image

16 Oct 2022 10:20 PM GMT

Business

ബസ്സിലെ പരസ്യങ്ങൾക്കെതിരെ കോടതി; കെഎസ്ആർടിസിക്ക് പ്രതിമാസം 3 കോടി നഷ്ടം

James Paul

ബസ്സിലെ പരസ്യങ്ങൾക്കെതിരെ കോടതി; കെഎസ്ആർടിസിക്ക് പ്രതിമാസം 3 കോടി നഷ്ടം
X

Summary

കൊച്ചി: ബസുകളിൽ നിന്ന് പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കിയാൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) പ്രതിമാസം മൂന്ന് കോടിയോളം രൂപയുടെ വരുമാനം നഷ്ടപ്പെടും. കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ബസുകളിലെ അധിക ഫിറ്റിംഗുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന കെഎസ്ആർടിസി ബസുകളൊന്നും ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകി. […]


കൊച്ചി: ബസുകളിൽ നിന്ന് പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കിയാൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) പ്രതിമാസം മൂന്ന് കോടിയോളം രൂപയുടെ വരുമാനം നഷ്ടപ്പെടും.

കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ബസുകളിലെ അധിക ഫിറ്റിംഗുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന കെഎസ്ആർടിസി ബസുകളൊന്നും ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകി.

“പരസ്യങ്ങളാണ് ടിക്കറ്റ് ഇതര വരുമാനത്തിന്റെ പ്രധാന ഉറവിടം, ഇത് നിലവിലെ വരുമാനത്തിന്റെ 25% വരും. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കിയാൽ പ്രതിമാസം മൂന്ന് രൂപയോളം നഷ്ടമാകും. ഉത്തരവിന്റെ പകർപ്പ് ലഭിച്ചശേഷം കോർപ്പറേഷൻ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും” കെഎസ്ആർടിസിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ പൊതു വാഹനങ്ങൾ എന്നതിൽ വ്യത്യാസമില്ല. അതു കൊണ്ട് കെ.എസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു

വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ബസുകളിൽ അടക്കം ഡ്രൈവർ ക്യാബിൻ, യാത്രക്കാർ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പരസ്യങ്ങളോ നിരോധിത ഫ്‌ളാഷ് ലൈറ്റുകളോ പാടില്ലെന്നും ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി അറിയിച്ചു.

എന്നാൽ ഇവിടെ സാധാരണക്കാർക്ക് പിടികിട്ടാത്ത കാര്യം ബസ്സിന്‌ പുറത്തോ വശങ്ങളിലോ ഉള്ള പരസ്യങ്ങൾ എങ്ങനെ റോഡ് അപകടത്തിന് വഴി വെക്കും എന്നതാണ്. അങ്ങനെയെങ്കിൽ നമ്മുടെ ഹൈവേകളുടെ ഇരു വശവുമുള്ള ഭീമാകാരമായ ബോർഡുകളും നിരോധിക്കേണ്ടതല്ലേ എന്നാണ് അവർ ചോദിക്കുന്നത്.

പ്രതിമാസ ടിക്കറ്റ്, യാത്രാക്കൂലി ഇതര വരുമാനം എന്നിവയിൽ നിന്ന് ജീവനക്കാരുടെ ശമ്പള ബില്ലുകൾ അടയ്ക്കാൻ ഇപ്പോൾ തന്നെ ബുദ്ധിമുട്ടുന്ന കോർപ്പറേഷന് ഈ പുതിയ നിയമം ഒരു ഇരുട്ടടിയാകുമെന്നതിൽ സംശയമില്ല.