image

18 Jan 2022 3:41 AM GMT

Insurance

ലോകം തുറന്നതോടെ യാത്രക്കൊരുങ്ങുകയാണോ? ഇന്‍ഷുറന്‍സ് എടുത്തോളൂ

MyFin Desk

ലോകം തുറന്നതോടെ യാത്രക്കൊരുങ്ങുകയാണോ? ഇന്‍ഷുറന്‍സ് എടുത്തോളൂ
X

Summary

  അവധിക്കാലം വിനോദത്തിനും വിശ്രമത്തിനുമുള്ളതാണ്. വിവിധ രാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ പോകുന്നവരുണ്ട്. എന്നാല്‍ അത്തരം യാത്രകളില്‍ പാസ്‌പ്പോര്‍ട്ടോ ലഗ്ഗേജോ നഷ്ടപ്പെടുക, അപകടം സംഭവിക്കുക, ചികിത്സയ്ക്ക് വിധേയനാകുക തുടങ്ങി എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നിങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഒന്നാണ് യാത്രാ ഇന്‍ഷുറന്‍സുകള്‍. കോവിഡ് 19 എന്ന മഹാമരി പൂര്‍ണ്ണമായും പിന്‍വാങ്ങതെ തുടരുന്ന സാഹചര്യത്തില്‍ അവധിക്കാല യാത്രകള്‍ പുനരാരംഭിക്കുമ്പോള്‍ തീര്‍ച്ചയായും യാത്രാ ഇന്‍ഷുറന്‍സിനെ അറിഞ്ഞിരിക്കേണ്ടതാണ്. യാത്രയില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെ ഏത് അപ്രതീക്ഷിത സാഹചാര്യങ്ങളും കൈകാര്യം ചെയ്യാന്‍ യാത്ര ഇന്‍ഷുറന്‍സ് […]


അവധിക്കാലം വിനോദത്തിനും വിശ്രമത്തിനുമുള്ളതാണ്. വിവിധ രാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ പോകുന്നവരുണ്ട്. എന്നാല്‍ അത്തരം യാത്രകളില്‍...

 

അവധിക്കാലം വിനോദത്തിനും വിശ്രമത്തിനുമുള്ളതാണ്. വിവിധ രാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ പോകുന്നവരുണ്ട്. എന്നാല്‍ അത്തരം യാത്രകളില്‍ പാസ്‌പ്പോര്‍ട്ടോ ലഗ്ഗേജോ നഷ്ടപ്പെടുക, അപകടം സംഭവിക്കുക, ചികിത്സയ്ക്ക് വിധേയനാകുക തുടങ്ങി എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നിങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഒന്നാണ് യാത്രാ ഇന്‍ഷുറന്‍സുകള്‍. കോവിഡ് 19 എന്ന മഹാമരി പൂര്‍ണ്ണമായും പിന്‍വാങ്ങതെ തുടരുന്ന സാഹചര്യത്തില്‍ അവധിക്കാല യാത്രകള്‍ പുനരാരംഭിക്കുമ്പോള്‍ തീര്‍ച്ചയായും യാത്രാ ഇന്‍ഷുറന്‍സിനെ അറിഞ്ഞിരിക്കേണ്ടതാണ്. യാത്രയില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെ ഏത് അപ്രതീക്ഷിത സാഹചാര്യങ്ങളും കൈകാര്യം ചെയ്യാന്‍ യാത്ര ഇന്‍ഷുറന്‍സ് പോളിസി നിങ്ങളെ സഹായിക്കുന്നു.

