image

5 Feb 2022 4:31 AM GMT

Insurance

ആന്വിറ്റി ഇന്‍ഷുറന്‍സിനെ അറിയാം

MyFin Desk

ആന്വിറ്റി ഇന്‍ഷുറന്‍സിനെ അറിയാം
X

Summary

  വാര്‍ധക്യത്തില്‍ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു പെന്‍ഷന്‍ ഉല്‍പ്പന്നമാണ് ആന്വിറ്റി ഇന്‍ഷുറന്‍സ് പ്ലാന്‍. വാര്‍ധക്യകാലത്ത് കൃത്യമായ ഇടവേളകളില്‍ ഉറപ്പായി പണം ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ഒരു വ്യക്തി മുന്‍കൂറായി നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വാര്‍ഷിക റിട്ടേണ്‍ ആണിത്. വാര്‍ധക്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഏതൊരു സാമ്പത്തിക അപകടസാധ്യതയ്‌ക്കെതിരെയും ആന്വിറ്റി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. പണപ്പെരുപ്പം, നിക്ഷേപ അപകടസാധ്യത തുടങ്ങിയ അപകടസാധ്യതകള്‍ ആന്വിറ്റി ഇന്‍ഷുറന്‍സിന് കീഴില്‍ പരിരക്ഷിക്കപ്പെടുന്നു. വേരിയബിള്‍ ആന്വിറ്റി, ഇമ്മീഡിയറ്റ് ആന്വിറ്റി, ഫിക്സഡ് ആനുവിറ്റി, […]


വാര്‍ധക്യത്തില്‍ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു പെന്‍ഷന്‍ ഉല്‍പ്പന്നമാണ് ആന്വിറ്റി ഇന്‍ഷുറന്‍സ് പ്ലാന്‍. വാര്‍ധക്യകാലത്ത് കൃത്യമായ...

 

വാര്‍ധക്യത്തില്‍ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു പെന്‍ഷന്‍ ഉല്‍പ്പന്നമാണ് ആന്വിറ്റി ഇന്‍ഷുറന്‍സ് പ്ലാന്‍. വാര്‍ധക്യകാലത്ത് കൃത്യമായ ഇടവേളകളില്‍ ഉറപ്പായി പണം ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ഒരു വ്യക്തി മുന്‍കൂറായി നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വാര്‍ഷിക റിട്ടേണ്‍ ആണിത്. വാര്‍ധക്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഏതൊരു സാമ്പത്തിക അപകടസാധ്യതയ്‌ക്കെതിരെയും ആന്വിറ്റി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. പണപ്പെരുപ്പം, നിക്ഷേപ അപകടസാധ്യത തുടങ്ങിയ അപകടസാധ്യതകള്‍ ആന്വിറ്റി ഇന്‍ഷുറന്‍സിന് കീഴില്‍ പരിരക്ഷിക്കപ്പെടുന്നു. വേരിയബിള്‍ ആന്വിറ്റി, ഇമ്മീഡിയറ്റ് ആന്വിറ്റി, ഫിക്സഡ് ആനുവിറ്റി, ഫിക്സഡ് ഇന്‍ഡക്സ്ഡ് ആന്വിറ്റി പ്ലാന്‍ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ആന്വിറ്റി പ്ലാനുകള്‍ ഉണ്ട്.

ആനുകൂല്യങ്ങള്‍

ആജീവനാന്തം നിങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. മാത്രമല്ല പ്രതിവര്‍ഷം മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ തുകയില്‍ വര്‍ധനവുണ്ടാകും. സ്ഥിര ആന്വിറ്റി പ്ലാനിന്റെ കാര്യത്തില്‍ ഇത് ബാധകമല്ല. ഈ ഇന്‍ഷുറന്‍സിന് മിക്ക ഇന്‍ഷുറന്‍സ് ദാതാക്കളും പൂര്‍ണ്ണമായോ ഭാഗികമായോ നിക്ഷേപം തിരികെ നല്‍കുന്നു. വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ നിങ്ങളുടെ ആന്വിറ്റി ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാം. വലിയൊരു തുക പ്രീമിയമായി അടച്ചാല്‍, ഇന്‍സെന്റീവായി ഉയര്‍ന്ന ആന്വിറ്റി ലഭിക്കും. അടിസ്ഥാന പോളിസിയില്‍ അടച്ച പ്രീമിയത്തിന്റെ കൂടെ അധിക നിരക്കടച്ചാല്‍ ആക്‌സിഡന്റല്‍ ഡെത്ത് ബെനിഫിറ്റ് പോലുള്ള അധിക സേവനങ്ങള്‍ നിങ്ങളും ലഭിക്കും. ഒരു സംയുക്ത ലൈഫ് ആന്വിറ്റി ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ രണ്ട് വ്യക്തികള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്.

updated on 29/1/2022

പ്രത്യേകതകള്‍

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80c പ്രകാരം പോളിസി ഉടമയ്ക്ക് ആദായനികുതി ഇളവിന് അര്‍ഹതയുണ്ടായിരിക്കും. ചില നിബന്ധനകളോടെ പോളിസി വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗം വരെ നികുതിയില്‍ നിന്ന് ഒഴിവാക്കാനും കഴിയും. പോളിസി ഉടമയുടെ അകാല മരണത്തില്‍ നോമിനിക്ക് ലഭിക്കുന്ന ഈ ഇന്‍ഷുറന്‍സ് തുകയ്ക്ക് പൂര്‍ണ്ണമായും നികുതിയിളവുണ്ട്. വേരിയബിള്‍ ആന്വിറ്റി പ്ലാനിന് കീഴില്‍ പോളിസി ഉടമയ്ക്ക് നിക്ഷേപത്തിന്റെ രീതിയെ അടിസ്ഥാനമാക്കി വിവിധ നിക്ഷേപ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. വളര്‍ച്ചാ സാധ്യതയും അപകടസാധ്യതയും മുന്‍കൂട്ടി വിശകലനം ചെയ്ത് അതിനനുസരിച്ച് നിക്ഷേപം നടത്താം.

ഇമ്മീഡിയറ്റ് ആന്വിറ്റി ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഒറ്റത്തവണ മൊത്തം തുക പ്രീമിയമായി അടച്ചുകഴിഞ്ഞാല്‍, സ്ഥിരമായ വരുമാനം കൃത്യമായി ഈ പോളിസി വാഗ്ദാനം ചെയ്യുന്നു. ഫിക്സഡ് ആന്വിറ്റി ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ഒരു നിശ്ചിത പലിശയുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്നു. നിശ്ചിത ഇക്വിറ്റി അധിഷ്ഠിത സൂചികയെ അടിസ്ഥാനമാക്കി പോളിസി ഉടമകള്‍ക്ക് ഫിക്സഡ് ഇന്‍ഡക്സ്ഡ് ആന്വിറ്റി പോളിസി വരുമാനം വാഗ്ദാനം ചെയ്യുന്നു.

ഇവിടെ ലഭ്യമാണ്

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ എസ്ബിഐ ലൈഫ് ആന്വിറ്റി പ്ലസ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐസിഐസിഐ പ്രു-ഇമ്മീഡിയറ്റ് ആന്വിറ്റി, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സിന്റെ എച്ച്ഡിഎഫ്സി ലൈഫ് ന്യൂ ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാന്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ജീവന്‍ അക്ഷയ് സിക്സ് പദ്ധതി, ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാന്‍ എന്നിങ്ങനെ വിവിധ ആന്വിറ്റി ഇന്‍ഷുറന്‍സുകള്‍ ഇന്ന് ലഭ്യമാണ്.