image

19 July 2022 1:52 AM GMT

Travel & Tourism

ടൈം മാഗസിന്റെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും

PTI

ടൈം മാഗസിന്റെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും
X

Summary

  ലോകത്തിൽ സന്ദർശിക്കാൻ കഴിയുന്ന മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളവും അഹമ്മദാബാദും ഇടം നേടി. ടൈം മാഗസിൻ ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേരളം ഇന്ത്യയിലെ തന്നെ മനോഹരമായ സംസ്ഥാങ്ങളിലൊന്നാണെന്നും, ബീച്ചുകളും കായലുകളും, അമ്പലങ്ങളും കൊട്ടാരങ്ങളും 'കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രയോഗത്തെ അന്വർത്ഥമാകുന്നതാണെന്നും ടൈം മാഗസിൻ പറയുന്നു. ഈ വർഷം വിനോദ സഞ്ചാരികളുടെ താമസത്തിനും, മറ്റുമായി മോട്ടോർ ഹോം ടൂറിസം പോലുള്ള പദ്ധതികളെ കേരളം പരിപോഷിപ്പിക്കുന്നുണ്ട്. കൂടാതെ കേരളത്തിന്റെ ആദ്യത്തെ കാരവൻ, ഹിൽ […]


ലോകത്തിൽ സന്ദർശിക്കാൻ കഴിയുന്ന മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളവും അഹമ്മദാബാദും ഇടം നേടി. ടൈം മാഗസിൻ ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കേരളം ഇന്ത്യയിലെ തന്നെ മനോഹരമായ സംസ്ഥാങ്ങളിലൊന്നാണെന്നും, ബീച്ചുകളും കായലുകളും, അമ്പലങ്ങളും കൊട്ടാരങ്ങളും 'കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രയോഗത്തെ അന്വർത്ഥമാകുന്നതാണെന്നും ടൈം മാഗസിൻ പറയുന്നു.

ഈ വർഷം വിനോദ സഞ്ചാരികളുടെ താമസത്തിനും, മറ്റുമായി മോട്ടോർ ഹോം ടൂറിസം പോലുള്ള പദ്ധതികളെ കേരളം പരിപോഷിപ്പിക്കുന്നുണ്ട്. കൂടാതെ കേരളത്തിന്റെ ആദ്യത്തെ കാരവൻ, ഹിൽ സ്റ്റേഷനായ വാഗമണ്ണിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ പൈതൃക നഗരമെന്ന നിലയിൽ, അഹമ്മദാബാദ് സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രമാണ്. സബർ മതിയുടെ തീരത്തുള്ള 36 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഗാന്ധി ആശ്രമം മുതൽ, ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ നൃത്തോത്സവമായ, ഒൻപതു ദിവസത്തെ നവരാത്രി ഉത്സവം വരെയുള്ള വൈവിധ്യമാർന്ന കാഴ്ചകൾ അഹമ്മദാബാദിലെ മികച്ച സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു. ഗുജറാത്ത് സയൻസ് സിറ്റിയും മറ്റൊരു ആകർഷണമാണ്.