image

12 Feb 2022 10:47 PM GMT

Gold

ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീമിന് പരിമിതികള്‍ ഉണ്ട്

MyFin Desk

ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീമിന് പരിമിതികള്‍ ഉണ്ട്
X

Summary

ഉപയോഗിക്കാതെ ഇരിക്കുന്ന സ്വര്‍ണത്തെ പ്രയോജനപ്രദമാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം ഏറെ പ്രചാരം നേടിയ ഒന്നാണ്. വിവിധ കാലയളവില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയുമെന്നതിനാല്‍ ഒട്ടേറെ ആളുകള്‍ ഇതില്‍ ചേര്‍ന്നിട്ടുമുണ്ട്. ഒരു സ്ഥിര നിക്ഷേപത്തിന് എങ്ങനെ പലിശ ലഭിക്കുന്നുവോ അതു പോലെ നിങ്ങളുടെ സ്വര്‍ണ നിക്ഷേപത്തിനും സ്‌കീം വഴി പലിശ ലഭിക്കുന്നു. സ്വര്‍ണക്കട്ടികളായോ നാണയങ്ങളായോ ആഭരണങ്ങളായോ ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. 30 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണം ഈ പദ്ധതിയില്‍ […]


ഉപയോഗിക്കാതെ ഇരിക്കുന്ന സ്വര്‍ണത്തെ പ്രയോജനപ്രദമാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം ഏറെ...

ഉപയോഗിക്കാതെ ഇരിക്കുന്ന സ്വര്‍ണത്തെ പ്രയോജനപ്രദമാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം ഏറെ പ്രചാരം നേടിയ ഒന്നാണ്. വിവിധ കാലയളവില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ കഴിയുമെന്നതിനാല്‍ ഒട്ടേറെ ആളുകള്‍ ഇതില്‍ ചേര്‍ന്നിട്ടുമുണ്ട്. ഒരു സ്ഥിര നിക്ഷേപത്തിന് എങ്ങനെ പലിശ ലഭിക്കുന്നുവോ അതു പോലെ നിങ്ങളുടെ സ്വര്‍ണ നിക്ഷേപത്തിനും സ്‌കീം വഴി പലിശ ലഭിക്കുന്നു. സ്വര്‍ണക്കട്ടികളായോ നാണയങ്ങളായോ ആഭരണങ്ങളായോ ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം.

30 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണം ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന് പരിധിയില്ല. ഇത്തരത്തില്‍ ഒട്ടേറെ ഗുണങ്ങളുണ്ടെങ്കിലും ഏതൊരു നിക്ഷേപത്തിനും ഉണ്ടാവുന്ന പരിമിതികള്‍ ഇതിനുമുണ്ട്. അവ കൃത്യമായി മനസിലാക്കിയാല്‍ ഓരോ നിക്ഷേപ രീതിയും നമുക്ക് അനുയോജ്യമാണോ അല്ലയോ എന്ന് അറിയാന്‍ സാധിക്കും. മാത്രമല്ല നഷ്ടസാധ്യത ഇല്ലാതാക്കാനും ഇത് ഉപകരിക്കും.

പരിമിതികള്‍ മനസിലാക്കാം

ആഭരണങ്ങള്‍ നിക്ഷേപിക്കുന്നതിലും നേട്ടം ലഭിക്കുന്നത് സ്വര്‍ണ നാണയങ്ങളിലാണ്. എന്നാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് ആളുകള്‍ സ്വര്‍ണം ആഭരണ രൂപത്തില്‍ വാങ്ങി വെക്കുന്നതിനാല്‍ നിക്ഷേപിക്കുന്ന സമയത്തും ഇതുപയോഗിക്കും. താരതമ്യേന സ്വര്‍ണ നാണമയമാണ് ലാഭകരം.
സ്വര്‍ണാഭരണങ്ങള്‍ നാണയങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ നിര്‍മ്മാണ ചാര്‍ജ്ജുകള്‍ നല്‍കേണ്ടി വരും. ആഭരണങ്ങളുടെ അളവ് കൂടും തോറും നിര്‍മ്മാണ ചാര്‍ജ്ജും അധികമാകും.
കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി സെന്റര്‍ വഴി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയ ശേഷമേ നിക്ഷേപം നടത്താന്‍ സാധിക്കൂ. ചില നടപടിക്രമങ്ങളിലൂടെ കടന്നു പോയാലെ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
ഒരു വര്‍ഷമാണ് നിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി. ഈ കാലയളവ് എല്ലാവര്‍ക്കും പറ്റിയതാകണം എന്നില്ല പ്രത്യേകിച്ച് നിക്ഷേപം വേഗം തിരിച്ച് ലഭിക്കണം എന്ന ചിന്തയുള്ളവര്‍ക്ക്.

വലിയ അളവിലുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുവാന്‍ പോയാല്‍ അതിന്റെ ശ്രോതസ്സ് ഉള്‍പ്പടെ ആദായ നികുതി വകുപ്പിനെ ബോധിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. അപ്പോള്‍ നിക്ഷേപം നടത്തുന്നതിന് നേരിയ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്.
സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച വിശദ പരിശോധനയില്‍ അവ ഉരുക്കി നോക്കേണ്ടി വരും. തൃപ്തികരമായ ഫലമല്ല അത്തരം ടെസ്റ്റുകളില്‍ നിന്നുണ്ടാകുന്നതെങ്കില്‍ ഉരുക്കിയ ആഭരണവുമായി നിങ്ങള്‍ക്ക് മടങ്ങി പോകേണ്ടി വരും.

പാരമ്പര്യമായി കിട്ടിയ സ്വര്‍ണമാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളുടെയും കൈയ്യിലുമുള്ളത്. ഇവ നിക്ഷേപത്തിനായി എത്തിക്കുമ്പോള്‍ സ്രോതസ്സ് തെളിയിക്കേണ്ട ആവശ്യം വന്നാല്‍ ബുദ്ധിമുട്ടാണ്.
മറ്റ് സ്വര്‍ണ നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ അളവില്‍ നടത്തുന്ന നിക്ഷേപത്തിന് മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത കുറവാണ്. സ്വര്‍ണത്തിന്റെ അളവാണ് നേട്ടം നിശ്ചയിക്കുന്നത്.