image

20 Sep 2022 7:01 AM GMT

Startups

സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാം - ടൈ കേരള തിരഞ്ഞെടുത്ത പത്ത് സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും

James Paul

Kerala Fostering
X

Summary

കൊച്ചി: സ്റ്റാൻഫോർഡ് സീഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിനായി ടൈ കേരള സംസ്ഥാനത്ത് നിന്ന് 10 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു.


കൊച്ചി: സ്റ്റാൻഫോർഡ് സീഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിനായി ടൈ കേരള സംസ്ഥാനത്ത് നിന്ന് 10 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു.
ഈ വർഷം നൂറിലധികം എൻട്രികളാണ് തിരഞ്ഞെടുപ്പിനായി ലഭിച്ചതെന്ന് ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ പറഞ്ഞു.
സ്റ്റാൻഫോർഡ് സർവ്വകലാശാല വളർന്നുവരുന്ന സംരംഭക/ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന അഞ്ച് മാസത്തെ ഓൺലൈൻ പ്രോഗ്രാമാണ് സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്. സംരംഭകരുടെ ആശയങ്ങൾ വിപുലരിക്കുന്നതിനും, നെറ്റ്‌വർക്ക് വളർത്തുന്നതിനും, ബിസിനസ്സ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമായി നടത്തുന്ന പദ്ധതിയാണിത്.
ഫെമിസേഫ്, ഫോ ഫുഡ്‌സ്, ടെയിൽ ടെല്ലേഴ്‌സ്, ഹാപ്പിമൈൻഡ്‌സ്, ക്ലൂഡോട്ട്, വെക്‌സോ, ക്വിക്ക് പേ, എനേബിൾ ഐഎസ്‌റ്റി, ടുട്ടിഫ്രുട്ടി, മൈൻഡ്‌കെയർ ഡോക് എന്നിവയാണ് തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ.
ദക്ഷിണേഷ്യയിൽ നിന്ന് 165 സംരംഭക ടീം പങ്കെടുക്കുന്ന സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ അഞ്ചാമത്തെ കൂട്ടായ്മയാണ് ഇത്. പോയ വർഷം ടോപ്പ് 6-ൽ ഇടംപിടിച്ച രണ്ട് സംരംഭക ടീം അടക്കം ടൈ കേരള നാമനിർദ്ദേശം ചെയ്ത ഏഴ് സ്റ്റാർട്ടപ്പുകൾ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു.
സ്റ്റാർട്ടപ്പുകൾക്ക് പുറമെ, കേരളത്തിൽ നിന്നുള്ള പരിചയസമ്പന്നരായ നിരവധി മെന്റർമാരെയും ടൈ കേരള ഈ പദ്ധതിക്കായി നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്ന് അരുൺ നായർ പറഞ്ഞു.