image

12 Feb 2022 11:19 PM GMT

Gold

സ്വര്‍ണത്തില്‍ ഹ്രസ്വകാല നിക്ഷേപം ഗുണകരമോ?

MyFin Desk

സ്വര്‍ണത്തില്‍ ഹ്രസ്വകാല നിക്ഷേപം ഗുണകരമോ?
X

Summary

പത്ത് നിക്ഷേപകരെ എടുത്താല്‍ അതില്‍ ഒന്‍പത് പേരും സ്വര്‍ണ നിക്ഷേപത്തോട് താല്‍പര്യമുള്ളവരായിരിക്കും. എന്നാല്‍ നിക്ഷേപ രീതി ഏത്, സ്വര്‍ണത്തിന്റെ പരിശുദ്ധി എങ്ങനെ തുടങ്ങി ദീര്‍ഘകാല നേട്ടം സാധിക്കുമോ എന്നത് വരെയുള്ള ഒട്ടേറെ കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. സ്വര്‍ണ നിക്ഷേപത്തിലെ അബദ്ധങ്ങളെ പറ്റി കൃത്യമായ ധാരണ ഇല്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന അബദ്ധങ്ങളും അവ എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം. ആവശ്യം മനസിലാക്കണം സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുന്‍പ് തങ്ങളുടെ ആവശ്യങ്ങളുമായി ഒത്തു പോകുന്നതാണോ ഇത് […]


പത്ത് നിക്ഷേപകരെ എടുത്താല്‍ അതില്‍ ഒന്‍പത് പേരും സ്വര്‍ണ നിക്ഷേപത്തോട് താല്‍പര്യമുള്ളവരായിരിക്കും. എന്നാല്‍ നിക്ഷേപ രീതി ഏത്,...

പത്ത് നിക്ഷേപകരെ എടുത്താല്‍ അതില്‍ ഒന്‍പത് പേരും സ്വര്‍ണ നിക്ഷേപത്തോട് താല്‍പര്യമുള്ളവരായിരിക്കും. എന്നാല്‍ നിക്ഷേപ രീതി ഏത്, സ്വര്‍ണത്തിന്റെ പരിശുദ്ധി എങ്ങനെ തുടങ്ങി ദീര്‍ഘകാല നേട്ടം സാധിക്കുമോ എന്നത് വരെയുള്ള ഒട്ടേറെ കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. സ്വര്‍ണ നിക്ഷേപത്തിലെ അബദ്ധങ്ങളെ പറ്റി കൃത്യമായ ധാരണ ഇല്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന അബദ്ധങ്ങളും അവ എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.

ആവശ്യം മനസിലാക്കണം

സ്വര്‍ണത്തില്‍ നിക്ഷേപിക്കും മുന്‍പ് തങ്ങളുടെ ആവശ്യങ്ങളുമായി ഒത്തു പോകുന്നതാണോ ഇത് എന്ന് പഠിച്ച ശേഷം നിക്ഷേപിക്കുക. പ്രത്യേകിച്ച് വീടുപണി, വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഭാവിയില്‍ വേണ്ടി വരുന്ന ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കുമ്പോള്‍. തിരഞ്ഞെടുക്കുന്ന സ്‌കീം, അതിന്റെ കാലയളവ്, ലഭിക്കുന്ന നേട്ടം, നഷ്ട സാധ്യത തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പഠിക്കുക. ലക്ഷ്യ ബോധമില്ലാതെ നിക്ഷേപം നടത്തരുത്.

ഹ്രസ്വകാല നിക്ഷേപം ഗുണമോ?

കുറഞ്ഞ കാലയളവിനുള്ളില്‍ ഇരട്ടി നേട്ടം എന്ന പരസ്യത്തില്‍ വഞ്ചിതരാകാതിരിക്കുക. ദീര്‍ഘകാല അടിസ്ഥാനത്തിലാണ് ഒരുവിധം നേട്ടം സ്വര്‍ണ നിക്ഷേപത്തിലൂടെ ലഭിക്കുക എന്ന കാര്യം ഓര്‍ക്കുക. ഹ്രസ്വ കാല നിക്ഷേപത്തിന്് മാര്‍ക്കറ്റിലെ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം സാരമായി ബാധിക്കും. ഒടുക്കം പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല എന്ന് മാത്രമല്ല നഷ്ടം നേരിടുകയും ചെയ്യും.

മുന്‍കൂട്ടി കാണാം

ഗോള്‍ഡ് ഇ ടി എഫുകള്‍ ഉള്‍പ്പടെയുള്ള നിക്ഷേപ രീതികള്‍ നഷ്ട സാധ്യതയുള്ളവയാണ്. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടത്തെ മുന്‍കൂട്ടി കണ്ട് ട്രേഡംഗ് നടത്തുന്നതില്‍ അറിവ് നേടാതെയാണ് പലരും ഇത്തരം നിക്ഷേപങ്ങളിലേക്ക് എടുത്ത് ചാടുന്നത്. ട്രേഡിംഗില്‍ ' സ്റ്റോപ്പ് ലോസ് ' എന്നതിന്റെ പ്രാധാനം മനസിലാക്കുകയും വിദഗ്ധരില്‍ നിന്നും ആഴത്തില്‍ പഠിക്കുകയും വേണം. തുടക്കത്തില്‍ ചെറിയ മാര്‍ജിനുകളില്‍ നിക്ഷേപിക്കുന്നതാണ് ഉത്തമം.

ചെറിയ തുക

വലിയ ലാഭം പ്രതീക്ഷിച്ച് വന്‍ തുക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാം. നിങ്ങളുടെ ആകെ ആസ്തിയുടെ 15 ശതമാനത്തിന് മേല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറിയ തുകകളില്‍ നിക്ഷേപം നടത്തി ലാഭം എങ്ങനെ ഉണ്ടാകുന്നു, എവിടെയൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുക.

വൈവിധ്യത്തിനുള്ള ഗുണങ്ങള്‍

സ്വര്‍ണ നിക്ഷേപത്തില്‍ ഒരേ സ്‌കീമുകളെ പിന്തുടരാതെ വൈവിധ്യമുള്ള സ്‌കീമുകളില്‍ നിക്ഷേപം നടത്തുക. വലിയൊരു തുക സ്വര്‍ണ നിക്ഷേപമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. ഒരു സ്‌കീമില്‍ ചെറുതായി നഷ്ടം സംഭവിച്ചാലും മറ്റൊന്ന് നമുക്ക് നേട്ടം തരാനുള്ള സാധ്യത വര്‍ധിക്കുകയാണിവിടെ.

ഏതില്‍ നിക്ഷേപിക്കണം..?

സ്വര്‍ണാഭരണങ്ങളേക്കാള്‍ സ്വര്‍ണ ബാറുകള്‍, നാണയങ്ങള്‍ എന്നിവ തന്നെയാണ് ഉത്തമം. എന്നാല്‍ പരിശുദ്ധിയും റീസെയില്‍ വാല്യുമുള്ള സ്വര്‍ണം വാങ്ങുന്നത് എങ്ങനെയാണെന്ന് മിക്കവര്‍ക്കും അറിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ബി ഐ എസ് ഹാള്‍മാര്‍ക്ക് ഉള്ള സ്വര്‍ണ നാണയങ്ങള്‍ മികച്ച നിക്ഷേപമാണെന്ന് മറക്കണ്ട. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പനികളില്‍ നിന്ന് ഇവ വാങ്ങുക.