image

12 Feb 2022 2:04 AM GMT

Gold

ഗോള്‍ഡ് ഇടിഎഫില്‍ എങ്ങനെ നിക്ഷേപിക്കാം?

MyFin Desk

ഗോള്‍ഡ് ഇടിഎഫില്‍ എങ്ങനെ നിക്ഷേപിക്കാം?
X

Summary

സ്വര്‍ണം എന്നത് ഒരു മികച്ച നിക്ഷേപമായത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട പ്രധാന സ്‌കീമുകളില്‍ ചേരാന്‍ മിക്കവരും ആഗ്രഹിക്കും. ഇന്ത്യ പോലെ സ്വര്‍ണം വ്യാപകമായി ഉപയോഗിക്കുന്ന ജനതയുള്ള ഒരു രാജ്യത്ത് വിവിധ തരത്തിലുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ ഉണ്ടാകുന്നു എന്നതില്‍ അത്ഭുതമില്ല. ഇത്തരത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവ പോലെ ശ്രദ്ധ നേടിയ ഒന്നാണ് ഗോള്‍ഡ് എക്സചേഞ്ച് ട്രേഡ് ഫണ്ട് അഥവാ ഇ ടി എഫ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ഗോള്‍ഡ് […]


സ്വര്‍ണം എന്നത് ഒരു മികച്ച നിക്ഷേപമായത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട പ്രധാന സ്‌കീമുകളില്‍ ചേരാന്‍ മിക്കവരും ആഗ്രഹിക്കും. ഇന്ത്യ...

സ്വര്‍ണം എന്നത് ഒരു മികച്ച നിക്ഷേപമായത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട പ്രധാന സ്‌കീമുകളില്‍ ചേരാന്‍ മിക്കവരും ആഗ്രഹിക്കും. ഇന്ത്യ പോലെ സ്വര്‍ണം വ്യാപകമായി ഉപയോഗിക്കുന്ന ജനതയുള്ള ഒരു രാജ്യത്ത് വിവിധ തരത്തിലുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ ഉണ്ടാകുന്നു എന്നതില്‍ അത്ഭുതമില്ല. ഇത്തരത്തില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവ പോലെ ശ്രദ്ധ നേടിയ ഒന്നാണ് ഗോള്‍ഡ് എക്സചേഞ്ച് ട്രേഡ് ഫണ്ട് അഥവാ ഇ ടി എഫ്.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ഗോള്‍ഡ് ഇ ടി എഫ് എന്ന് പറയുന്നത്. നിക്ഷേപത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വര്‍ണക്കട്ടികള്‍ വാങ്ങി സൂക്ഷിക്കുകയാണ് ഈ സ്‌കീമിലൂടെ ചെയ്യുന്നത്. അര ഗ്രാം മുതലുള്ള സ്വര്‍ണത്തിന്റെ ഇ ടി എഫ് ലഭ്യമാണ്. എത്ര ഇ ടി എഫ് യൂണിറ്റുകള്‍ വേണമെങ്കിലും ഒരാള്‍ക്ക് വാങ്ങിക്കുവാന്‍ സാധിക്കും.

ഗോള്‍ഡ് ഇ ടി എഫ് നിക്ഷേപം നടത്തുമ്പോള്‍

സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തില്‍ നിന്നും നിങ്ങളുടെ പേരില്‍ ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും സൃഷ്ടിച്ച ശേഷം നിക്ഷേപം നടത്താം. സ്വര്‍ണം നിങ്ങള്‍ക്ക് കൈയ്യില്‍ കിട്ടില്ല, എന്നാലും എപ്പോള്‍ വേണമെങ്കിലും നിക്ഷേപം വിറ്റ് പണമാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേകം ബ്രോക്കറേജ് നിരക്ക് ഈടാക്കും എന്ന കാര്യവും ഓര്‍ക്കുക. ഇപ്പോഴുള്ള മിക്ക മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ഗോള്‍ഡ് ഇ ടി എഫുകളുണ്ട്. വെബ്സൈറ്റ്, ആപ്പ് എന്നിവ വഴിയും നിക്ഷേപം നടത്താനുള്ള അവസരം ഇപ്പോള്‍ പല സ്റ്റോക്ക് ബ്രോക്കര്‍മാരും നല്‍കുന്നുണ്ട്.

ഓഹരി വ്യാപാരത്തിന് സമാനം

സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് സമാനമാണ് ഗോള്‍ഡ് ഇ ടി എഫുകളുടെ വ്യാപാരവും. എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്ന സമയത്താണ് ഗോള്‍ഡ് ഇ ടി എഫ് വാങ്ങാനും വില്‍ക്കാനും സാധിക്കുക എന്ന കാര്യം ഓര്‍ക്കുക. ഇ ടി എഫില്‍ യൂണിറ്റ് ആയിട്ടാണ് വ്യാപാരം നടക്കുക. ഒരു യൂണിറ്റായി കണക്കാക്കുന്നത് ഒരു ഗ്രാം സ്വര്‍ണത്തെയാണ്. ചെറിയ തുക കൊണ്ടും നിക്ഷേപം നടത്താന്‍ സാധിക്കും എന്നത് ഇ ടി എഫിന്റെ ഗുണങ്ങളിലൊന്നാണ്. ഗോള്‍ഡ് ഇ ടി എഫുകള്‍ക്ക് മേല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മേല്‍നോട്ടം ഉണ്ട് എന്നതും നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നു.