image

19 Jan 2022 6:19 AM GMT

Lifestyle

ഐ പി ഒ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാൻ സെബി

MyFin Desk

ഐ പി ഒ  മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാൻ സെബി
X

Summary

കമ്പനികളുടെ ഐ പി ഒ വരുമാനം വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ തയ്യാറെടുത്ത് സെബി. ബാധ്യതകളുള്ള ആസ്തികളില്‍ മാത്രം നിക്ഷേപിക്കാന്‍ പ്രത്യേക സാഹചര്യ ഫണ്ടുകള്‍ അവതരിപ്പിക്കുകയും, മ്യൂച്വല്‍ ഫണ്ടുകളിലും, അടവ് നടപടിക്രമങ്ങളും ഉള്‍പ്പടെ വിവിധ നിയന്ത്രണങ്ങള്‍ ഭേഗദതി ചെയ്യുകയും ചെയ്യുവാനും സെബി തീരുമാനിച്ചു. ഫോറിന്‍ പോര്‍ട്ടഫോളിയോ ഇന്‍വെസ്റ്റര്‍ (എഫ്പിഐ) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും, മാനേജിംഗ് ഡയറക്ടർ അല്ലെങ്കില്‍ പൂര്‍ണ്ണസമയ ഡയറക്ടർ എന്നിങ്ങനെ ഏതെങ്കിലും തസ്തികയിലുള്ള നിയമനത്തിനോ, പുനര്‍ നിയമനത്തിനോ ഉള്ള വ്യവസ്ഥ അവതരിപ്പിക്കുന്നതിനുള്ള അനുമതി നല്‍കി. ഭേദഗതി മാനദണ്ഡങ്ങള്‍ […]


കമ്പനികളുടെ ഐ പി ഒ വരുമാനം വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ തയ്യാറെടുത്ത് സെബി. ബാധ്യതകളുള്ള ആസ്തികളില്‍ മാത്രം നിക്ഷേപിക്കാന്‍ പ്രത്യേക സാഹചര്യ ഫണ്ടുകള്‍ അവതരിപ്പിക്കുകയും, മ്യൂച്വല്‍ ഫണ്ടുകളിലും, അടവ് നടപടിക്രമങ്ങളും ഉള്‍പ്പടെ വിവിധ നിയന്ത്രണങ്ങള്‍ ഭേഗദതി ചെയ്യുകയും ചെയ്യുവാനും സെബി തീരുമാനിച്ചു.

ഫോറിന്‍ പോര്‍ട്ടഫോളിയോ ഇന്‍വെസ്റ്റര്‍ (എഫ്പിഐ) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും, മാനേജിംഗ് ഡയറക്ടർ അല്ലെങ്കില്‍ പൂര്‍ണ്ണസമയ ഡയറക്ടർ എന്നിങ്ങനെ ഏതെങ്കിലും തസ്തികയിലുള്ള നിയമനത്തിനോ, പുനര്‍ നിയമനത്തിനോ ഉള്ള വ്യവസ്ഥ അവതരിപ്പിക്കുന്നതിനുള്ള അനുമതി നല്‍കി. ഭേദഗതി മാനദണ്ഡങ്ങള്‍ നിലവില്‍ വന്നാല്‍ നിയമനങ്ങളും, പുനര്‍നിയമനങ്ങളും ഓഹരി ഉടമകളുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ചെയ്യാന്‍ കഴിയു.

ഈ വര്‍ഷത്തെ നിരവധി ഐ പി ഒകള്‍ കൂടാതെ, വരും വര്‍ഷവും കൂടുതല്‍ ഐപിഒകള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ആങ്കര്‍ നിക്ഷേപകരുടെ (ഒരു ഐപിഒ സബ്സ്‌ക്രിപ്ഷനായി തുറക്കുന്നതിന് തൊട്ടുമുമ്പ് ഓഹരികള്‍ വാങ്ങിയ സ്ഥാപന നിക്ഷേപകര്‍) ഓഹരികളുടെ ലോക്ക്-ഇന്‍ കാലയളവ് വര്‍ധിപ്പിക്കാനും, ഓഹരികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള ഭേദഗതികളും നടപ്പിലാക്കും. പുതിയ കാലത്തെ പല കമ്പനികളും പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

"ഐപിഒകളുടെ വില ഒരു തരത്തിലും നിയന്ത്രിക്കാന്‍ സെബിക്ക് ഉദ്ദേശമില്ല. വില കണ്ടെത്തല്‍ വിപണിയുടെ പ്രവര്‍ത്തനമാണ്. ആഗോള തലത്തിലും അത് അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്." സെബി ചെയര്‍പേഴ്‌സണ്‍ അജയ് ത്യാഗി വ്യക്തമാക്കി.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കാനുള്ള നീക്കത്തില്‍, യൂണിറ്റ് ഉടമകളുടെ സമ്മതം വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ട്രസ്റ്റികളെ നിര്‍ബന്ധിക്കാന്‍ സെബി തീരുമാനിച്ചിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി, 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ (ഇന്‍ഡ് എഎസ്) പിന്തുടരുന്നത് സെബി നിര്‍ബന്ധമാക്കും. പുതിയ ഭേദഗതികള്‍ ദീര്‍ഘകാല സ്വാധിനം ചെലുത്തുന്നതായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.