image

28 July 2022 4:17 AM GMT

Commodity

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര 'സ്വര്‍ണ' എക്‌സ്‌ചേഞ്ചിന് ഇന്ന് തുടക്കം

PTI

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണ എക്‌സ്‌ചേഞ്ചിന് ഇന്ന് തുടക്കം
X

Summary

അഹമ്മദാബാദ്: ഇന്നാരംഭിക്കുന്ന പ്രധാനമന്ത്രിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തില്‍ രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയന്‍ (സ്വര്‍ണ) എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് തുടക്കമാകും. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ സാമ്പത്തികവല്‍ക്കരണത്തിന് ഈ എക്‌സ്‌ചേഞ്ച് പ്രചോദനം നല്‍കുമെന്ന് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ്സി, IFSC) അതോറിറ്റി വ്യക്തമാക്കി. എന്‍എസ്ഇ ഐഎഫ്എസ്സി-എസ് ജി എക്സ് കണക്റ്റും ആരംഭിക്കും. ഈ സംവിധാനത്തിന് കീഴില്‍, സിംഗപ്പൂര്‍ എസ് ജി എക്സ്-ലെ അംഗങ്ങള്‍ നല്‍കുന്ന നിഫ്റ്റി ഡെറിവേറ്റീവുകളുടെ എല്ലാ ഓര്‍ഡറുകളും എന്‍എസ്ഇ-ഐഎഫ്എസ്സി ഓര്‍ഡര്‍ മാച്ചിംഗ് ആന്‍ഡ് ട്രേഡിംഗ് […]


അഹമ്മദാബാദ്: ഇന്നാരംഭിക്കുന്ന പ്രധാനമന്ത്രിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തില്‍ രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയന്‍ (സ്വര്‍ണ) എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് തുടക്കമാകും.

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ സാമ്പത്തികവല്‍ക്കരണത്തിന് ഈ എക്‌സ്‌ചേഞ്ച് പ്രചോദനം നല്‍കുമെന്ന് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ്സി, IFSC) അതോറിറ്റി വ്യക്തമാക്കി.

എന്‍എസ്ഇ ഐഎഫ്എസ്സി-എസ് ജി എക്സ് കണക്റ്റും ആരംഭിക്കും. ഈ സംവിധാനത്തിന് കീഴില്‍, സിംഗപ്പൂര്‍ എസ് ജി എക്സ്-ലെ അംഗങ്ങള്‍ നല്‍കുന്ന നിഫ്റ്റി ഡെറിവേറ്റീവുകളുടെ എല്ലാ ഓര്‍ഡറുകളും എന്‍എസ്ഇ-ഐഎഫ്എസ്സി ഓര്‍ഡര്‍ മാച്ചിംഗ് ആന്‍ഡ് ട്രേഡിംഗ് പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയും പൊരുത്തപ്പെടുത്തുകയും ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ഹിമ്മത്‌നഗറിന് സമീപം സബര്‍കാന്ത ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ (സബര്‍ ഡയറി) 305 കോടി രൂപയുടെ പാല്‍പ്പൊടി പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പ്രതിദിനം 120 ടണ്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്.

ഇതോടൊപ്പം മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരണ പ്ലാന്റിനും, 600 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചീസ് പ്ലാന്റിന്റെ ഗ്രൗണ്ട് ബ്രേക്കിംഗിനും തുടക്കമാകും.

അമുല്‍ ബ്രാന്‍ഡിന്റെ ഉടമയായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ (ജിസിഎംഎംഎഫ്) ഭാഗമാണ് സബര്‍ ഡയറി.

വര്‍ഷാവസാനത്തോടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.