image

5 Feb 2022 4:19 AM GMT

Banking

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിനെ അറിയാം

MyFin Desk

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിനെ അറിയാം
X

Summary

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ലഘുസമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ് സി എസ് എസ്). 60 വയസോ അതിനു മുകളിലോ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്ഥിരമായ വരുമാനം പലിശയായി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. എല്ലാ മൂന്നുമാസങ്ങളിലും നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുകയും അത് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യും. എസ് സി എസ് എസിന്റെ പലിശ നിരക്കുകള്‍ ഓരോ മൂന്നു മാസത്തിലും പ്രഖ്യാപിക്കുന്നു. നിലവിലെ പലിശനിരക്ക് 7.40% ആണ്. ഈ അക്കൗണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ […]


മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ലഘുസമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ് സി എസ് എസ്). 60 വയസോ അതിനു മുകളിലോ...

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ലഘുസമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം (എസ് സി എസ് എസ്). 60 വയസോ അതിനു മുകളിലോ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്ഥിരമായ വരുമാനം പലിശയായി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. എല്ലാ മൂന്നുമാസങ്ങളിലും നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുകയും അത് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യും. എസ് സി എസ് എസിന്റെ പലിശ നിരക്കുകള്‍ ഓരോ മൂന്നു മാസത്തിലും പ്രഖ്യാപിക്കുന്നു. നിലവിലെ പലിശനിരക്ക് 7.40% ആണ്. ഈ അക്കൗണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ത്രൈമാസ പലിശ ലഭിക്കും.

ഈ സ്‌കീമില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക പതിനഞ്ച് ലക്ഷവുമാണ്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡുണ്ട്.

ലോക്ക്-ഇന്‍ പിരീഡിലാണ് ഈ പദ്ധതി വരുന്നത്. കൂടാതെ നിക്ഷേപകര്‍ക്ക് പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനും സാധിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിലെ നിക്ഷേപങ്ങള്‍ക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ര പ്രകാരം നികുതിയിളവിന് അര്‍ഹതയുണ്ട്. പക്ഷേ സ്‌കീമില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ബാധകമായിരിക്കും. പലിശ വരുമാനം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടി ഡി എസ് കുറയ്ക്കും.

ലോക് ഇന്‍ പീരിയഡ് ഉണ്ടെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളുടെ തുക പിഴയടച്ച് പിന്‍വലിക്കാനാകും. അക്കൗണ്ട് കാലാവധിയുടെ അടിസ്ഥാനത്തില്‍ പിഴത്തുക വ്യത്യാസപ്പെടുന്നു. രണ്ടു വര്‍ഷത്തിനു ശേഷമുള്ള എല്ലാ പിന്‍വലിക്കലുകള്‍ക്കും നിക്ഷേപ തുകയുടെ 1% പലിശയായി ഈടാക്കും. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിക്ഷേപകന്‍ അത്യാഹിതം സംഭവിച്ചാല്‍ എസ് സി എസ് എസ് അക്കൗണ്ടില്‍ നിന്നുള്ള വരുമാനം നോമിനിയ്ക്ക് ലഭിക്കും.

Tags: