image

30 Aug 2022 9:00 PM GMT

Banking

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ആനുകൂല്യം, പിഎഫ് വ്യാപ്തി കൂട്ടാനൊരുങ്ങി ഇപിഎഫ്ഒ

MyFin Desk

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ആനുകൂല്യം, പിഎഫ് വ്യാപ്തി കൂട്ടാനൊരുങ്ങി ഇപിഎഫ്ഒ
X

Summary

  സ്വയം തൊഴില്‍ ചെയ്യുന്നവരെയും ഉയര്‍ന്ന ശമ്പളമുള്ളവരെയും റിട്ടയര്‍മെന്റ് സേവിംഗ് സ്‌കീമില്‍ ഉള്‍പ്പെടുത്താനാവും വിധം ഉയര്‍ന്ന വേതന പരിധി എടുത്തുകളായാനൊരുങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ബന്ധപ്പെട്ടവരുമായി ഈ വിഷയം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് ഇപിഎഫ്ഒ അധികൃതര്‍. പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ബനിഫിറ്റ് എന്നീ സൗകര്യങ്ങളാണ് ഇപിഎഫ്ഒ വരിക്കാര്‍ക്ക് നല്‍കുന്നത്. ഇപിഎഫ്, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവ വഴിയാണ് ഇവ അഗംങ്ങള്‍ക്ക് ലഭിക്കുന്നത്. നിലവില്‍ ഇപിഎഫ്ഒയുടെ […]


സ്വയം തൊഴില്‍ ചെയ്യുന്നവരെയും ഉയര്‍ന്ന ശമ്പളമുള്ളവരെയും റിട്ടയര്‍മെന്റ് സേവിംഗ് സ്‌കീമില്‍ ഉള്‍പ്പെടുത്താനാവും വിധം ഉയര്‍ന്ന വേതന പരിധി എടുത്തുകളായാനൊരുങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ബന്ധപ്പെട്ടവരുമായി ഈ വിഷയം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് ഇപിഎഫ്ഒ അധികൃതര്‍. പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ബനിഫിറ്റ് എന്നീ സൗകര്യങ്ങളാണ് ഇപിഎഫ്ഒ വരിക്കാര്‍ക്ക് നല്‍കുന്നത്. ഇപിഎഫ്, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവ വഴിയാണ് ഇവ അഗംങ്ങള്‍ക്ക് ലഭിക്കുന്നത്.

നിലവില്‍ ഇപിഎഫ്ഒയുടെ പെന്‍ഷന്‍ സ്‌കീമില്‍ ചേരുന്നതിന് വരുമാനം സംബന്ധിച്ചും തൊഴിലിടം സംബന്ധിച്ചും ചില നിബന്ധനകളുണ്ട്. 15,000 രൂപയാണ് ഇതിലെ ഉയര്‍ന്ന വേതന പരിധി. ഒരു സ്ഥാപനത്തില്‍ 20 പേരെങ്കിലും തൊഴിലെടുക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും പിഎഫ് പരിധിയില്‍ വരികയും ചെയ്യും. എന്നാല്‍ പിഎഫിന്റെ പരിധി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേതന പരിധി കൂട്ടുകയും ഒപ്പം അനൗപചാരിക മേഖലയിലേക്ക് വ്യാപ്തി കൂട്ടുകയുമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

നിലവില്‍ 5.5 കോടി സക്രിയ വരിക്കാരാണ് ഇപിഎഫ്ഒയിലുള്ളത്. സ്വയം തൊഴില്‍ ചെയ്യുന്നവരെ കൂടി ഉള്‍പ്പെടുത്തി വ്യാപ്തി വലുതാക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പുതിയ നടപടിക്രമങ്ങള്‍ നടപ്പിലായാല്‍ ജീവനക്കാര്‍ക്ക് മിനിമം ശമ്പള പരിഗണനയില്ലാതെ കൂടിയ തുക നിക്ഷേപിക്കാം. എന്നാല്‍ തൊഴില്‍ ദാതാവിന് അതിന് തുല്യമായ വിഹിതം അടയ്ക്കാന്‍ ബാധ്യത ഉണ്ടാവില്ല.

ഇപിഎഫ് ബനിഫിറ്റുകള്‍ ലഭിക്കുന്നതിനുള്ള കൂടിയ ശമ്പള പരിധി നിലവിലെ 15,000 ല്‍ നിന്നും 21,000 ആക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 15,000 രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്കേ ഇപിഎഫ് ആനുകൂല്യം ലഭിക്കൂ എന്നാണ് ചട്ടമെങ്കിലും പല സ്ഥാപനങ്ങളും കൂടിയ ശമ്പളം വാങ്ങുന്നവര്‍ക്കും ബാധകമാകുന്ന തരത്തില്‍ ഇത് നടപ്പാക്കുന്നുണ്ട്. 15,000 ല്‍ നിന്ന് 21,000 ആക്കിയാല്‍ 7.5 ദശലക്ഷം അംഗങ്ങള്‍ കൂടി ഇതിന്റെ പരിധിയിലാകും എന്നാണ് കണക്കു കൂട്ടല്‍.