മാക്സ് ലൈഫിൽ 20 ശതമാനം ഓഹരി പദ്ധതിയിട്ട് ആക്സിസ് ബാങ്ക് | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeInsuranceLife Insuranceമാക്സ് ലൈഫിൽ 20 ശതമാനം ഓഹരി പദ്ധതിയിട്ട് ആക്സിസ് ബാങ്ക്

മാക്സ് ലൈഫിൽ 20 ശതമാനം ഓഹരി പദ്ധതിയിട്ട് ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: അടുത്ത ഒൻപത് മാസത്തിനുള്ളില്‍ മാക്സ് ലൈഫ് ഇന്‍ഷുറന്‍സിലെ ആക്സിസ് ബാങ്കിന്റെ ഓഹരി ഏകദേശം 20 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി സിഇഒ പ്രശാന്ത് ത്രിപാഠി പറഞ്ഞു.

ആക്സിസ് ബാങ്കും അവരുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ ആക്സിസ് ക്യാപിറ്റലും ആക്സിസ് സെക്യൂരിറ്റീസും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കരാര്‍ അംഗീകരിച്ചതിന് ശേഷം മാക്സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 12.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

നിലവില്‍ മാക്സ് ലൈഫിൽ ബാങ്കിന് 13 ശതമാനം ഓഹരിയുണ്ട്. ഇടപാടിന് കീഴില്‍, റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി ഒന്നോ അതിലധികമോ തവണകളായി മാക്‌സ് ലൈഫില്‍ ഏഴ് ശതമാനം വരെ അധിക ഓഹരി സ്വന്തമാക്കാനുള്ള അവകാശവും ആക്‌സിസ് സ്ഥാപനങ്ങള്‍ക്ക് ഉണ്ട്.

ആക്സിസ് ബാങ്കുമായുള്ള ബാങ്കാഷ്വറന്‍സ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 18-20 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും പുതിയ വില്‍പ്പനയുടെ 60 ശതമാനവും നിലവില്‍ ആക്സിസ് ബാങ്കുമായി ചോര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആക്സിസ് ബാങ്കിന് പുറമേ, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് യെസ് ബാങ്കുമായും മറ്റ് ചില സഹകരണ ബാങ്കുകളുമായും ബാങ്കാഷ്വറന്‍സ് പങ്കാളിത്തമുണ്ട്. ബാങ്കാഷ്വറന്‍സ് എന്നത് ഒരു ബാങ്കും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള ഒരു സഹകരണമാണ്. ഇത് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും മറ്റുള്ളവര്‍ക്കും ബാങ്ക് ശാഖകള്‍ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍ക്കാന്‍ അനുവദിക്കുന്നു.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയില്‍ (പിഎഫ്ആര്‍ഡിഎ) നിന്ന് ബിസിനസ് ആരംഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നേടിയതിനാല്‍ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്റ് ബിസിനസ്സിലേക്ക് ചുവടുവെച്ചതായും ത്രിപാഠി പറഞ്ഞു.

തങ്ങളുടെ മാക്സ് ലൈഫ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്റ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന് കീഴിലുള്ള പെന്‍ഷന്‍ ആസ്തികള്‍ കൈകാര്യം ചെയ്യും. 50 കോടി രൂപയുടെ പ്രാരംഭ മൂലധനത്തില്‍ സ്ഥാപിച്ച കമ്പനി ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!