image

2 Sep 2022 2:20 AM GMT

Banking

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: എട്ടു വര്‍ഷത്തിനിടെ 5 ലക്ഷം കോടി ചെലവഴിച്ചെന്ന് ധനമന്ത്രി

MyFin Desk

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: എട്ടു വര്‍ഷത്തിനിടെ 5 ലക്ഷം കോടി ചെലവഴിച്ചെന്ന് ധനമന്ത്രി
X

Summary

  ഹൈദരാബാദ്: മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്‌കീമിന് (എംജിഎന്‍ആര്‍ഇജിഎ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) കീഴില്‍ എട്ടു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം കോടി രൂപ കേന്ദ്രം ചെലവഴിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആകെ തുകയുടെ 20 ശതമാനവും ചെലവഴിച്ചത് കോവിഡ് കാലത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്‌കീമിന് കീഴില്‍ 20,000 കോടി രൂപയാണ് തെലങ്കാനയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വെട്ടിച്ചുരുക്കാന്‍ സര്‍വേ സംഘങ്ങളെ […]


ഹൈദരാബാദ്: മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്‌കീമിന് (എംജിഎന്‍ആര്‍ഇജിഎ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) കീഴില്‍ എട്ടു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം കോടി രൂപ കേന്ദ്രം ചെലവഴിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആകെ തുകയുടെ 20 ശതമാനവും ചെലവഴിച്ചത് കോവിഡ് കാലത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്‌കീമിന് കീഴില്‍ 20,000 കോടി രൂപയാണ് തെലങ്കാനയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി വെട്ടിച്ചുരുക്കാന്‍ സര്‍വേ സംഘങ്ങളെ അയയ്ക്കുന്നുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അപാകതകള്‍ തിരുത്താനാണ് സര്‍വേ സംഘങ്ങള്‍ എത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലു ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ ഒരു കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.