image

30 Jan 2022 6:12 AM GMT

Bond

ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍ എന്താണ്?

MyFin Desk

ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍ എന്താണ്?
X

Summary

സാധാരണയായി ഈ ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ കൈവശം വയ്ക്കുന്നതിനാല്‍ ഫണ്ടുകള്‍ പലിശനിരക്ക് റിസ്‌കിന് വിധേയമാകാറില്ല.


സ്ഥിരവരുമാന സെക്യൂരിറ്റികളായ ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഉപകരങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുന്ന ഡെറ്റ്-ഓറിയന്റഡ് ഫണ്ടുകളാണ് (debt-oriented funds) ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍ (Fixed maturity plans-FMPs). ഇവ ക്ലോസ്-എന്‍ഡഡ് ഇന്‍കം സ്‌കീമുകള്‍ (close-ended income) ആയതിനാല്‍ 15 ദിവസങ്ങള്‍ മുതല്‍ ഒരു വര്‍ഷം വരെ നിശ്ചിത കാലാവധിയുണ്ട്.

മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍ ചില അസെറ്റ് മാനേജ്മെന്റ് കമ്പനികള്‍ (മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍) വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണയായി ഈ ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ കൈവശം വയ്ക്കുന്നതിനാല്‍ ഫണ്ടുകള്‍ പലിശനിരക്ക് റിസ്‌കിന് വിധേയമാകാറില്ല. ഫികസ്ഡ് മെച്യൂരിറ്റി പ്ലാനുകള്‍ അവയുടെ വരുമാനം (yield) കാലവധി പൂര്‍ത്തിയായതിന് ശേഷമേ നല്‍കാറുള്ളു. ഇതിലൂടെ പലിശ നിരക്ക് റിസ്‌കിനെ അവര്‍ മറികടക്കുന്നു.

ചുരുങ്ങിയ കാലയളവില്‍ നല്ല വരുമാനം നല്‍കുന്നതിനാല്‍ ഇവ ജനപ്രിയമാണ്. പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് നല്ല ആദായം ലഭിക്കുന്ന ഹ്രസ്വകാല ബോണ്ടുകളില്‍ ഫണ്ട് ഹൗസുകള്‍ നിക്ഷേപം നടത്തുന്നു.