image

30 July 2022 4:36 AM GMT

Industries

5 ജി ലേലം പൊടിപൊടിക്കുന്നു: സർക്കാർ നേടിയത് 1.49 ലക്ഷം കോടി രൂപ

MyFin Bureau

5 ജി ലേലം പൊടിപൊടിക്കുന്നു: സർക്കാർ നേടിയത് 1.49 ലക്ഷം കോടി രൂപ
X

Summary

ഡെല്‍ഹി: വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,49,855 കോടി രൂപയുടെ 5ജി സ്‌പെക്ട്രം ലേലം നടന്നുവെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഇതുവരെ നാലു ദിവസത്തിനുള്ളിൽ 23 റൗണ്ട് ലേലം വിളിയാണ് നടന്നത്. ലേലം വിളിയില്‍ സ്‌പെക്ട്രത്തിന്റെ 71 ശതമാനം ബ്ലോക്കുകളും വിറ്റുപോയെന്നും അധികൃതര്‍ അറിയിച്ചു. റിലയന്‍സ് ജിയോയാണ് ലേലം വിളിയില്‍ മുന്നില്‍. ഇതിനോടകം 80,000 കോടി രൂപയിലേറെയാണ് ലേലം വിളിയുമായി ബന്ധപ്പെട്ട് ജിയോ ഇറക്കിയിരിക്കുന്നത്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വിഐ (വോഡഫോണ്‍-ഐഡിയ), അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് […]


ഡെല്‍ഹി: വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,49,855 കോടി രൂപയുടെ 5ജി സ്‌പെക്ട്രം ലേലം നടന്നുവെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

ഇതുവരെ നാലു ദിവസത്തിനുള്ളിൽ 23 റൗണ്ട് ലേലം വിളിയാണ് നടന്നത്. ലേലം വിളിയില്‍ സ്‌പെക്ട്രത്തിന്റെ 71 ശതമാനം ബ്ലോക്കുകളും വിറ്റുപോയെന്നും അധികൃതര്‍ അറിയിച്ചു.

റിലയന്‍സ് ജിയോയാണ് ലേലം വിളിയില്‍ മുന്നില്‍. ഇതിനോടകം 80,000 കോടി രൂപയിലേറെയാണ് ലേലം വിളിയുമായി ബന്ധപ്പെട്ട് ജിയോ ഇറക്കിയിരിക്കുന്നത്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വിഐ (വോഡഫോണ്‍-ഐഡിയ), അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. ലോ ഫ്രീക്വന്‍സി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്‌സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വന്‍സ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്‌സും ഹൈ ഫ്രീക്വന്‍സി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്‌സുമാണ് ഉള്ളത്. ഇതില്‍ മിഡ് , ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ടെലികോം കമ്പനികള്‍ പ്രധാനമായും നോട്ടമിടുന്നത്.

5 ജി ഇന്റര്‍നെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കും എന്നാണ് വിലയിരുത്തല്‍.