image

25 Aug 2022 7:49 AM GMT

എന്‍ഡിടിവി ഏറ്റെടുക്കൽ: വാറന്റുകളുടെ വ്യവസ്ഥ നിര്‍ണ്ണായകമാവും

PTI

എന്‍ഡിടിവി ഏറ്റെടുക്കൽ: വാറന്റുകളുടെ വ്യവസ്ഥ നിര്‍ണ്ണായകമാവും
X

Summary

ഡെല്‍ഹി: എന്‍ഡിടിവി ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് ശ്രമമാരംഭിച്ചതോടെ, കണ്‍വെര്‍ട്ടിബിള്‍ വാറന്റുകള്‍ ഇഷ്യൂ ചെയ്ത വ്യവസ്ഥകള്‍ നിര്‍ണ്ണായകമാണെന്നും തര്‍ക്കങ്ങള്‍ കരാര്‍ വ്യവസ്ഥകളിലൂടെ തീരുമാനിക്കപ്പെടുമെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും ഡയറക്ടര്‍മാരായ കമ്പനിയാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ആര്‍പിആര്‍). അതിനു എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരികളുണ്ട്. വിശ്വപ്രധാന്‍ കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) ൽ നിന്നും ആര്‍ആര്‍പിആര്‍ എടുത്ത തിരിച്ചടയ്ക്കാത്ത വായ്പയാണ് ഏറ്റെടുക്കലിലേക്ക് വഴി തെളിച്ചത്. ആര്‍ആര്‍പിആര്‍ 2009-10 ല്‍ 403.85 […]


ഡെല്‍ഹി: എന്‍ഡിടിവി ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് ശ്രമമാരംഭിച്ചതോടെ, കണ്‍വെര്‍ട്ടിബിള്‍ വാറന്റുകള്‍ ഇഷ്യൂ ചെയ്ത വ്യവസ്ഥകള്‍ നിര്‍ണ്ണായകമാണെന്നും തര്‍ക്കങ്ങള്‍ കരാര്‍ വ്യവസ്ഥകളിലൂടെ തീരുമാനിക്കപ്പെടുമെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും ഡയറക്ടര്‍മാരായ കമ്പനിയാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍ആര്‍പിആര്‍). അതിനു എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരികളുണ്ട്.

വിശ്വപ്രധാന്‍ കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) ൽ നിന്നും ആര്‍ആര്‍പിആര്‍ എടുത്ത തിരിച്ചടയ്ക്കാത്ത വായ്പയാണ് ഏറ്റെടുക്കലിലേക്ക് വഴി തെളിച്ചത്.

ആര്‍ആര്‍പിആര്‍ 2009-10 ല്‍ 403.85 കോടി രൂപയായിരുന്നു വായ്പ എടുത്തത്. ഈ തുകയ്ക്ക് വാറന്റുകള്‍ പുറപ്പെടുവിച്ചു. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ആര്‍ആര്‍പിആറിലെ 99.9 ശതമാനം ഓഹരികളാക്കി മാറ്റാനുള്ള അവകാശം വിസിപിഎല്ലിന് ഉണ്ടായിരുന്നു.

അദാനി ഗ്രൂപ്പ്ര് വിസിപിഎൽ ഏറ്റെടുത്തതോടെ അത് അവരുടെ കൈക്കലായി. അതുവഴി എൻഡിടിവി-യുടെ 29.18 ശതമാനം ഓഹരികളും. എന്‍ഡിടിവിയുടെ ഓഹരി നേരിട്ട് വാങ്ങുന്നതിനു പകരം അദാനി വിസിപിഎൽ വാങ്ങുകയായിരുന്നു.

ഇതിനോടൊപ്പമാണ് ഇപ്പോൾ മുന്നോട്ടു വെച്ച 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫര്‍. ഇത് നടന്നാല്‍ മൊത്തം 55.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.

എന്‍ഡിടിവി-യുടെ ഒരു ഓഹരിയ്ക്ക് 294 രൂപയെന്ന നിരക്കിലാണ് ഓഫര്‍.

ഒരു കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്ക് താല്പര്യമില്ലാത്തപ്പോള്‍ അത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന 'ഹോസ്‌റ്റൈല്‍ ടേക്ക്ഓവര്‍' രീതിയാണ് അദാനി സ്വീകരിച്ചത്.

2014 ല്‍ നെറ്റ്വര്‍ക്ക് 18 സ്വന്തമാക്കാന്‍ റിലയന്‍സ് ഉപയോഗിച്ചതും ഇതേ രീതിയായിരുന്നു.