image

18 Jan 2022 12:30 AM GMT

Banking

സ്വയം വിരമിക്കല്‍ നേട്ടവും കോട്ടവുമാണ്

MyFin Desk

സ്വയം വിരമിക്കല്‍ നേട്ടവും കോട്ടവുമാണ്
X

Summary

സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധിത വി ആര്‍ എസ് എടുക്കുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക നിങ്ങള്‍ക്ക് മറ്റൊരു സംരംഭം ആരംഭിക്കാനോ മറ്റ് ഭാവി സാമ്പത്തിക കാര്യങ്ങള്‍ക്കോ ഉപയോഗിക്കാം.


ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് യഥാര്‍ത്ഥ റിട്ടയര്‍മെന്റ് തീയതിക്ക് മുന്‍പായി സേവനങ്ങളില്‍ നിന്നും സ്വമേധയാ...

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് യഥാര്‍ത്ഥ റിട്ടയര്‍മെന്റ് തീയതിക്ക് മുന്‍പായി സേവനങ്ങളില്‍ നിന്നും സ്വമേധയാ വിരമിക്കാനുള്ള സംവിധാനമാണ് വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം അഥവാ വി ആര്‍ എസ്. ഇത്തരത്തില്‍ സ്ഥാപനത്തില്‍ നിന്നും നേരത്തെ പരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക് സാധാരണയായി കമ്പനി നഷ്ടപരിഹാരം നല്‍കും. പത്ത്് വര്‍ഷത്തിലേറേ ജോലി ചെയ്തിട്ടുള്ളതോ അല്ലെങ്കില്‍ 40 വയസ്സിന് മുകളില്‍ ജോലി ചെയ്തിട്ടുളളവര്‍ക്കോ വോളന്ററി റിട്ടയര്‍മെന്റ് എടുക്കാം. തൊഴിലാളികള്‍, കമ്പനികളുടെ എക്സിക്യൂട്ടീവുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും
സ്വമേധയാ വിരമിക്കാം. പൊതു-സ്വകാര്യ മേഖലാ കമ്പനികള്‍ ഇത്തരം വിരമിക്കല്‍ പദ്ധതികള്‍ നടപ്പാക്കാറുണ്ട്.

നിര്‍ബന്ധിത വി ആര്‍ എസ്

ബിസിനസ്സ് മാന്ദ്യം നേരിടുമ്പോള്‍, ജോലിയില്‍ മത്സരബുദ്ധിയുണ്ടാകുമ്പേള്‍, വിദേശ സഹകരണത്തിലൂടെയുള്ള കൂട്ടു സംരംഭങ്ങള്‍, ഏറ്റെടുക്കലുകളും ലയനങ്ങളും, സാങ്കേതികവിദ്യയിലെ പിന്നോക്കാവസ്ഥ തുടങ്ങിയ കാര്യങ്ങളാല്‍ ചില പൊതുസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വി ആര്‍ എസിന്് നിര്‍ദേശം നല്‍കാറുണ്ട്. ഇതുവഴി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അധിക തൊഴിലാളികളെ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ദീര്‍ഘകാല ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും. 1947 ലെ വ്യാവസായിക തര്‍ക്ക നിയമം അനുസരിച്ച് അധിക ജീവനക്കാരെ പിരിച്ചുവിടാന്‍ തൊഴിലുടമകള്‍ക്ക് കഴിയില്ല. ജീവനക്കാരെയും തൊഴിലാളികളെയും പിരിച്ചുവിടുന്നതും കുറയ്ക്കുന്നതും പലപ്പോഴും ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിന് വിധേയമാണ്. അതിനാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരമായിട്ടാണ് വിആര്‍എസ് അവതരിപ്പിച്ചത്.

വി ആര്‍ എസ് ആനുകൂല്യങ്ങള്‍

ഓരോ കമ്പനിയുടേയും വി ആര്‍ എസ് ചട്ടങ്ങള്‍ വ്യത്യസ്തമാണ്. പക്ഷെ, ഇതിന് പൊതുവേയുള്ള മാനദണ്ഡം വിരമിക്കല്‍ തീയതിക്ക് മുമ്പുള്ള സേവനത്തിന്റെ ശേഷിക്കുന്ന മാസങ്ങളെ ജോലി പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 45 ദിവസത്തെ ശമ്പളം അല്ലെങ്കില്‍ വിരമിക്കുമ്പോഴുള്ള പ്രതിമാസ വേതനം കൊണ്ട് ഗുണിക്കുമ്പോള്‍ ലഭിക്കുന്ന തുക കണക്കാക്കി അതില്‍ കുറവുള്ളതാണ് ജീവനക്കാരന് ലഭിക്കുക. ജീവനക്കാരന് പ്രൊവിഡന്റ് ഫണ്ടും (പി എഫ്) ഗ്രാറ്റുവിറ്റി കുടിശ്ശികയും കൂടെ ലഭിക്കും. ചില വ്യവസ്ഥകളോടെ ഒരു നിശ്ചിത തുക വരെയുള്ള വി ആര്‍ എസ് നഷ്ടപരിഹാരം നികുതി രഹിതമാണ്. വി ആര്‍ എസ് തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് കമ്പനികള്‍ ആനുകൂല്യ പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു.

കൃത്യമായി ഉപയോഗിക്കാം

സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധിത വി ആര്‍ എസ് എടുക്കുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക നിങ്ങള്‍ക്ക് മറ്റൊരു സംരംഭം ആരംഭിക്കാനോ മറ്റ് ഭാവി സാമ്പത്തിക കാര്യങ്ങള്‍ക്കോ ഉപയോഗിക്കാം. മറ്റൊരു ജോലി ലഭിക്കുമെന്ന സാഹചര്യമാണെങ്കില്‍ വിആര്‍എസ് നഷ്ടപരിഹാര തുക ഒരു ബോണസായും ഉപയോഗിക്കാം. ഇതൊന്നുമല്ലെങ്കില്‍ മികച്ച നിക്ഷേപ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുക നിക്ഷേപിക്കുകയും
ആകാം.

 

Tags: