image

1 Oct 2022 3:20 AM GMT

Technology

2025-ഓടെ $120 ബില്യൺ ഇലക്ട്രോണിക്സ് കയറ്റുമതി ലക്‌ഷ്യം: രാജീവ് ചന്ദ്രശേഖർ

Myfin Editor

2025-ഓടെ $120 ബില്യൺ ഇലക്ട്രോണിക്സ് കയറ്റുമതി ലക്‌ഷ്യം: രാജീവ് ചന്ദ്രശേഖർ
X

Summary

ബെംഗളൂരു: 2025-26-ഓടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി 120 ബില്യൺ ഡോളറിലെത്തുമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾ ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണത്തിന്റെ മൂല്യം 70 -75 ബില്യൺ ഡോളറാണെന്നും ഇത് 300 ബില്യൺ ഡോളറാക്കി ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 2014 വരെ 90 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന മൊബെൽ ഫോണുകളുടെ 97 ശതമാനവും കയറ്റുമതി […]


ബെംഗളൂരു: 2025-26-ഓടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി 120 ബില്യൺ ഡോളറിലെത്തുമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾ ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിലവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണത്തിന്റെ മൂല്യം 70 -75 ബില്യൺ ഡോളറാണെന്നും ഇത് 300 ബില്യൺ ഡോളറാക്കി ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

2014 വരെ 90 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന മൊബെൽ ഫോണുകളുടെ 97 ശതമാനവും കയറ്റുമതി ചെയുന്നുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ, പ്രതി വർഷം 50,000 കോടി രൂപയുടെ കയറ്റുമതിയാണ് മൊബൈൽ ഫോണുകളുടെ വിഭാഗത്തിൽ ഉള്ളത്. ഐ ഫോൺ, സാംസങ് തുടങ്ങി വിവിധയിനം ഫോണുകൾ ഇപ്പോൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയുന്നുണ്ട്. 2025 -26 ഓടെ 16 -20 ബില്യൺ ഡോളറിന്റെ മൊബൈൽ ഫോണുകളും, 120 ബില്യൺ ഡോളറിന്റെ ഇലെക്ട്രോണിക്കുകളും കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതിനായി സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.