image

25 Jan 2022 7:14 AM GMT

Bond

ബോണ്ടുകള്‍ ഒരു നല്ല നിക്ഷേപമോ?

MyFin Desk

ബോണ്ടുകള്‍ ഒരു നല്ല നിക്ഷേപമോ?
X

Summary

ഒരു ബോണ്ട് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണം നഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തയാളാണ് നിങ്ങളെങ്കില്‍, കുറഞ്ഞ അപകടസാധ്യത കണക്കിലെടുത്ത് ബോണ്ടുകള്‍ വാങ്ങുന്നതാണ് ഉത്തമം. ഓഹരികളേക്കാള്‍ സുരക്ഷിതമായ നിക്ഷേപമായി ബോണ്ടിനെ കണക്കാക്കാം. ബോണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നല്ലൊരു മാര്‍ഗമാണ്. മുതിര്‍ന്ന നിക്ഷേപകരെ ഓഹരികളില്‍ നിന്നും ബോണ്ടുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കാറുണ്ട്, ഭാഗീകമായെങ്കിലും. നേട്ടം ബോണ്ടുകള്‍ വാങ്ങുന്നതിന്റെ പ്രധാന നേട്ടം, അവ താരതമ്യേന സുരക്ഷിതമായ നിക്ഷേപമാണ് എന്നതാണ്. ബോണ്ട് വില, ഓഹരി വിലകള്‍ പോലെ ചാഞ്ചാട്ടം […]


ഒരു ബോണ്ട് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണം നഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തയാളാണ്...

ഒരു ബോണ്ട് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണം നഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തയാളാണ് നിങ്ങളെങ്കില്‍, കുറഞ്ഞ അപകടസാധ്യത കണക്കിലെടുത്ത് ബോണ്ടുകള്‍ വാങ്ങുന്നതാണ് ഉത്തമം. ഓഹരികളേക്കാള്‍ സുരക്ഷിതമായ നിക്ഷേപമായി ബോണ്ടിനെ കണക്കാക്കാം. ബോണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നല്ലൊരു മാര്‍ഗമാണ്. മുതിര്‍ന്ന നിക്ഷേപകരെ ഓഹരികളില്‍ നിന്നും ബോണ്ടുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കാറുണ്ട്, ഭാഗീകമായെങ്കിലും.

നേട്ടം

ബോണ്ടുകള്‍ വാങ്ങുന്നതിന്റെ പ്രധാന നേട്ടം, അവ താരതമ്യേന സുരക്ഷിതമായ നിക്ഷേപമാണ് എന്നതാണ്. ബോണ്ട് വില, ഓഹരി വിലകള്‍ പോലെ ചാഞ്ചാട്ടം കാണിക്കുന്നില്ല. ഒരിക്കല്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ അത് കൃത്യമായ വരുമാനം ഉറപ്പാക്കുന്നു. ഒരു നിശ്ചിത തുക സ്ഥിരമായി പലിശയായി ലഭിച്ചുകൊണ്ടിരിക്കും. പല തരത്തിലുള്ള ബോണ്ടുകളുണ്ട്. കോര്‍പ്പറേറ്റ് ബോണ്ടുകള്‍, മുന്‍സിപ്പല്‍ ബോണ്ടുകള്‍,സര്‍ക്കാര്‍ ബോണ്ടുകള്‍ തുടങ്ങിയവ.

നിങ്ങള്‍ ഒരു മുനിസിപ്പല്‍ ബോണ്ടില്‍ നിക്ഷേപിക്കുമ്പോള്‍, അത് പരോക്ഷമായി ഒരു സാമൂഹ്യ സേവനം കൂടിയാണ്. ഇത് അവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിനോ സ്‌കൂളോ ആശുപത്രിയോ നിര്‍മ്മിക്കുന്നതിനോ ആകും ഉപയോഗിക്കുക. വിവിധ കാലയളവുകളില്‍ ഇവിടെ നിക്ഷേപ സാധ്യതകളുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, സ്റ്റോക്കുകള്‍ ബോണ്ടുകളെ മറികടക്കുന്നു, എന്നാല്‍ ഇവ രണ്ടും കൂടിച്ചേരുന്നത് നിങ്ങളുടെ നിക്ഷേപത്തിലെ അപകടസാധ്യത കുറയ്ക്കുന്നു.

പോരായ്മകള്‍

ബോണ്ട് നിക്ഷേപത്തിന് ചില പോരായ്മകളുമുണ്ട്. ബോണ്ടുകള്‍ നിങ്ങളുടെ പണം ദീര്‍ഘനാളത്തേക്കുള്ള നിക്ഷേപമെന്ന രീതിയില്‍ സൂക്ഷിക്കുന്നു. അപ്പോള്‍ സ്വാഭാവികമായി നിങ്ങളുടെ കൈയ്യിലെ ലിക്വിഡിറ്റി കുറയുന്നു. പിന്ന ഫ്‌ലോട്ടിംഗ് നിരക്കില്‍ പലിശ നല്‍കുന്നവയാണെങ്കില്‍ അത് റിസ്‌ക് കൂ്ട്ടും. കാരണം
പലിശ നിരക്കില്‍ മാറ്റം വന്നാല്‍ നേട്ടം കുറയുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിനെ അപേക്ഷിച്ച് ബോണ്ട് മാര്‍ക്കറ്റില്‍ സുതാര്യത കുറവാണ്. അതിനാല്‍ ബ്രോക്കര്‍മാര്‍ ചിലപ്പോള്‍ ഉയര്‍ന്ന വില ഈടാക്കിയേക്കും. ബോണ്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന റിട്ടേണ്‍ ഓഹരികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്.