image

26 July 2022 11:48 PM GMT

Steel

1:10 അനുപാതത്തിൽ ടാറ്റ സ്റ്റീലിന്റെ ഓഹരി വിഭജനം അന്തിമ ഘട്ടത്തിൽ;

MyFin Bureau

1:10 അനുപാതത്തിൽ ടാറ്റ സ്റ്റീലിന്റെ ഓഹരി വിഭജനം അന്തിമ ഘട്ടത്തിൽ;
X

Summary

ഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ ഓഹരി വിഭജനത്തിന് ആവശ്യമായ അംഗീകാരങ്ങളെല്ലാം ലഭിച്ചുവെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ കൗശിക് ചാറ്റര്‍ജി. പത്തു രൂപ മുഖവിലയുള്ള കമ്പനിയുടെ ഓഹരികള്‍ വിഭജനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ബോര്‍ഡ് പരിഗണിക്കുമെന്ന് ടാറ്റ സ്റ്റീല്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും, 1:10 അനുപാതത്തിലുള്ള ഓഹരി വിഭജനത്തില്‍ ജൂലൈ 29 വരെ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് അധിക ഓഹരികള്‍ ലഭിക്കുമെന്നും ചാറ്റര്‍ജി പറഞ്ഞു. രാജ്യത്തെ നാല് മുന്‍ നിര സ്റ്റീല്‍ ഉത്പാദക കമ്പനികളിലൊന്നാണ് ടാറ്റ സ്റ്റീല്‍. കമ്പനി ആഭ്യന്തര […]


ഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ ഓഹരി വിഭജനത്തിന് ആവശ്യമായ അംഗീകാരങ്ങളെല്ലാം ലഭിച്ചുവെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ കൗശിക് ചാറ്റര്‍ജി.

പത്തു രൂപ മുഖവിലയുള്ള കമ്പനിയുടെ ഓഹരികള്‍ വിഭജനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ബോര്‍ഡ് പരിഗണിക്കുമെന്ന് ടാറ്റ സ്റ്റീല്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും, 1:10 അനുപാതത്തിലുള്ള ഓഹരി വിഭജനത്തില്‍ ജൂലൈ 29 വരെ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് അധിക ഓഹരികള്‍ ലഭിക്കുമെന്നും ചാറ്റര്‍ജി പറഞ്ഞു.

രാജ്യത്തെ നാല് മുന്‍ നിര സ്റ്റീല്‍ ഉത്പാദക കമ്പനികളിലൊന്നാണ് ടാറ്റ സ്റ്റീല്‍. കമ്പനി ആഭ്യന്തര സ്റ്റീല്‍ ഉത്പാദനത്തിന്റെ 18 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്. 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് പത്ത് ഓഹരികള്‍ വരെ ഇനി ലഭിക്കുമെന്നാണ്. അതായത് നിലവില്‍ ടാറ്റ സ്റ്റീലിന്റെ എത്ര ഓഹരികള്‍ കയ്യിലുണ്ടോ അതിലെ ഒരു ഓഹരിക്ക് ആനുപാതികമായി 10 ഓഹരി ലഭിക്കും. ഓഹരി വിഭജനത്തിന്റെ വിപണി മൂല്യം കണക്കാക്കുന്നത് 1,14,302 കോടി രൂപയാണ്.

എന്താണ് ഓഹരി വിഭജനം
ഓഹരി വിഭജനം എന്നത് ഒരു കോര്‍പറേറ്റ് നടപടിയാണ്. ഒരു കമ്പനി ഓഹരികള്‍ വിഭജിക്കുന്നു എന്നു പറയുമ്പോള്‍ അവിടെ സംഭവിക്കുന്നത് ഓഹരികളുടെ എണ്ണം കൂടുകയും, ഓഹരി വില കുറയുകയും ചെയ്യുമെന്നാണ്.

