image

13 Feb 2022 2:01 AM GMT

Cryptocurrency

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാം? അറിയാന്‍ ഏറെയുണ്ടേ

MyFin Desk

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാം? അറിയാന്‍ ഏറെയുണ്ടേ
X

Summary

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നത് എങ്ങനെ എന്ന് അറിയാന്‍ മിക്കവര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ക്രിപ്റ്റോയില്‍ പരീക്ഷണം നടത്തുന്നതിന് മുന്‍പ് അതിനെ ആഴത്തില്‍ മനസിലാക്കുക എന്നതാണ് പ്രധാനം. പണ ഇടപാടുകള്‍ക്കുള്ള ബദല്‍ സംവിധാനം എന്നതിനേക്കാള്‍ നിക്ഷേപ ആസ്തി എന്ന നിലയില്‍ ക്രിപ്റ്റോ എത്രത്തോളം ഗുണം ചെയ്യും എന്നാണ് നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്ന പ്രധാന സംശയം. പ്രാരംഭ ഘട്ടത്തില്‍ തുച്ഛമായ മൂല്യം മാത്രമായിരുന്ന ക്രിപ്റ്റോ കോയിനുകളുടെ വില കോടികളായി മാറിയത് വെറും 12 […]


ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നത് എങ്ങനെ എന്ന് അറിയാന്‍ മിക്കവര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ പരമ്പരാഗത നിക്ഷേപ...

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നത് എങ്ങനെ എന്ന് അറിയാന്‍ മിക്കവര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ക്രിപ്റ്റോയില്‍ പരീക്ഷണം നടത്തുന്നതിന് മുന്‍പ് അതിനെ ആഴത്തില്‍ മനസിലാക്കുക എന്നതാണ് പ്രധാനം. പണ ഇടപാടുകള്‍ക്കുള്ള ബദല്‍ സംവിധാനം എന്നതിനേക്കാള്‍ നിക്ഷേപ ആസ്തി എന്ന നിലയില്‍ ക്രിപ്റ്റോ എത്രത്തോളം ഗുണം ചെയ്യും എന്നാണ് നിക്ഷേപകര്‍ക്കിടയില്‍ ഉയരുന്ന പ്രധാന സംശയം. പ്രാരംഭ ഘട്ടത്തില്‍ തുച്ഛമായ മൂല്യം മാത്രമായിരുന്ന ക്രിപ്റ്റോ കോയിനുകളുടെ വില കോടികളായി മാറിയത് വെറും 12 വര്‍ഷം കൊണ്ടാണെന്നും ഓര്‍ക്കുക.

പ്രാഥമികമായി ഓര്‍ക്കാന്‍

ക്രിപ്റ്റോ കറന്‍സിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചാരം വര്‍ധിപ്പിച്ചത് അവയുടെ മൈനിംഗും (അതായത് ഉത്പാദനം) ക്രയവിക്രയവും ക്രിപ്റ്റോഗ്രാഫി അടിസ്ഥാനമാക്കിയാണ് എന്നതുകൊണ്ടാണ്. അതായത് ഡിജിറ്റലായി ഇവയ്ക്ക് മികച്ച സുരക്ഷ ലഭിക്കുന്നുണ്ടെന്ന് ചുരുക്കം. കൃത്രിമങ്ങള്‍ ഇതില്‍ നടക്കില്ല. സിംബാവേ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളുടെ പരാജയം ക്രിപ്റ്റോ കറന്‍സിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം കൂട്ടിയിരുന്നു. എന്നാല്‍ ക്രിപ്റ്റോ വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ മൂലം വലിയ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്.

വാങ്ങുന്നത് എങ്ങനെ?

ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ വഴി വാങ്ങുന്ന കറന്‍സിയ്ക്കാണ് ആധികാരികതയുള്ളത്. അതിനായി പ്രചാരം നേടിയ ക്രിപ്റ്റോ എക്സ്ചേഞ്ച് തിരഞ്ഞെടുത്ത് അക്കൗണ്ട് ആരംഭിക്കുക.
രജിസ്ട്രേഷനു വേണ്ടി നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിശദമായി നല്‍കണം.
ഫിയറ്റ് മണി, അതായത് നിയമപ്രകാരം അംഗീകരിക്കപ്പെട്ട കറന്‍സി ഉപയോഗിച്ച് അക്കൗണ്ടില്‍ ഒരു തുക നിക്ഷേപിക്കുക.
സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് താല്‍പര്യമുള്ള ക്രിപ്റ്റോ കറന്‍സി വാങ്ങാം.
ഒന്നോ അതിലധികമോ കറന്‍സികള്‍ ഇത്തരത്തില്‍ വാങ്ങാം. കോയിനുകളുടെ ഓര്‍ഡര്‍ പൂര്‍ത്തിയാക്കി പേയ്മെന്റ് നടത്തുക.
പര്‍ച്ചേസ് പൂര്‍ത്തിയായ ശേഷം അത് നിങ്ങളുടെ അക്കൗണ്ടിന്റെ ഡിജിറ്റല്‍ വാലറ്റില്‍ സ്റ്റോര്‍ ചെയ്യപ്പെടും. ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനിയോ അല്ലെങ്കില്‍ സ്വതന്ത്രമായ വാലറ്റ് സേവന ദാതാക്കളോ ആയിരിക്കും ഇത്തരം വാലറ്റുകള്‍ സൂക്ഷിക്കുക.
വാലറ്റുകള്‍ തന്നെ രണ്ട് തരം ഉണ്ട്, ഹോട്ട് വാലറ്റ് സ്റ്റോറേജും കോള്‍ഡ് വാലറ്റ് സ്റ്റോറേജും. നിങ്ങളുടെ ക്രിപ്റ്റോ നിക്ഷേപം സൂക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നവയാണ് ഹോട്ട് വാലറ്റുകള്‍ എന്നത്.
ഓഫ്ലൈന്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ നിങ്ങളുടെ ക്രിപ്റ്റോ കറന്‍സികള്‍ സൂക്ഷിക്കുന്നവയാണ് കോള്‍ഡ് വാലറ്റ് സ്റ്റോറേജ് എന്ന് പറയുന്നത്. ഇവയെ ഹാര്‍ഡ്വെയര്‍ വാലറ്റ് എന്നും വിളിക്കും. കോള്‍ഡ് വാലറ്റുകള്‍ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടി വരുമെന്നും ഓര്‍ക്കുക.

ശ്രദ്ധിക്കാം

ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഒന്നോ അതിലധികമോ തരത്തിലുള്ള കറന്‍സികളില്‍ നിക്ഷേപം നടത്താന്‍ നിങ്ങള്‍ മുതിര്‍ന്നേക്കാം. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ മികച്ചതാക്കാന്‍ ഏറ്റവും ഉത്തമം അതില്‍ നിങ്ങള്‍ തന്നെ നേരിട്ട് നിക്ഷേപം നടത്തുക എന്നതാണ്. നേരിട്ട് ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങി സ്റ്റോര്‍ ചെയ്യുക. ഒരേ തരത്തിലുള്ളവ തന്നെ വാങ്ങണം എന്നില്ല.

എതറിയം, ബിറ്റ് കോയിന്‍ തുടങ്ങി പ്രചാരം ലഭിച്ച കോയിനുകള്‍ വാങ്ങാം. ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗിലൂടെ (ഐ സി ഒ) ഇത്തരത്തില്‍ പുതിയതായി ഒട്ടേറെ കോയിനുകള്‍ ഇറങ്ങിയിരുന്നു. ക്രിപ്‌റ്റോ കോയിന്‍ കമ്പനികളില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്. മൈനിംഗ് കമ്പനികളില്‍ ഉള്‍പ്പടെ നിക്ഷേപം നടത്തുവാന്‍ സാധിക്കും. മൈക്രോ സ്ട്രാറ്റജി ഇന്‍കോര്‍പ്പറേറ്റഡ് പോലെ ബാലന്‍സ് ഷീറ്റില്‍ വന്‍ ക്രിപ്‌റ്റോ ശേഖരമുള്ള കമ്പനികളിലും ഫോക്കസ് ചെയ്യാം.

ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാനും അവസരമുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ഇന്‍ഡിവിഡുവല്‍ റിട്ടയര്‍മെന്റ് അക്കൗണ്ട് (ക്രിപ്‌റ്റോ ഐ ആര്‍ എ) എന്ന സേവനം കൂടിയുണ്ട്. നികുതി സംബന്ധമായ ആനുകൂല്യങ്ങള്‍ക്ക് ഈ സേവനം ഉപകരിക്കും. മാത്രമല്ല ഇത് നിങ്ങളുടെ ക്രിപ്‌റ്റോ സ്റ്റോറേജിന് കൂടുതല്‍ സുരക്ഷിതത്വവും നല്‍കുന്നു.