image

3 March 2022 4:26 AM GMT

Savings

പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം പലിശ വരുമാനത്തിന് ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം

MyFin Desk

പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം പലിശ വരുമാനത്തിന് ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം
X

Summary

ഡെല്‍ഹി : പോസ്റ്റ് ഓഫീസ് പ്രതി മാസ വരുമാന പദ്ധതി (എംഐഎസ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ്സിഎസ്എസ്), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) എന്നീ സ്‌കീമുകളില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് നിശ്ചിത പലിശ വരുമാനം ലഭിക്കണമെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായോ, മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുമായോ ലിങ്ക് ചെയ്യണമെന്നറിയിച്ച് തപാല്‍ വകുപ്പ്. പല വ്യക്തികളും അവര്‍ ചേര്‍ന്നിരിക്കുന്ന സ്‌കീമുമായി ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ പലിശ വിതരണം ചെയ്യാന്‍ സാധിക്കാതെ കെട്ടിക്കിടക്കുന്നുവെന്നും അധികൃതര്‍ […]


ഡെല്‍ഹി : പോസ്റ്റ് ഓഫീസ് പ്രതി മാസ വരുമാന പദ്ധതി (എംഐഎസ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ്സിഎസ്എസ്), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്...

ഡെല്‍ഹി : പോസ്റ്റ് ഓഫീസ് പ്രതി മാസ വരുമാന പദ്ധതി (എംഐഎസ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ്സിഎസ്എസ്), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) എന്നീ സ്‌കീമുകളില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് നിശ്ചിത പലിശ വരുമാനം ലഭിക്കണമെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായോ, മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുമായോ ലിങ്ക് ചെയ്യണമെന്നറിയിച്ച് തപാല്‍ വകുപ്പ്. പല വ്യക്തികളും അവര്‍ ചേര്‍ന്നിരിക്കുന്ന സ്‌കീമുമായി ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ പലിശ വിതരണം ചെയ്യാന്‍ സാധിക്കാതെ കെട്ടിക്കിടക്കുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്താല്‍ മാത്രമേ ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പലിശ ലഭിക്കൂവെന്നും തപാല്‍ വകുപ്പ് ഇറക്കിയ അറിയിപ്പിലുണ്ട്. സേവിംഗ്സ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വഴിയോ അല്ലെങ്കില്‍ ചെക്ക് മുഖേനയോ മാത്രമേ പലിശ കൈപ്പറ്റാന്‍ സാധിക്കുവെന്നും വകുപ്പ് വ്യക്തമാക്കി. പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ പ്രതിമാസം, ത്രൈമാസം, പ്രതി വര്‍ഷം എന്നീ കാലയളവ് കണക്കാക്കിയാണ് പലിശ നല്‍കുന്നത്. ഇതില്‍ ഏത് വേണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് വഴി പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിക്കാതെ തന്നെ പലിശ ലഭിക്കും എന്നതാണ് നേട്ടം.

എങ്ങനെ ലിങ്ക് ചെയ്യാം.. ?

മേല്‍പറഞ്ഞ സ്‌കീമുകളുമായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന് നിക്ഷേകന്‍ എസ്ബി-83 ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. സ്‌കീമുകളുമായി ബന്ധപ്പെട്ട പാസ്ബുക്കിന് പുറമേ പോസറ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പാസ്ബുക്കും കൂടി ഹാജരാക്കിയാല്‍ മാത്രമേ വേരിഫിക്കേഷന്‍ പൂര്‍ത്തിയാകൂ. മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുമായിട്ടാണ് ലിങ്ക് ചെയ്യുന്നതെങ്കില്‍ ഇസിഎസ് -1 ഫോമിനൊപ്പം ഒരു ക്യാന്‍സല്‍ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ സമര്‍പ്പിക്കണം.