image

5 Aug 2022 3:35 AM GMT

Banking

മ്യൂച്വല്‍ ഫണ്ട് നിയമങ്ങളില്‍ സെബി ഭേദഗതി വരുത്തി

MyFin Desk

മ്യൂച്വല്‍ ഫണ്ട് നിയമങ്ങളില്‍ സെബി ഭേദഗതി വരുത്തി
X

Summary

ഡെല്‍ഹി: ഇന്‍ഷുറന്‍സ് പോളിസികളുടെ ഗുണഭോക്താക്കള്‍ക്ക് വേണ്ടി വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്‌പോണ്‍സര്‍മാരെ 'അസോസിയേറ്റ്' എന്ന നിര്‍വചനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)  മ്യൂച്വല്‍ ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെബി വിജ്ഞാപനത്തില്‍ അറിയിച്ചു.  കഴിഞ്ഞ മാസമാണ്  ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിച്ചത്. ഇനിമുതല്‍ ഇത്തരം ഗുണഭോക്താക്കള്‍ക്ക് വേണ്ടി വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് അസോസിയേറ്റ് എന്നതിന്റെ നിര്‍വചനം […]


ഡെല്‍ഹി: ഇന്‍ഷുറന്‍സ് പോളിസികളുടെ ഗുണഭോക്താക്കള്‍ക്ക് വേണ്ടി വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്‌പോണ്‍സര്‍മാരെ 'അസോസിയേറ്റ്' എന്ന നിര്‍വചനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെബി വിജ്ഞാപനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് ബോര്‍ഡ് നിര്‍ദ്ദേശം അംഗീകരിച്ചത്.
ഇനിമുതല്‍ ഇത്തരം ഗുണഭോക്താക്കള്‍ക്ക് വേണ്ടി വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് അസോസിയേറ്റ് എന്നതിന്റെ നിര്‍വചനം ബാധകമല്ലെന്ന് റെഗുലേറ്റര്‍ പറഞ്ഞു. നിയമം അനുസരിച്ച് നേരിട്ടോ അല്ലാതെയോ സ്വയം അല്ലെങ്കില്‍ ബന്ധുക്കളുമായി സംയോജിച്ച് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (AMC) അല്ലെങ്കില്‍ ട്രസ്റ്റിയുടെ മേല്‍ നിയന്ത്രണം ചെലുത്തുന്ന ഒരു വ്യക്തിയെ അസോസിയേറ്റ് എന്ന പറയുന്നു.
നിലവില്‍, 43 മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഉണ്ട്, അവ ഒരുമിച്ച് ഏകദേശം 38 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.