ഓഹരി വിഭജനം നടക്കുന്ന ദിവസം മുതല്‍ ടാറ്റ സ്റ്റീലിന്റെ ഓഹരികളുടെ വില അതുവരെയുണ്ടായിരുന്ന വിലകളെക്കാള്‍ പത്തില്‍ ഒന്നായി കുറയും. ഉദാഹരണത്തിന് നിലവില്‍ ഒരു ഓഹരിക്ക് 1,000 രൂപയാണ് വിലയെങ്കില്‍ വിഭജനം നടക്കുന്ന അന്നുമുതല്‍ ഒരു ഓഹരിയുടെ വില 100 രൂപയാകും. നിലവില്‍ 10 രൂപ മുഖ വിലയുള്ള ഓഹരികളുടെ വില ഒരു രൂപയുമാകും.

ഒരു നിക്ഷേപകന് ടാറ്റ സ്റ്റീലിന്റെ 1000 രൂപ വിലയുള്ള 100 ഓഹരികളുണ്ടെന്നിരിക്കട്ടെ, ഓഹരി വിഭജനം നടക്കുമ്പോള്‍ മുതല്‍ ആ നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിലെ ഓഹരികളുടെ എണ്ണം 1,000 ആകുകയും. ഒരു ഓഹരിയുടെ വില 100 ആകുകയും ചെയ്യും.

ഓഹരി വിഭജനം നല്‍കുന്ന സൂചന
കമ്പനിയുടെ ഭാവിയിലുള്ള വളര്‍ച്ചയുടെ സൂചനയാണ് ഓഹരികള്‍ വിഭജിക്കുന്നത്. ഓഹരി വിഭജനത്തിനു പിന്നിലുള്ള ലക്ഷ്യമെന്നത് മൂലധന വിപണിയിലെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുകയെന്നതാണ്. ഇതിന്റെ ഫലം കാണുന്നത് നിക്ഷേപകരുടെ ആസ്തിയില്‍ നേട്ടമുണ്ടാകുമ്പോഴാണ്. ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, ഓഹരി വിഭജനം ഓഹരിയുടമകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ഒരു കമ്പനിയുടെ വില ഉയര്‍ന്നിരിക്കുമ്പോഴുള്ളതിനെക്കാള്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ഓഹരികള്‍ വിഭജനം ചെയ്തുള്ള ചെറിയ വിലയ്ക്ക് കഴിയും.

എന്തുകൊണ്ടാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വിഭജിക്കുന്നത്
ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഉത്പന്നങ്ങളുടെ വില ഉയര്‍ന്നതും, വിപണിയില്‍ മത്സരം വര്‍ദ്ധിച്ചതും നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ ലാഭത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ്. പ്രത്യേകിച്ച് സിമന്റ്, സ്റ്റീല്‍ വ്യവസായങ്ങളുടെ. നിലവില്‍ ഈ വ്യവസായങ്ങള്‍ ഇന്‍പുട്ട് കോസ്റ്റ് ഉയരുന്നതിന്റെ സമ്മര്‍ദ്ദത്തിലാണ്.

ടാറ്റ സ്റ്റീലിന്റെ കാര്യത്തില്‍ ഓഹരി വിഭജനം കമ്പനിയുടെ ലിക്വിഡിറ്റി ഉയര്‍ത്താന്‍ സഹായിക്കും. ഇത് ഉത്പന്ന വില ഉയരുന്നതുമൂലം ലാഭത്തെ ബാധിക്കുന്നത് ഒരു പരിധിവരെ തടയും.

ടാതെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടാറ്റ സ്റ്റീലിന്റെ േ്രടഡ് വോളിയം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് ടാറ്റ സ്റ്റീലിന്റെ ഓഹരികളുടെ ജനപ്രീതി കുറയുന്നുവെന്നാണ്. ഓഹരികള്‍ വിഭജിക്കുന്നതോടെ ഓഹരികളുടെ വില കുറയുകയും ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുയും ചെയ്യും. അങ്ങനെ ട്രേഡ് വോളിയം വര്‍ദ്ധിക്കും.