അടിയന്തര ചെലവുകള്‍

വിദേശ വിനോദയാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുമ്പോള്‍ നമ്മള്‍ യാത്രാ ചെലവുകള്‍ സംബന്ധിച്ച് ഒരു ധാരണ നമ്മുക്ക് ഉണ്ടാകും. ഈ ബജറ്റിനുള്ളില്‍ ചെലവുകള്‍ നമ്മള്‍ ക്രമപ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ പോളിസി എടുത്ത വ്യക്തിക്ക് യാത്രക്കിടയില്‍ അസുഖമോ അപകടമോ സംഭവിക്കുകയാണെങ്കില്‍ അതിന്റെ ചെലവ് യാത്ര ഇന്‍ഷുറന്‍സ് കവറേജില്‍ വരും. തിരഞ്ഞടുക്കുന്ന പോളിസിക്കനുസരിച്ചാകും ആശുപത്രി ചെലവുകള്‍, ആബുലന്‍സ് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് കവറേജ് ലഭിക്കുക.

മെഡിക്കല്‍ ഇവാക്വേഷന്‍

അടിയന്തര സാഹചര്യത്തെതുടര്‍ന്ന് ചികിത്സസയ്ക്ക് വിധേയനാകുകയും തുടര്‍ന്ന് മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള ആശുപത്രിയിലേക്ക് മാറേണ്ട സാഹചര്യവും വന്നാല്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ യാത്ര ഇന്‍ഷുറന്‍സ് പോളിസി നല്‍കും. യാത്രക്കിടെ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനും നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും യാത്ര ഇന്‍ഷുറന്‍സ് പോളിസി സഹായിക്കും.

പ്രതിദിന അലവന്‍സ്

യാത്രാമധ്യേ പോളിസിയുടമ ഏതെങ്കിലും കാരണത്താല്‍ ആശുപത്രയിലാകുകയാണെങ്കില്‍ യാത്ര ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പ്രതിദിന അലവന്‍സ് ലഭിക്കും. ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ നിബന്ധനകളിലുണ്ടാകും.ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളെ പറ്റിയും പോളിസിയുടമ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

അടിയന്തര താമസം

യാത്രക്കിടെ പോളിസിയുടമയ്ക്ക് നിശ്ചയിച്ച സ്ഥലത്ത താമസിക്കുന്നതില്‍ തടസ്സമുണ്ടായാല്‍ യാത്ര ഇന്‍ഷുറന്‍സ് പോളിസി അടിയന്തര താമസ സൗകര്യമൊരുക്കും. തീപിടുത്തം, വെള്ളപ്പൊക്കം, ഭൂകമ്പം പോലുളള പ്രകൃതിദുരന്തങ്ങള്‍ മത്രമല്ല മറ്റ് പ്രിതിസന്ധികളും ഇതിന്റെ പരിധിയില്‍ വരും.

സ്വകാര്യ അപകടങ്ങള്‍

അനിശ്ചിതത്വങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കവുന്നതാണ്. അതിനാല്‍ യാത്ര ഇന്‍ഷുറന്‍സ് പോളിസി നമ്മുക്കുണ്ടാകുന്ന അപകടങ്ങള്‍ക്കും ശാരീരിക പരിക്കുകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നു.

യാത്ര റദ്ദാക്കുമ്പോള്‍

മെഡിക്കല്‍ അത്യാഹിതങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, വ്യക്തിപരമായ തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവ നിങ്ങളുടെ യാത്ര റദ്ദാക്കുന്നതിന് കാരണമാകാം. ഇത്തരം സാഹചര്യങ്ങളില്‍ യാത്ര ഇന്‍ഷുറന്‍സ് പോളിസി സഹായകരമാണ്. പ്രീപെയ്ഡ് ബുക്കിംഗുകള്‍ ഒഴിവാക്കേണ്ടിവന്നാല്‍ അതിന് ചെലവാക്കിയ പണം യാത്ര ഇന്‍ഷുറന്‍സ് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, നഷ്ടപരിഹാരം പോളിസിയുടെ സം അഷ്വേര്‍ഡ് തുകയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഓര്‍മ്മിക്കണം. യാത്ര റദ്ദാക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന അധിക ചെലവുകളില്‍ നിന്ന് യാത്ര ഇന്‍ഷുറന്‍സ് പോളിസി ഉടമകളെ സംരക്ഷിക്കുന്നു