image

6 April 2022 8:00 PM GMT

Insurance

ഗ്രൂപ്പ് ഹെല്‍ത്ത്, സൈബര്‍ ഇന്‍ഷ്വറന്‍സ് ചെലവേറും; പ്രീമിയം ഉയര്‍ത്താന്‍ കമ്പനികള്‍

MyFin Desk

Insurance Premium
X

Summary

പുതിയ സാമ്പത്തിക വര്‍ഷം ഇന്‍ഷ്വറന്‍സ് മേഖലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെയും സൈബര്‍ ഇന്‍ഷ്വറന്‍സിന്റെയും പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ 40 ശതമാനം വരെയാണ് പ്രീമിയം വര്‍ധന സാധ്യത. സൈബര്‍ ഇന്‍ഷ്വറന്‍സില്‍ 80 മുതല്‍ 100 ശതമാനം വരെയാണ് പ്രീമിയം വര്‍ധനവ് പ്രതീക്ഷിക്കുന്നത്. റിഇന്‍ഷ്വറന്‍സ് (ഒരു ഇന്‍ഷുറന്‍സ് കമ്പനി അവരുടെ ബാധ്യതകളെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്യുന്നതാണ് റീഇന്‍ഷുറന്‍സ്) കമ്പനിയായ ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് […]


പുതിയ സാമ്പത്തിക വര്‍ഷം ഇന്‍ഷ്വറന്‍സ് മേഖലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെയും സൈബര്‍ ഇന്‍ഷ്വറന്‍സിന്റെയും പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ 40 ശതമാനം വരെയാണ് പ്രീമിയം വര്‍ധന സാധ്യത. സൈബര്‍ ഇന്‍ഷ്വറന്‍സില്‍ 80 മുതല്‍ 100 ശതമാനം വരെയാണ് പ്രീമിയം വര്‍ധനവ് പ്രതീക്ഷിക്കുന്നത്.

റിഇന്‍ഷ്വറന്‍സ് (ഒരു ഇന്‍ഷുറന്‍സ് കമ്പനി അവരുടെ ബാധ്യതകളെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്യുന്നതാണ് റീഇന്‍ഷുറന്‍സ്) കമ്പനിയായ ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യ അഷ്വറന്‍സും ഹെല്‍ത്ത്, സൈബര്‍ വിഭാഗങ്ങളെയൊഴിച്ച് മറ്റ് ചില വിഭാഗങ്ങളുടെ പ്രീമിയം 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് മേഖല 2.25 ലക്ഷം കോടി രൂപയടെ ബിസിനസിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏവിയേഷന്‍, മറൈന്‍, ഗ്രൂപ്പ് ഹെല്‍ത്ത്്, ബിസിനസ്, സൈബര്‍ കവര്‍ എന്നിവയുടെ പ്രീമിയം ഉയര്‍ന്നേക്കും.

സൈബര്‍ സുരക്ഷ ഉറപ്പാക്കണം എന്നുള്ളത് ഇന്നത്തെക്കാലത്ത് അല്‍പ്പം വെല്ലുവിളിയാണ്. കാരണം ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും എപ്പോള്‍ വേണമെങ്കിലും സൈബര്‍ ആക്രമണം ഉണ്ടാകാം. അതിന് നേരമോ കാലമോ ഒന്നുമില്ല. പക്ഷേ, ഇന്ത്യക്കാര്‍ ഇത്തരമൊരു ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ഇപ്പോഴും അല്‍പ്പം പിന്നിലാണ്.