image

2 Sep 2022 5:39 AM GMT

Industries

വസ്ത്ര കയറ്റുമതി ആദ്യപാദത്തിൽ 32 ശതമാനം വർധിച്ച് $4.5 ബില്യൺ

MyFin Bureau

വസ്ത്ര കയറ്റുമതി ആദ്യപാദത്തിൽ 32 ശതമാനം വർധിച്ച് $4.5 ബില്യൺ
X

Summary

ഡെൽഹി: നടപ്പു സാമ്പത്തിക വർഷത്തിൽ വസ്ത്ര കയറ്റുമതി 32 ശതമാനം ഉയർന്നു 4 .5 ബില്യൺ ഡോളറിലെത്തിയെന്നു അപ്പാരൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ (എ ഇ പി സി ) പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.40 ബില്യൺ ഡോളറായിരുന്നു. യുഎഇ, ഓസ്‌ട്രേലിയ, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ചില പ്രധാന വിപണികളിൽ ഇന്ത്യയുമായി മത്സരമുള്ള മറ്റു രാജ്യങ്ങളുടെ മുന്നേറ്റത്തെ ചെറുക്കുമെന്ന് എ ഇ പി സി ചെയർമാൻ നരേൻ ഗോയങ്ക പറഞ്ഞു. 2021-22 -ൽ വസ്ത്ര കയറ്റുമതി 16.2 ബില്യൺ ഡോളറായിരുന്നു. […]


ഡെൽഹി: നടപ്പു സാമ്പത്തിക വർഷത്തിൽ വസ്ത്ര കയറ്റുമതി 32 ശതമാനം ഉയർന്നു 4 .5 ബില്യൺ ഡോളറിലെത്തിയെന്നു അപ്പാരൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ (എ ഇ പി സി ) പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.40 ബില്യൺ ഡോളറായിരുന്നു.

യുഎഇ, ഓസ്‌ട്രേലിയ, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ചില പ്രധാന വിപണികളിൽ ഇന്ത്യയുമായി മത്സരമുള്ള മറ്റു രാജ്യങ്ങളുടെ മുന്നേറ്റത്തെ ചെറുക്കുമെന്ന് എ ഇ പി സി ചെയർമാൻ നരേൻ ഗോയങ്ക പറഞ്ഞു.

2021-22 -ൽ വസ്ത്ര കയറ്റുമതി 16.2 ബില്യൺ ഡോളറായിരുന്നു.

പുതിയ ടെക്‌നോളജി അപ്‌ഗ്രഡേഷൻ ഫണ്ട് സ്‌കീമും (ടിയുഎഫ്‌എസ്) വസ്ത്രമേഖലയ്‌ക്കായി ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതിയും പ്രഖ്യാപിക്കണമെന്ന് കൗൺസിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.