image

1 Feb 2022 7:36 AM GMT

Banking

മൂന്നാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ നഷ്ടം 7,231 കോടി രൂപ

MyFin Bureau

മൂന്നാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ നഷ്ടം 7,231 കോടി രൂപ
X

Summary

കടക്കെണിയിലായ ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ അതിന്റെ വിപുലീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വര്‍ഷം 10,894.1 കോടി രൂപയായിരുന്നതില്‍ നിന്ന് ഈ വര്‍ഷം 10.8 ശതമാനം കുറഞ്ഞ് 9,717.3 കോടി രൂപയായി. താരിഫ് വര്‍ദ്ധനവും വരിക്കാരുടെ എണ്ണം കുറച്ചു. ഒരു […]


കടക്കെണിയിലായ ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ അതിന്റെ വിപുലീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയായി.

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വര്‍ഷം 10,894.1 കോടി രൂപയായിരുന്നതില്‍ നിന്ന് ഈ വര്‍ഷം 10.8 ശതമാനം കുറഞ്ഞ് 9,717.3 കോടി രൂപയായി.

താരിഫ് വര്‍ദ്ധനവും വരിക്കാരുടെ എണ്ണം കുറച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 26.98 കോടി വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 24.72 കോടിയായി കുറഞ്ഞിട്ടുണ്ട്.

അതേസമയം, 80 ലക്ഷം ഉപഭോക്താക്കളുമായി 4ജി വരിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു. 4ജി ഉപഭോക്താക്കള്‍ ഇപ്പോള്‍ 11.7 കോടിയാണ്.

നിലവില്‍ കമ്പനിയുടെ അറ്റബാധ്യത 1,97,480 കോടി രൂപയാണ്. കടക്കെണിയിലായ കമ്പനി 16,000 കോടി രൂപ പ്രിഫറന്‍ഷ്യല്‍ ഷെയേഴ്‌സ് വഴി സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന് കമ്പനിയില്‍ 35.8 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാവും.