image

26 Sep 2022 1:51 AM GMT

Business

വൈറോളജിയിൽ മുന്നേറ്റവുമായി കേരളം; പുതിയ ലാബുകൾ സജ്ജമാകുന്നു

MyFin Bureau

വൈറോളജിയിൽ മുന്നേറ്റവുമായി കേരളം; പുതിയ ലാബുകൾ സജ്ജമാകുന്നു
X

Summary

​തിരുവനന്തപുരം: സംസ്ഥാനത്തെ  ആദ്യത്തെ സംയോജിത ലൈഫ് സയൻസ്സ്  പാർക്കായ തോന്നക്കലിലെ 'ബയോ 360'യിൽ ലബോറട്ടറി കെട്ടിടങ്ങളുടെ നിർമാണം, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) പൂർത്തിയാക്കി. ലൈഫ് സയൻസ്സ് പാർക്കിന്റെ ഒന്നാം ഘട്ടത്തിലാണ് 80,000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രസ്തുത കെട്ടിട സമുച്ചയം  സജ്ജമാക്കിയിരിക്കുന്നത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജിക്ക്  (ഐഎവി)  ഉടൻതന്നെ  കൈമാറും. ഈ സമുച്ചയത്തിൽ ബയോ സേഫ്റ്റി -2  കാറ്റഗറിയിലുള്ള, 16  ലാബുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഐഎവി നടത്തിവരികയാണ്. ഇവ ഉൾപ്പടെ […]


തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ്സ് പാർക്കായ തോന്നക്കലിലെ 'ബയോ 360'യിൽ ലബോറട്ടറി കെട്ടിടങ്ങളുടെ നിർമാണം, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) പൂർത്തിയാക്കി. ലൈഫ് സയൻസ്സ് പാർക്കിന്റെ ഒന്നാം ഘട്ടത്തിലാണ് 80,000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രസ്തുത കെട്ടിട സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) ഉടൻതന്നെ കൈമാറും.
ഈ സമുച്ചയത്തിൽ ബയോ സേഫ്റ്റി -2 കാറ്റഗറിയിലുള്ള, 16 ലാബുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഐഎവി നടത്തിവരികയാണ്. ഇവ ഉൾപ്പടെ 22 ലാബുകൾ 18 മാസംകൊണ്ട് പൂർണമായി പ്രവർത്തനക്ഷമമാകും. ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് പ്രസ്തുത ലാബുകൾ സജ്ജമാക്കുന്നത്.
മങ്കിപോക്‌സ് ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിപുലമായ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളാണ് ഈ ലാബുകളിൽ ഉണ്ടാകുക. ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമ്മാണവും ലൈഫ് സയൻസ്സ് പാർക്കിൽ ഐഎവി ആരംഭിച്ചിട്ടുണ്ട്. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയുന്ന കൂടുതൽ നൂതനസൗകര്യങ്ങളാകും സജ്ജമാക്കുക.