image

28 Jan 2022 5:52 AM GMT

Insurance

വിദേശത്തുള്ളവർ ഇന്ത്യയിൽ ഇൻഷുറൻസ് എടുക്കുമ്പോൾ അറിയണം

MyFin Desk

വിദേശത്തുള്ളവർ ഇന്ത്യയിൽ ഇൻഷുറൻസ് എടുക്കുമ്പോൾ അറിയണം
X

Summary

  എന്‍ ആര്‍ ഐകള്‍ക്ക് (non resident Indian) പരിഗണിക്കാവുന്ന വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. അതിനായി ഇന്ത്യയിലും വിദേശത്തും ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അറിഞ്ഞിരിക്കണം. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം എന്‍ ആര്‍ ഐകള്‍ക്കും ഇന്ത്യക്കാര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഈ രീതിയില്‍, എന്‍ ആര്‍ ഐകള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യം ഏതാണെന്ന് നോക്കാതെ തന്നെ ടേം ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും വാങ്ങാന്‍ കഴിയും. പ്രീമിയം […]


എന്‍ ആര്‍ ഐകള്‍ക്ക് (non resident Indian) പരിഗണിക്കാവുന്ന വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. അതിനായി ഇന്ത്യയിലും വിദേശത്തും ലൈഫ് ഇന്‍ഷുറന്‍സ്...

 

എന്‍ ആര്‍ ഐകള്‍ക്ക് (non resident Indian) പരിഗണിക്കാവുന്ന വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുണ്ട്. അതിനായി ഇന്ത്യയിലും വിദേശത്തും ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അറിഞ്ഞിരിക്കണം.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം എന്‍ ആര്‍ ഐകള്‍ക്കും ഇന്ത്യക്കാര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഈ രീതിയില്‍, എന്‍ ആര്‍ ഐകള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യം ഏതാണെന്ന് നോക്കാതെ തന്നെ ടേം ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും വാങ്ങാന്‍ കഴിയും. പ്രീമിയം ഒരു നോണ്‍ റസിഡന്റ് ഓര്‍ഡിനറി (NRO) ബാങ്ക് അക്കൗണ്ട്, നോണ്‍ റെസിഡന്‍ഷ്യല്‍ എക്സ്റ്റേണല്‍ (NRE) ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ വിദേശ കറന്‍സി വഴി അടക്കാവുന്നതാണ്. പോളിസി ചിലവ് പോളിസി വാങ്ങുന്നതിന് മുമ്പ് ശരിയായ അന്വേഷണം നടത്തണം. സ്വന്തം രാജ്യത്തോ വിദേശത്തോ പോളിസി മൂല്യമുള്ളതാണോ എന്ന് പരിശോധിച്ച് പോളിസി ചെലവ് വിലയിരുത്തണം.

മെഡിക്കല്‍ പരിശോധന

എന്‍ ആര്‍ ഐകള്‍ക്ക് വിദേശത്ത് ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം. എന്നാല്‍ അവര്‍ വിദേശത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാകുകയും റിപ്പോര്‍ട്ട് ഇന്ത്യയിലെ ഇന്‍ഷുറര്‍ക്ക് അയയ്ക്കുകയും വേണം. പരിശോധനാ ചെലവ് സ്വന്തമായി വഹിക്കേണ്ടിവരും. ഇന്ത്യയില്‍ പോളിസി വാങ്ങുകയാണെങ്കില്‍, അധിക മെഡിക്കല്‍ പരിശോധനാ ചെലവ് നല്‍കേണ്ടതില്ല.

നികുതി

ഇന്ത്യയില്‍ ടേം ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ പോളിസിയില്‍ നിന്ന് നിങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. സാധാരണയായി, ഇന്ത്യയിലെ ആദായനികുതി നിയമങ്ങള്‍ക്ക് കീഴില്‍ ഡെത്ത് ബെനിഫിറ്റ് തുകയ്ക്ക് നികുതി ഈടാക്കാറില്ല. എന്നാല്‍ എന്‍ആര്‍ഐകള്‍ക്ക് വിദേശത്ത് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയ്ക്ക് നികുതി നല്‍കേണ്ടി വന്നേക്കാം. എന്‍ആര്‍ഐകള്‍ താമസിക്കുന്ന രാജ്യത്തെ നികുതി വ്യവസ്ഥകള്‍ പരിശോധിക്കണം.