image

18 Aug 2022 1:34 AM GMT

Crude

ആഴക്കടലിൽ കൈകോര്‍ത്ത് എക്സോണ്‍ മൊബിലും ഒഎന്‍ജിസിയും

MyFin Bureau

Crude Business
X

Summary

ഡെല്‍ഹി: രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളില്‍ ആഴക്കടല്‍ എണ്ണയും വാതകവും പര്യവേക്ഷണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ആഗോള എണ്ണ ഭീമനായ എക്സോണ്‍ മൊബില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടു.

കരാറിന്റെ ഭാഗമായി രണ്ട് കമ്പനികളും കിഴക്കന്‍ കടല്‍ത്തീരത്തുള്ള കൃഷ്ണ ഗോദാവരി, കാവേരി നദീതടങ്ങളിലും പടിഞ്ഞാറന്‍ കടല്‍ത്തീരത്തുള്ള കച്ച്-മുംബൈ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒഎന്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇറക്കുമതി ആശ്രിതത്വം 85 ശതമാനമായി ഉയര്‍ന്നതോടെ, പുതിയ വിഭവങ്ങള്‍ കണ്ടെത്തുന്നതിനും ആഭ്യന്തര ഉത്പാദനം ഉയര്‍ത്തുന്നതിനുമായി ആഗോള എണ്ണ പ്രമുഖരില്‍ നിന്ന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഇന്ത്യ തേടാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഒഎന്‍ജിസി പങ്കാളിത്ത കരാറിനായി ഏതാനും മാസങ്ങളായി എക്സോണ്‍ മൊബിലുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

2019ല്‍ ഇരു സ്ഥാപനങ്ങളും സംയുക്ത പഠനം നടത്തുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

എക്സോണ്‍ മൊബിലുമായി ദീര്‍ഘകാല പങ്കാളിത്തം തങ്ങളുടെ കമ്പനി നോക്കുകയാണെന്ന് ഒഎന്‍ജിസിയുടെ എക്സ്പ്ലോറേഷന്‍ ഹെഡ് രാജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഒഎന്‍ജിസി-യുമായി സഹകരിക്കാനുള്ള നല്ല അവസരമാണിതെന്നും വലിയ മാറ്റങ്ങള്‍ ഈ സഹകരണത്തിലൂടെ ഉണ്ടാകുമെന്നും ഈ സഹകരണം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ തങ്ങള്‍ തയ്യാറാണെന്നും എക്സൺ മോബിൽ ഇന്ത്യ സിഇഒയും ലീഡ് കണ്‍ട്രി മാനേജറുമായ മോണ്ടെ കെ ഡോബ്സണ്‍ പറഞ്ഞു.