image

12 Feb 2022 12:05 AM GMT

Gold

വെറുതെയിരിക്കുന്ന സ്വര്‍ണത്തിന് പലിശ, ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം

MyFin Desk

വെറുതെയിരിക്കുന്ന സ്വര്‍ണത്തിന് പലിശ, ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം
X

Summary

  വീട്ടിലിരിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭിച്ചാലോ. സ്വര്‍ണം മികച്ചൊരു നിക്ഷേപമായതിനാല്‍ അതിനെ അങ്ങനെ 'വെറുതെ' ഇരുത്താതിരിക്കുക. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭ്യമാക്കുന്ന സ്വര്‍ണ സമ്പാദ്യ പദ്ധതിയായ ഗോള്‍ഡ് മോണിട്ടൈസന്‍ പദ്ധതിയും ലക്ഷ്യമിടുന്നത് ഇത് തന്നെയാണ്. വെറുതെ ഇരിക്കുന്ന സ്വര്‍ണത്തെ ഫലദായിയാക്കി മാറ്റുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ വിവിധ കാലയളവില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയും. ഒരു സ്ഥിര നിക്ഷേപത്തിന് എങ്ങനെ പലിശ ലഭിക്കുന്നുവോ അതു പോലെ നിങ്ങളുടെ സ്വര്‍ണ നിക്ഷേപത്തിനും പലിശ ലഭിക്കുന്നു. സ്വര്‍ണക്കട്ടികളായോ നാണയങ്ങളായോ […]


വീട്ടിലിരിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭിച്ചാലോ. സ്വര്‍ണം മികച്ചൊരു നിക്ഷേപമായതിനാല്‍ അതിനെ അങ്ങനെ 'വെറുതെ' ഇരുത്താതിരിക്കുക. നിക്ഷേപിക്കുന്ന...

 

വീട്ടിലിരിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭിച്ചാലോ. സ്വര്‍ണം മികച്ചൊരു നിക്ഷേപമായതിനാല്‍ അതിനെ അങ്ങനെ 'വെറുതെ' ഇരുത്താതിരിക്കുക. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭ്യമാക്കുന്ന സ്വര്‍ണ സമ്പാദ്യ പദ്ധതിയായ ഗോള്‍ഡ് മോണിട്ടൈസന്‍ പദ്ധതിയും ലക്ഷ്യമിടുന്നത് ഇത് തന്നെയാണ്. വെറുതെ ഇരിക്കുന്ന സ്വര്‍ണത്തെ ഫലദായിയാക്കി മാറ്റുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ വിവിധ കാലയളവില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയും.

ഒരു സ്ഥിര നിക്ഷേപത്തിന് എങ്ങനെ പലിശ ലഭിക്കുന്നുവോ അതു പോലെ നിങ്ങളുടെ സ്വര്‍ണ നിക്ഷേപത്തിനും പലിശ ലഭിക്കുന്നു. സ്വര്‍ണക്കട്ടികളായോ നാണയങ്ങളായോ ആഭരണങ്ങളായോ ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. 30 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണം ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന് പരിധിയില്ല. പദ്ധതിയ്ക്ക് കീഴില്‍ ഗോള്‍ഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാന്‍ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലും സാധിക്കും.

കാലയളവ് മുഖ്യം

ഹ്രസ്വ കാലത്തേക്കോ ദീര്‍ഘകാലത്തേക്കോ പദ്ധതിയിലൂടെ നിക്ഷേപം നടത്താം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന സമയം സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള തുകയോടൊപ്പം പലിശയും കിട്ടും. ഹ്രസ്വകാല നിക്ഷേപമാണെങ്കില്‍ സ്വര്‍ണമായി തന്നെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പദ്ധതിയില്‍ അതിനും കഴിയും.

മൂന്ന് തരത്തിലുള്ള കാലാവധികളിലായി ഗോള്‍ഡ് ഡിപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ കഴിയും. ഷോര്‍ട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് - ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ, മീഡിയം ടേം ഗവണ്‍മെന്റ് ഡിപ്പോസിറ്റ് - അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ, ലോങ് ടേം ഗവണ്‍മെന്റ് ഡിപ്പോസിറ്റ്- 12 മുതല്‍ 15 വര്‍ഷം വരെ.

നേട്ടം

വെറുതെ ഇരിക്കുന്ന സ്വര്‍ണത്തിന് 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കും
പൊട്ടിയ ആഭരണങ്ങള്‍ ആയാലും നിക്ഷേപം നടത്തുന്നതില്‍ തടസമൊന്നുമില്ല.
സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കുന്നത് നിക്ഷേപകന് ഗുണം ചെയ്യും. ഇത് പലിശയിലും പ്രതിഫലിക്കും.
നിക്ഷേപം സ്വര്‍ണമായോ പണമായോ തിരിച്ചെടുക്കാന്‍ അവസരമുണ്ട്.
സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനോ ലഭിക്കുന്ന പലിശയ്ക്കോ മൂലധന നേട്ട നികുതി ബാധകമല്ല.
ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാകുന്നു. ലോക്കറിന് പ്രത്യേകം ചാര്‍ജ്ജുകളില്ല.
ഒരു വ്യക്തിയ്ക്കോ, സ്ഥാപനത്തിനോ ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതി വഴി നിക്ഷേപം നടത്താം.