image

12 July 2022 6:45 AM GMT

Banking

ജൂണില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിൽ നിന്നും പിൻവലിക്കപ്പെട്ടത് 92,248 കോടി രൂപ

Agencies

ജൂണില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിൽ നിന്നും പിൻവലിക്കപ്പെട്ടത് 92,248 കോടി രൂപ
X

Summary

ഡെല്‍ഹി: സ്ഥിര വരുമാന സെക്യൂരുറ്റികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ജൂണില്‍ ഏതാണ്ട് 92,248 കോടി രൂപ പിൻവലിക്കപ്പെട്ടതായി റിപ്പോർട്ട്. മേയില്‍ 32,722 കോടി രൂപയും ഏപ്രിലില്‍ 54,756 കോടി രൂപയും പിൻവലിച്ചിരുന്നു എന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം 16 സ്ഥിര വരുമാനം അഥവാ ഡെബ്റ് ഫണ്ട് വിഭാഗങ്ങളിൽ 14 എണ്ണത്തിൽ നിന്നും ജൂൺ മാസത്തിൽ പണം പിൻവലിക്കപ്പെട്ടു.  ഓവര്‍നൈറ്റ്, ലിക്വിഡ്, അള്‍ട്രാ ഷോര്‍ട്ട് […]


ഡെല്‍ഹി: സ്ഥിര വരുമാന സെക്യൂരുറ്റികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ജൂണില്‍ ഏതാണ്ട് 92,248 കോടി രൂപ പിൻവലിക്കപ്പെട്ടതായി റിപ്പോർട്ട്.

മേയില്‍ 32,722 കോടി രൂപയും ഏപ്രിലില്‍ 54,756 കോടി രൂപയും പിൻവലിച്ചിരുന്നു എന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം 16 സ്ഥിര വരുമാനം അഥവാ ഡെബ്റ് ഫണ്ട് വിഭാഗങ്ങളിൽ 14 എണ്ണത്തിൽ നിന്നും ജൂൺ മാസത്തിൽ പണം പിൻവലിക്കപ്പെട്ടു. ഓവര്‍നൈറ്റ്, ലിക്വിഡ്, അള്‍ട്രാ ഷോര്‍ട്ട് ടേം ഡ്യൂറേഷന്‍ ഫണ്ടുകള്‍ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ് കനത്ത പിന്‍വലിക്കല്‍ ഉണ്ടായത്.

10 വര്‍ഷത്തെ ഗില്‍റ്റ് ഫണ്ടുകളും ലോംഗ് ഡ്യൂറേഷന്‍ ഫണ്ടുകളും മാത്രമാണ് കാര്യമായ പണം നേടിയ വിഭാഗങ്ങള്‍. റിപ്പോ നിരക്കുകളുടെയും പണപ്പെരുപ്പ നിരക്കുകളുടെയും നിലവിലെ വിപണി സാഹചര്യം കാരണം നിക്ഷേപകരുടെ ഹ്രസ്വകാല പണ ആവശ്യകതകളുടെ അടയാളമാണ് പണം പുറത്തേക്ക് ഒഴുകുന്നതിനുള്ള ഒരു കാരണമെന്ന് എല്‍എക്സ്എംഇ സ്ഥാപക പ്രീതി രതി ഗുപ്ത പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക പ്ലാറ്റ്‌ഫോമാണ് എല്‍എക്സ്എംഇ.

ഉയര്‍ന്ന ചരക്ക് വില, വളര്‍ച്ചയിലെ മാന്ദ്യം എന്നിവ നിക്ഷേപകരെ ഡെറ്റ് ഫണ്ടുകൾ ഒഴിവാക്കുന്നതിലേക്ക് നയിച്ചിരിക്കാമെന്നാണ് മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച് കവിതാ കൃഷ്ണന്‍ പറയുന്നത്.

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ വന്‍തോതില്‍ പിന്‍വലിച്ചതിനാല്‍ മേയ് അവസാനത്തോടെ 13.22 ലക്ഷം കോടി രൂപയായിരുന്ന ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി ജൂണ്‍ അവസാനത്തോടെ 12.35 ലക്ഷം കോടി രൂപയായി ചുരുങ്ങി.

ഓവര്‍നൈറ്റ് ഫണ്ടുകള്‍, ലിക്വിഡ് ഫണ്ടുകള്‍, അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ട് വിഭാഗങ്ങള്‍ എന്നിവയാണ് ജൂണ്‍ മാസത്തില്‍ വന്‍തോതില്‍ പിന്‍വലിച്ചത്. യഥാക്രമം 20,668 കോടി, 15,783 കോടി, 10,058 കോടി എന്നിങ്ങനെയാണ് പിന്‍വലിച്ചത്.

ലിക്വിഡ്, അള്‍ട്രാ ഷോര്‍ട്ട് ടേം, മണി മാര്‍ക്കറ്റ്, ഓവര്‍നൈറ്റ് ഫണ്ട് വിഭാഗങ്ങള്‍ ഡെറ്റ് ഫണ്ട് വിഭാഗത്തിലെ മൊത്തം ആസ്തിയുടെ (ഏകദേശം 50 ശതമാനം) ഗണ്യമായ ഭാഗം ഉള്‍ക്കൊള്ളുന്നു. ഇവയുടെ ഗണ്യമായ സംഭാവന കണക്കിലെടുത്ത്, ചെറിയ പിന്‍വലിക്കലുകള്‍ പോലും മൊത്തത്തിലുള്ള പണ ഒഴുക്കില്‍ വലിയ വ്യത്യാസം വരുത്തും.

മറുവശത്ത്, ഓഹരി വിപണിയിലെ ഉയര്‍ന്ന ചാഞ്ചാട്ടത്തിനും വിദേശ നിക്ഷേപകരുടെ സ്ഥിരമായ വില്‍പ്പനയ്ക്കും ഇടയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ 15,498 കോടി രൂപ നിക്ഷേപം ആകർഷിച്ചിട്ടുണ്ട്.