image

5 Feb 2022 4:24 AM GMT

Insurance

അറിയാം, ഗ്രൂപ്പ് ഇന്‍ഷുറന്‍സിനെ കുറിച്ച്

MyFin Desk

അറിയാം, ഗ്രൂപ്പ് ഇന്‍ഷുറന്‍സിനെ കുറിച്ച്
X

Summary

  ഒരേ ഓഫീസിലോ, ഓരേ സംഘനയ്ക്ക് കീഴിലോ, ഒരേ കരാറിന്റെ ഭാഗമായോ പ്രവര്‍ത്തിക്കന്നവയാണ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. ലിംഗഭേദം, പ്രായം, സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങള്‍ എന്നിവ കണക്കില്ലെടുക്കാതെ എല്ലാ വര്‍ക്കും ഒരേ തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇതില്‍ ഉറപ്പ് നല്‍കുന്നു. ഗ്രുപ്പ് ഇന്‍ഷുറന്‍സില്‍ ഓരോ വ്യക്തികളും വ്യക്തിഗത പോളിസികള്‍ എടുക്കേണ്ട ആവശ്യം വരുന്നില്ല. ശമ്പളത്തിന് പുറമെ ലഭിക്കുന്ന (പേഔട്ട്) ആനുകൂല്യങ്ങളുടെ ഭാഗമായാണ് തൊഴിലുടമകള്‍ അവരുടെ ജീവനക്കാരെ ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നത്. ഈ പദ്ധതികളില്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, […]


ഒരേ ഓഫീസിലോ, ഓരേ സംഘനയ്ക്ക് കീഴിലോ, ഒരേ കരാറിന്റെ ഭാഗമായോ പ്രവര്‍ത്തിക്കന്നവയാണ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. ലിംഗഭേദം, പ്രായം, സാമൂഹിക സാമ്പത്തിക...

 

ഒരേ ഓഫീസിലോ, ഓരേ സംഘനയ്ക്ക് കീഴിലോ, ഒരേ കരാറിന്റെ ഭാഗമായോ പ്രവര്‍ത്തിക്കന്നവയാണ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. ലിംഗഭേദം, പ്രായം, സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങള്‍ എന്നിവ കണക്കില്ലെടുക്കാതെ എല്ലാ വര്‍ക്കും ഒരേ തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇതില്‍ ഉറപ്പ് നല്‍കുന്നു. ഗ്രുപ്പ് ഇന്‍ഷുറന്‍സില്‍ ഓരോ വ്യക്തികളും വ്യക്തിഗത പോളിസികള്‍ എടുക്കേണ്ട ആവശ്യം വരുന്നില്ല. ശമ്പളത്തിന് പുറമെ ലഭിക്കുന്ന (പേഔട്ട്) ആനുകൂല്യങ്ങളുടെ ഭാഗമായാണ് തൊഴിലുടമകള്‍ അവരുടെ ജീവനക്കാരെ ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നത്. ഈ പദ്ധതികളില്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍ എന്നിവര്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നു.

ഇവിടെഗ്രൂപ്പിലുള്ള എല്ലാ തൊഴിലാളികളും ഒരേ തൊഴിലുടമയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും. ഒരു കമ്പനി, പ്രഫഷണല്‍ സംഘടനകള്‍, വ്യവസായ സംഘടനകള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. തൊഴിലുടമയായിരിക്കും ഈ വിഭാഗത്തില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എടുക്കുന്നത്.

ഒരു സമൂഹത്തിലെ, അല്ലെങ്കില്‍ ഒരു സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായവരായും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എടുക്കാം.ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പകരമായി ഗ്രൂപ്പ് ഉടമയോ, മറ്റ് അധികാരികളോ ആയിരിക്കും ഇത്തരം പോളിസികള്‍ എടുക്കുന്നത്.

സവിശേഷതകള്‍

ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ പോലെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. അതായത് അപകട സാധ്യത എല്ലാവരിലും തുല്യമായതിനാല്‍ ഇന്‍ഷുറന്‍സ് വരിസംഖ്യയിലും ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരിക്കും. ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ട്രാവല്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് എന്നിങ്ങെയാണ് ഇവയുള്ളത്.
ഗ്രൂപ്പിന്റെ പേരില്‍ മാനേജര്‍ക്ക് ഒരു മാസ്റ്റര്‍ പോളിസി ലഭിക്കും. ഇന്‍ഷുറന്‍സ് വരിസംഖ്യ അംഗങ്ങളില്‍ നിന്ന് ഈടാക്കാം അല്ലെങ്കില്‍ ഗ്രൂപ്പിന് അടയ്ക്കാം. ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ ഭാഗമായിരിക്കുമ്പോള്‍ മാത്രമാണ് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളു.

ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ ഗുണങ്ങള്‍

ജീവനക്കാരനും തൊഴിലുടമയ്ക്കും പോലെ വ്യക്തിഗത ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുന്നത് ഫലപ്രദമാണ്. വ്യക്തിഗത ഇന്‍ഷുറന്‍സ് വരി സംഖ്യകളേക്കാള്‍ കുറവാണ് ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ എന്നൊരു ഗുണവുമുണ്ടിവിടെ. ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും അപകട സാധ്യത തുല്ലമായതിനാല്‍ ഈ പ്ലാനുകള്‍ ഇന്‍ഷുറന്‍സ് ദാതാക്കളുടെ ബാധ്യതകള്‍ കുറയ്ക്കുന്നു. ഇന്‍ഷുറന്‍സ് വരിസംഖ്യ പലപ്പോഴും തൊഴിലുടമ അടയ്ക്കുന്നതിനാല്‍ വ്യത്യസ്ത വരുമാനക്കാരായ എല്ലാ ജീവനക്കാര്‍ക്കും സൗകര്യപ്രദമാകുന്നു. മാത്രമല്ല തൊഴിലുടമകള്‍ക്ക് കുറഞ്ഞ ചെലവില്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും സാധിക്കും. തൊഴിലുടമയോട് വിശ്വാസ്യത വര്‍ധിക്കാന്‍ ഈ പദ്ധതികള്‍ മൂലം സാധിക്കുന്നു. ഒരു അംഗത്തെ ഇതിന്റെ ഭാഗമാക്കുന്നത് ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള മികച്ച ബന്ധത്തിലേക്ക് വഴിവെയ്ക്കുന്നു. ഇത് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ കുടംബത്തിനും പരിരക്ഷ ലഭിക്കുന്നു. ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ അടച്ച വരിസംഖ്യ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ക്കായി ആവശ്യപ്പെടാം.
പ്ലാന്‍ മാറ്റാം

ഗ്രൂപ്പ് അംഗങ്ങള്‍ ഇതില്‍ നിന്ന് ഒഴിവായി പോകുന്ന പക്ഷം ഇത്തരം ഗ്രൂപ്പ് ഇന്‍ഷുറന്‍സുകള്‍ വ്യക്തിഗത പ്ലാനുകളാക്കി മാറ്റാന്‍ സാധിക്കും. അത്തരം സാഹചര്യങ്ങളില്‍ കണ്‍വെര്‍ട്ടബിള്‍ ഫീസ് നല്‍കേണ്ടി വരും. ഗ്രൂപ്പ് ഇന്‍ഷുറന്‍സുകള്‍ എടുക്കുമ്പോള്‍ അംഗങ്ങള്‍ കൂടുതല്‍ വ്യവസ്ഥകള്‍ക്ക് വിധേയമാകുന്നില്ല. എന്നാല്‍ വ്യക്തിഗത ഇന്‍ഷുറന്‍സുകളില്‍ വ്യക്തികള്‍ ആരോഗ്യ പരിശോധകളും മറ്റും നടത്തേണ്ടതുണ്ട്.

മാനദണ്ഡങ്ങള്‍
പല ഗ്രൂപ്പ് ഇന്‍ഷുറന്‍സുകളിലും പരമാവധി അംഗങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ചില പ്ലാനുകളില്‍ 10 അംഗങ്ങള്‍ മതിയെങ്കില്‍ ചില ഗ്രൂപ്പ് ഇന്‍ഷുറന്‍സുകളില്‍ 50 പേരെങ്കിലും ആവശ്യമാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ 18 വയസ് തികഞ്ഞിരിക്കണം. പരമാവധി പ്രായത്തിലും വ്യത്യാസങ്ങളുണ്ട്. ചില പ്ലാനുകളില്‍ 60 വയസാണ് പരമാവധി പ്രായം. എന്നാല്‍ ചിലതില്‍ 80 വയസ് വരെയാകാം.
ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളും സജീവവും പൂര്‍ണ്ണസമയ അംഗങ്ങളുമായിരിക്കണം.