image

2 Jun 2022 4:36 AM GMT

Insurance

ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട : ഐആര്‍ഡിഎഐ

MyFin Desk

ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട : ഐആര്‍ഡിഎഐ
X

Summary

ഡെല്‍ഹി: ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ലെന്ന് കമ്പനികളെ അറിയിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ). 'പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്ത ഇന്ത്യ' എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് വേഗത നല്‍കുന്ന നീക്കമാണിത്. ഇതിന്റെ ഭാഗമായി ഐആര്‍ഡിഎഐ എല്ലാ ആരോഗ്യ - പൊതു ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കും 'യൂസ് ആന്‍ഡ് ഫയല്‍' നടപടിക്രമങ്ങള്‍ നീട്ടിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിയുന്ന ഒരു രീതിയിലേക്ക് മാറിക്കൊണ്ട് ഇന്‍ഷുറന്‍സ് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള […]


ഡെല്‍ഹി: ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ലെന്ന് കമ്പനികളെ അറിയിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ). 'പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്ത ഇന്ത്യ' എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് വേഗത നല്‍കുന്ന നീക്കമാണിത്. ഇതിന്റെ ഭാഗമായി ഐആര്‍ഡിഎഐ എല്ലാ ആരോഗ്യ - പൊതു ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കും 'യൂസ് ആന്‍ഡ് ഫയല്‍' നടപടിക്രമങ്ങള്‍ നീട്ടിയിട്ടുണ്ട്.
മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിയുന്ന ഒരു രീതിയിലേക്ക് മാറിക്കൊണ്ട് ഇന്‍ഷുറന്‍സ് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ഒരു ചവിട്ടുപടിയാണിതെന്ന് ഐആര്‍ഡിഎഐ ഇറക്കിയ കുറിപ്പിലുണ്ട്. ഉത്പന്നങ്ങള്‍ സമയബന്ധിതമായി പുറത്തിറക്കാന്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ പ്രാപ്തമാക്കുമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി. നൂതനവുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും പോളിസി ഉടമകള്‍ക്ക് ഇത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിനും നീക്കം സഹായിക്കും. വിപണിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഉത്പന്നങ്ങളിറക്കാന്‍ ഈ ചുവടുവെപ്പ് സഹായിക്കുമെന്നാണ് ഐആര്‍ഡിഎഐയുടെ കണക്ക് കൂട്ടല്‍.