image

1 Oct 2022 6:25 AM GMT

Business

ഐസിഎല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് ഇരിങ്ങാലക്കുടയില്‍

Myfin Editor

ഐസിഎല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് ഇരിങ്ങാലക്കുടയില്‍
X

Summary

കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റീവ് ഓഫീസ് ഉദ്ഘാടനം ഈ മാസം അഞ്ചിന് ഇരിങ്ങാലക്കുടയില്‍. ഐസില്‍ ഫിന്‍കോര്‍പ്പ് സിഎംഡി  അഡ്വ കെ ജി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി വിവധ സംസ്ഥാനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് മൂന്നോറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനമാണ് ഇരിങ്ങാലക്കുടില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്.  കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പ്  മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിക്കുന്നു. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് […]


കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റീവ് ഓഫീസ് ഉദ്ഘാടനം ഈ മാസം അഞ്ചിന് ഇരിങ്ങാലക്കുടയില്‍. ഐസില്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ കെ ജി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മൂന്ന് പതിറ്റാണ്ടിലേറെയായി വിവധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് മൂന്നോറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനമാണ് ഇരിങ്ങാലക്കുടില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പ് മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിക്കുന്നു.
ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശ നാണ്യ വിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് നല്‍കുന്നുണ്ട്. വിനോദ സഞ്ചാരം, ആരോഗ്യം, ഫാഷന്‍, സാമുഹ്യ സേവനം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, സ്വര്‍ണം, വ്യാപാരം എന്നീ മേഖലകളില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഫിന്‍കോര്‍പ്പ് ഇന്‍വെസ്റ്റ്‌മെന്റ്, ഫിന്‍കോര്‍പ്പ് ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് സര്‍വീസസ്, ഫിന്‍കോര്‍പ്പ് ഗോള്‍ഡ് ട്രെയ്ഡിംഗ് എന്നീ സേവന സ്ഥാപനങ്ങളും കമ്പനിയുടെ ഭാഗമാണ്.