വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി, വീണാ ജോർജ്ജ് നാളെ ഉത്ഘാടനം ചെയ്യും | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeKerala Businessവിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി,വീണാ ജോർജ്ജ് നാളെ ഉത്ഘാടനം ചെയ്യും

വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി, വീണാ ജോർജ്ജ് നാളെ ഉത്ഘാടനം ചെയ്യും

കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനോടൊപ്പം ഈ രംഗത്ത് വനിതകള്‍ക്കുള്ള  സാധ്യതകളും ചർച്ച ചെയ്യുന്ന വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ നാലാം ലക്കം ഇന്നാരംഭിക്കും(23.09.2022). ശനിയാഴ്ച  മാരിയറ്റ് ഹോട്ടലില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനം കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് നടക്കുന്നത്.

 
ആദ്യ ദിനത്തില്‍ ഷീ ലവ്സ് ടെക്, പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റിനായുള്ള പിച്ചിംഗ്  എന്നിവയാണ് നടക്കുന്നത്. ഷീ ലവ്സ് ടെക് സഹസ്ഥാപക ലിയാന്‍ റോബേഴ്സ് ദ്വിദിന ഉച്ചകോടിയുടെ  ആമുഖ പ്രഭാഷണം നടത്തും. 15 പ്രമുഖ വനിതകള്‍ 3 പാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കും. ഇതിനു പുറമെ മൂന്ന് പരിശീലനകളരികളും ആദ്യ ദിനത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
 
 പകുതിയിലധികം ഓഹരി ഉടമസ്ഥത വനിതകള്‍ക്കുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയാണ് പിച്ചിംഗിനായി പരിഗണിക്കുന്നത്. ഇതിലെ വിജയികളെ രണ്ടാം ദിവസം മാരിയറ്റില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. വിജയികളാകുന്ന സംരംഭകര്‍ക്ക് 5 ലക്ഷം രൂപ ഗ്രാന്‍റായി ലഭിക്കും. ഗ്രാന്‍റിനു പുറമേ അര്‍ഹരായ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സോഫ്റ്റ് ലോണ്‍ വിഭാഗത്തില്‍ ആറു ശതമാനം പലിശനിരക്കില്‍ 15 ലക്ഷം രൂപവരെ ലഭിക്കും. ഇതുകൂടാതെ സീഡ് ഫണ്ടും ലഭ്യമാകും.
 
വിമെന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ 30 തത്സമയ സെഷനുകളിലായി അമ്പതോളം പ്രമുഖരാണ് സംസാരിക്കുന്നത്. 500 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 100 ലേറെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.  
 
ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെക്കൂടാതെ  കെഎസ് യുഎം   സിഇഒ അനൂപ് അംബിക, ചലച്ചിത്രതാരങ്ങളായ രമ്യ നമ്പീശന്‍, അശ്വതി ശ്രീകാന്ത്, സംവിധായിക റത്തീന, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍, വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ മുതലായവയുടെ വനിതാ മേധാവികള്‍, വനിതാ നിക്ഷേപകര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
 
- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!