image

14 May 2022 8:40 PM GMT

Insurance

അഗ്നിബാധയിലെ നഷ്ടത്തിന് ഇന്‍ഷുറന്‍സ് കവചം : എസ്എംഇകള്‍ക്ക് സ്‌കീമുകള്‍ ഉടന്‍

MyFin Desk

അഗ്നിബാധയിലെ നഷ്ടത്തിന് ഇന്‍ഷുറന്‍സ് കവചം : എസ്എംഇകള്‍ക്ക് സ്‌കീമുകള്‍ ഉടന്‍
X

Summary

വീടുകള്‍ക്കും സൂക്ഷ്മ - ചെറുകിട സംരംഭങ്ങള്‍ക്കും തീപിടുത്തവും അനുബന്ധ അത്യാഹിതങ്ങളും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിരക്ഷ ലഭ്യമാക്കുന്ന വിധത്തിലുള്ള സ്‌കീമുകള്‍ ആരംഭിക്കുന്നതിന് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇതിന് സമാനമായ സ്‌കീമുകള്‍ക്ക് 2021 ഏപ്രില്‍ ഐആര്‍ഡിഎഐ അനുമതി നല്‍കിയിരുന്നു. ഭാരത് ഗൃഹ രക്ഷ, ഭാരത് സൂക്ഷ്മ ഉദയം സുരക്ഷ, ഭാരത് ഘഘു ഉദ്യം സുരക്ഷ തുടങ്ങിയവയൊക്കെ […]


വീടുകള്‍ക്കും സൂക്ഷ്മ - ചെറുകിട സംരംഭങ്ങള്‍ക്കും തീപിടുത്തവും അനുബന്ധ അത്യാഹിതങ്ങളും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിരക്ഷ ലഭ്യമാക്കുന്ന വിധത്തിലുള്ള സ്‌കീമുകള്‍ ആരംഭിക്കുന്നതിന് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്.
ഇതിന് സമാനമായ സ്‌കീമുകള്‍ക്ക് 2021 ഏപ്രില്‍ ഐആര്‍ഡിഎഐ അനുമതി നല്‍കിയിരുന്നു. ഭാരത് ഗൃഹ രക്ഷ, ഭാരത് സൂക്ഷ്മ ഉദയം സുരക്ഷ, ഭാരത് ഘഘു ഉദ്യം സുരക്ഷ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്. ഇത്തരം പ്രീമിയം ക്രമീകരണത്തിന് മിനിമം നിരക്കൊന്നും നിര്‍ബന്ധിക്കുന്നില്ലെന്നും (ഇന്‍ഷുറന്‍സ്, റീ-ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്) ഐആര്‍ഡിഎഐ വ്യക്തമാക്കി.
എംഎസ്എംഇകള്‍ക്ക് കേന്ദ്രത്തിന്റെ 'റാംപ്' പദ്ധതി
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) വിപണി, വായ്പാ ലഭ്യത എന്നിവയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിന് ലോക ബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ധനസഹായ പദ്ധതിയ്ക്ക് അടുത്തിടെ കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചിരുന്നു. 6,062 കോടി രൂപയുടേതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് (സിസിഇഎ) അനുമതി നല്‍കിയത്. 'റെയ്‌സിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എംഎസ്എം പെര്‍ഫോമന്‍സ്' (റാംപ്) എന്നാണ് പദ്ധതിയുടെ പേര്.
2022-23 സാമ്പത്തിക വര്‍ഷമാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയ്ക്ക് കീഴില്‍ 3,750 കോടി രൂപ (500 ദശലക്ഷം യുഎസ് ഡോളര്‍) ലോക ബാങ്ക് വായ്പയായും, ബാക്കി 2,312.45 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുമാണ് വകയിരുത്തുന്നത്. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.