image

10 Jun 2022 10:00 PM GMT

Banking

ഭവന മേഖലയുടെ വളർച്ചയെ വില വർധനവും, നിരക്കുയർത്തലും ബാധിക്കില്ല

Bijith R

ഭവന മേഖലയുടെ വളർച്ചയെ വില വർധനവും, നിരക്കുയർത്തലും ബാധിക്കില്ല
X

Summary

ഗ്ലോബൽ ബ്രോക്കറേജ് ജെഫ്‌റിസിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ കുറച്ചു പാദങ്ങളിലായി ശക്തിയാർജ്ജിക്കുന്ന ഇന്ത്യൻ ഭവന നിർമ്മാണ മേഖല ഇപ്പോൾ ഉയർച്ചയുടെ ആദ്യഘട്ടങ്ങളിലാണ്. വിലക്കയറ്റവും, പലിശ നിരക്കിലെ വർധനവും ഈ മേഖലയുടെ മുന്നേറ്റത്തെ ബാധിക്കുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ 25 വർഷത്തെ ഭവനങ്ങളുടെ വില്പന കണക്കും, പലിശ നിരക്കും പരിശോധിക്കുകയാണെങ്കിൽ വളരെ അനുകൂലമായ പരസ്പരബന്ധമാണ് ഉയർന്ന/ താഴ്ന്ന വായ്പാനിരക്കുകളും വീടു വില്പന കണക്കുകളുടെ ഉയർച്ച/ താഴ്ച്ചകളും തമ്മിലുള്ളത്. 1990 ​ന്റെ അവസാനം മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ ഭവന […]


ഗ്ലോബൽ ബ്രോക്കറേജ് ജെഫ്‌റിസിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ കുറച്ചു പാദങ്ങളിലായി ശക്തിയാർജ്ജിക്കുന്ന ഇന്ത്യൻ ഭവന നിർമ്മാണ മേഖല ഇപ്പോൾ ഉയർച്ചയുടെ ആദ്യഘട്ടങ്ങളിലാണ്. വിലക്കയറ്റവും, പലിശ നിരക്കിലെ വർധനവും ഈ മേഖലയുടെ മുന്നേറ്റത്തെ ബാധിക്കുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

കഴിഞ്ഞ 25 വർഷത്തെ ഭവനങ്ങളുടെ വില്പന കണക്കും, പലിശ നിരക്കും പരിശോധിക്കുകയാണെങ്കിൽ വളരെ അനുകൂലമായ പരസ്പരബന്ധമാണ് ഉയർന്ന/ താഴ്ന്ന വായ്പാനിരക്കുകളും വീടു വില്പന കണക്കുകളുടെ ഉയർച്ച/ താഴ്ച്ചകളും തമ്മിലുള്ളത്. 1990 ​ന്റെ അവസാനം മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ ഭവന വായ്പാ നിരക്ക് 15 ശതമാനത്തിൽ നിന്നും 8 ശതമാനമായി കുറഞ്ഞിരുന്നു. ഇതേ കാലഘട്ടത്തിൽ ഭവന വില്പനയും കുറവായിരുന്നു. എന്നാൽ 2003-2014 വരെയുള്ള വർഷങ്ങളിൽ ഭവന വില്പനയിൽ ഉണ്ടായ ഉയർച്ച ഭവന വായ്പാ നിരക്കിലും വർദ്ധനവുണ്ടാക്കി. വായ്പാ നിരക്ക് 11 ശതമാനമായി ഉയർന്നു.

ആർബിഐ നിലവിൽ സ്വീകരിച്ചിരിക്കുന്ന നിരക്കുയർത്തൽ നടപടി, വളർച്ച കുറയ്ക്കുന്നതിനേക്കാൾ, രൂപയുടെ സ്ഥിരത നിലനിർത്തുന്നതിന് വേണ്ടിയാണ്. ഇത്തവണയും അതിൽ നിന്ന് വ്യത്യസ്തമാണെന്ന് തോന്നുന്നില്ല," ജെഫ്‌റിസ് പറഞ്ഞു. ഗോദറേജ് പ്രോപ്പർട്ടീസ്, ഡിഎൽഎഫ്, ലോധാസ് എന്നിവർക്കും, വായ്പാ ദാതാക്കളായ എൽഐസി ഹൗസിങ് ഫിനാൻസ്, നിർമ്മാണ കരാറുകാരായ എൽആൻഡ്ടി, കെട്ടിട നിർമാണ വസ്തുക്കളുടെ വിതരണക്കാരായ കജാരിയ സെറമിക്സ് എന്നിവർക്കാണ് പ്രധാനമായും ഈ ഉയർച്ച കൊണ്ട് ഗുണമുണ്ടാവാൻ പോവുന്നത്.

ഭവന മേഖലയിൽ കഴിഞ്ഞ ഒരു വർഷമായി 35 ശതമാനം വർധനവാണ് വില്പന കണക്കുകളിലുണ്ടായത്. കൂടാതെ, കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ചില ന​ഗരങ്ങളിൽ വില വർധനവും ഇരട്ട അക്കത്തിലാണ് രേഖപ്പെടുത്തിയത്. 2013-2020 കാലയളവിൽ ഉണ്ടായ ഭവന നിർമാണ മേഖലയിലെ മാന്ദ്യം പിന്നീട് പൊടുന്നനെയുള്ള
ഡിമാ​ന്റ് വർദ്ധനവിന് കാരണമായി.

“ഭവന വില്പന, 2022 ൽ എക്കാലത്തെയും ഉയർന്ന തോതായ 500 മില്യൺ സ്‌ക്വയർ ഫീറ്റ് ആയാലും, 2010 മുതൽ സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) ഒരു ശതമാനം ഉയർച്ച മാത്രമാണ് ഉള്ളത്. എന്നാൽ ഇന്ത്യയുടെ നഗര ജനസംഖ്യയും, ജിഡിപി വളർച്ചാ നിരക്കും കണക്കിലെടുത്താൽ, ട്രെൻഡ് നിരക്ക് 4-6 ശതമാനം വളർച്ച കാണിക്കണം. ഇത് അടുത്ത അഞ്ചു വർഷത്തേക്ക് ഭവന വില്പനയിൽ ഇരട്ട അക്ക വർദ്ധനവിനുള്ള ശേഷിയെ ആണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഭവനവിലയിൽ ദീ‌ഘകാലമായുള്ള ഏകീകരണം കാണിക്കുന്നത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണന്നാണ്,” അവർ പറഞ്ഞു.