദ്രീകരിക്കുന്നത് എന്നാണ്. വെബ് 3.0 ഉപഭോക്താക്കളുടെ ഡേറ്റ, സുരക്ഷിതത്വം വലിയ തോതില്‍ ഉറപ്പുനല്‍കുന്നുണ്ട്. അതിന്റെ നിയന്ത്രണവും അവര്‍ക്കുതന്നെ നല്‍കുന്നു.