8 Feb 2022 1:33 AM GMT
Summary
പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന പൊതു സാഹചര്യത്തില്‍ സാമാന്യം ഭേദപ്പെട്ട നേട്ടം നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. എന്നാല്‍ ഇനി മുതല്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളില്‍ കൂടിയ തുക നിക്ഷേപിക്കണമെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ കാര്‍ഡും പുതുക്കേണ്ടി വരും. ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ ഇത്തരം നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് വ്യക്തമാക്കുന്നു. 20,000 രൂപയ്ക്ക് മുകളിലാണ് ഇടപാടുകളെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ പരിശോധിക്കും. […]
പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന പൊതു സാഹചര്യത്തില്‍ സാമാന്യം ഭേദപ്പെട്ട നേട്ടം നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. എന്നാല്‍ ഇനി മുതല്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളില്‍ കൂടിയ തുക നിക്ഷേപിക്കണമെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ കാര്‍ഡും പുതുക്കേണ്ടി വരും. ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ ഇത്തരം നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് വ്യക്തമാക്കുന്നു.
20,000 രൂപയ്ക്ക് മുകളിലാണ് ഇടപാടുകളെങ്കില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ അത് ഇടപാടിന് മുമ്പായി അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, വായ്പ എടുക്കല്‍, തിരിച്ചടയ്ക്കല്‍, അക്കൗണ്ട് പിന്‍വലിക്കല്‍ തുടങ്ങിയ എല്ലാ തരം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ചട്ടം ബാധകമാണ്.
50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമായും പരിശോധിക്കപ്പെടുകയും ആവശ്യമെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. കെ വൈ സി രേഖകളും ആവശ്യമെങ്കില്‍ പുതുക്കാന്‍ അധികൃതര്‍ക്ക് ആവശ്യപ്പെടാം. പുതിയ അക്കൗണ്ട് തുറക്കുന്നതിന് മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാന്‍ 2017 ല്‍ തന്നെ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.