image

17 Feb 2022 12:43 AM GMT

Cards

ക്രിപ്‌റ്റോയ്ക്കും ഡെബിറ്റ് കാര്‍ഡുണ്ട്, നിക്ഷേപകര്‍ അറിയേണ്ടത്

MyFin Desk

ക്രിപ്‌റ്റോയ്ക്കും  ഡെബിറ്റ് കാര്‍ഡുണ്ട്, നിക്ഷേപകര്‍ അറിയേണ്ടത്
X

Summary

  ക്രിപ്റ്റോ കറന്‍സി എന്ന 'വെര്‍ച്വല്‍ പണത്തില്‍' നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്ന് രാജ്യത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സി ഉറപ്പ് തരുന്ന ഡിജിറ്റല്‍ സുരക്ഷയെ പറ്റി അറിവ് ലഭിച്ചതോടെ ഒട്ടേറെ നിക്ഷേപകര്‍ ക്രിപ്‌റ്റോയിലേക്ക് വരുന്നുവെന്നാണ് വാര്‍ത്ത. ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നാണ് ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ്. ക്രിപ്‌റ്റോ ഇടപാടുകളില്‍ അധികവും ഓണ്‍ലൈന്‍ രീതിയിലാണ്. എങ്കിലും ഡെബിറ്റ് കാര്‍ഡ് സേവനം നിക്ഷേപകര്‍ പൂര്‍ണമായും ഒഴിവാക്കുന്നില്ല. ക്രിപ്റ്റോ ഡോട്ട് കോം കാര്‍ഡ്, […]


ക്രിപ്റ്റോ കറന്‍സി എന്ന 'വെര്‍ച്വല്‍ പണത്തില്‍' നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്ന് രാജ്യത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സി ഉറപ്പ് തരുന്ന ഡിജിറ്റല്‍ സുരക്ഷയെ പറ്റി അറിവ് ലഭിച്ചതോടെ ഒട്ടേറെ നിക്ഷേപകര്‍ ക്രിപ്‌റ്റോയിലേക്ക് വരുന്നുവെന്നാണ് വാര്‍ത്ത. ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നാണ് ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ്.

ക്രിപ്‌റ്റോ ഇടപാടുകളില്‍ അധികവും ഓണ്‍ലൈന്‍ രീതിയിലാണ്. എങ്കിലും ഡെബിറ്റ് കാര്‍ഡ് സേവനം നിക്ഷേപകര്‍ പൂര്‍ണമായും ഒഴിവാക്കുന്നില്ല. ക്രിപ്റ്റോ ഡോട്ട് കോം കാര്‍ഡ്, വൈറെക്സ് ഡെബിറ്റ് കാര്‍ഡ്, ക്രിപ്റ്റോ പേ ഡെബിറ്റ് കാര്‍ഡ്, റാക്സ്‌കാര്‍ഡ് ഡോട്ട് കോം ഡെബിറ്റ് കാര്‍ഡ്, ബിറ്റ് പ്ലാസ്റ്റിക്ക് ഡെബിറ്റ് കാര്‍ഡ്, കോയിന്‍ ബേസ് ബിറ്റ്കോയിന്‍ ഡെബിറ്റ് കാര്‍ഡ്, നെക്സോ കാര്‍ഡ്, ക്രിപ്റ്റേറിയം കാര്‍ഡ്, ബിറ്റ് പേ ഡെബിറ്റ് കാര്‍ഡ് എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്ന ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡുകള്‍. സാധാരണ ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡിന് ചില പ്രത്യേകതകളുണ്ട്.

ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡ്

സാധാരണ ബാങ്ക് അക്കൗണ്ടിന് ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമാണ് ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡുകളും. പേയ്മെന്റ് ഇടപാടുകള്‍ക്കായി ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ വാലറ്റില്‍ നിന്നും പണം പിന്‍വലിക്കപ്പെടുന്നു. എന്നാല്‍ സാധാരണ ഡെബിറ്റ് കാര്‍ഡില്‍ നിന്നും വലിയൊരു വ്യത്യാസം ഇതിനുണ്ട്. ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ പേയ്മെന്റ് നടത്തുമ്പോള്‍ ക്രിപ്റ്റോ കറന്‍സി അതാത് സ്ഥലത്തെ ഔദ്യോഗിക കറന്‍സിയായി മാറ്റപ്പെടും. അധിക ഫീച്ചറുകളുള്ള ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ് നല്‍കുന്ന കമ്പനികളുണ്ട്. എന്നാല്‍ ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ് ഇടപാടിന് മിക്ക മേഖലയിലും സ്വീകാര്യത വരുന്നതേയുള്ളു.

കാര്‍ഡ് സ്വന്തമാക്കുമ്പോള്‍

ക്രിപ്റ്റോ കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതിന്റെ കാലാവധി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരിക്കണം.
നിങ്ങള്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ലൊക്കേഷനില്‍ അവയ്ക്ക് സ്വീകാര്യതയുണ്ടെന്ന് ഉറപ്പാക്കുക. നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് അറിഞ്ഞിരിക്കുക.
ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് മേല്‍ നികുതി ബാധകമാണോ എന്ന് പരിശോധിക്കുക.
ഒന്നിലധികം തരത്തിലുള്ള ക്രിപ്റ്റോ കറന്‍സികള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ട്. അവ മനസിലാക്കി നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
കാര്‍ഡ് ഉപയോഗത്തിന് ഓരോ കമ്പനിയും ഈടാക്കുന്ന പ്രോസസ്സിംഗ് നിരക്ക് വ്യത്യസ്തമാണ്. വിദേശ ഇടപാടുകളാകുമ്പോള്‍ ഇത് വര്‍ധിക്കാനാണ് സാധ്യത.

ഗുണങ്ങള്‍

ലളിതമായ പ്രക്രിയയിലൂടെ ക്രിപ്റ്റോ കറന്‍സിയെ ഔദ്യോഗിക കറന്‍സിയായി കണ്‍വേര്‍ട്ട് ചെയ്യുന്നു.
വിവിധ തരത്തിലുള്ള ക്രിപ്റ്റോ കറന്‍സിയെ സപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിപ്റ്റോയുടെ രൂപത്തില്‍ തന്നെ ക്യാഷ് ബാക്ക് തരുന്ന കാര്‍ഡുകളുമുണ്ട്.
എടിഎം വഴി പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കിയ കമ്പനികളും ഇപ്പോഴുണ്ട്.

ദോഷങ്ങള്‍

ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡുകള്‍ കൊണ്ടുള്ള ഇടപാടുകള്‍ക്ക് വലിയ തുക നികുതിയായി നല്‍കേണ്ടി വന്നേക്കാം.
എല്ലാ രാജ്യങ്ങളിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കില്ല. നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളും മേഖലകളും കൃത്യമായി അറിഞ്ഞിരിക്കണം.
ക്രിപ്റ്റോ വാലറ്റില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് പല കമ്പനികളും വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ആശുപത്രി സേവനം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ഇടപാട് നടത്താന്‍ സാധിക്കണം എന്നില്ല. ഓണ്‍ലൈന്‍ ഉത്പന്ന വിപണി പോലുള്ള മേഖലയിലാണ് ക്രിപ്റ്റോ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ളത്.
സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാനുള്ള സാധ്യതയുണ്ടെന്നും ഓര്‍ക്കുക. ഇപ്പോള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ലഭ്യമായ കാര്‍ഡുകള്‍ ഇന്ത്യയിലേക്ക് വൈകാതെ എത്തിയേക്കും.
ഠമഴ:െ